x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാനത്ത് അതിശക്ത മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

വെബ് ഡെസ്ക്
Published: October 25, 2026 05:32 AM IST | Updated: October 25, 2026 05:32 AM IST

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ശക്തമായ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ടു പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നുണ്ട്. തെക്കൻ അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുള്ള ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവുമാണ് മഴ കനക്കാൻ കാരണമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന വിവരം.

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്‍ററുകൾ, സ്പെഷ്യൽ ക്ലാസുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഞായറാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് മലപ്പുറം ജില്ലാ കളക്ടർ വ്യക്തമാക്കി.

Tags : Heavy Rains Red Alert Three Districts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up