x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ദിയി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സു​ക​ൾ ഉടനില്ല; ന​ട​പ​ടി സു​ര​ക്ഷാ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് 

വെബ് ഡെസ്ക്
Published: October 25, 2026 06:21 AM IST | Updated: October 25, 2026 06:21 AM IST

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് റ​ദ്ദാ​ക്കി​യ വി​മാ​ന സ​ർ​വീ​സു​ക​ൾ നീ​ട്ടി വി​മാ​ന ക​മ്പ​നി​ക​ൾ. എ​യ​ർ ഇ​ന്ത്യയും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സുമാണ് തങ്ങളുടെ റദ്ദാക്കിയ സ​ർ​വീ​സു​ക​ൾ നീ​ട്ടി​യ​ത്. റി​യാ​ദ്, ദ​മാം സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത് ന​വം​ബ​ർ ഏ​ഴു വ​രെ​യാ​ണ് നീ​ട്ടി​യ​ത്. ജി​ദ്ദ സ​ർ​വീ​സ് റ​ദ്ദാ​ക്ക​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ​യും നീ​ട്ടി.

സൗ​ദി അ​റേ​ബ്യ​യി​ലെ നി​ല​വി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. യാ​ത്ര​ക്കാ​ർ​ക്ക് യാ​ത്രാ തീ​യ​തി മാ​റ്റാ​നോ അ​ല്ലെ​ങ്കി​ൽ ടി​ക്ക​റ്റ് റ​ദ്ദാ​ക്കി മു​ഴു​വ​ൻ തു​ക​യും തി​രി​കെ വാ​ങ്ങാ​നോ അ​വ​സ​ര​മു​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു

ജി​ദ്ദ, റി​യാ​ദ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​കാ​ശ എ​യ​റും താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

ആ​കാ​ശ എ​യ​റി​ന്‍റെ ജി​ദ്ദ​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ ന​വം​ബ​ർ 10 വ​രെ​യും റി​യാ​ദി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ ന​വം​ബ​ർ 30 വ​രെ​യും ഉ​ണ്ടാ​കി​ല്ല. സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര മു​ട​ങ്ങി​യ​വ​ർ​ക്ക് ടി​ക്ക​റ്റ് തു​ക പൂ​ർ​ണ​മാ​യി തി​രി​കെ ല​ഭി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​തു​ക ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച അ​തേ അ​ക്കൗ​ണ്ടി​ലേ​ക്ക് തി​രി​കെ ന​ൽ​കും. ഇ​തി​നു​പു​റ​മേ, അ​ധി​ക നി​ര​ക്ക് ഒ​ന്നും ഈ​ടാ​ക്കാ​തെ യാ​ത്രാ തീ​യ​തി മാ​റ്റാ​നും യാ​ത്ര​ക്കാ​ർ​ക്ക് അ​വ​സ​ര​മു​ണ്ട്.

എ​ന്നാ​ൽ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ സ​ഹാ​യ​ത്തി​നാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളെ നേ​രി​ട്ട് സ​മീ​പി​ക്ക​ണ​മെ​ന്ന് ആ​കാ​ശ എ​യ​ർ അ​റി​യി​ച്ചു.

Tags : Flight Services Saudi Arabia Security Situation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up