x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷി​നെ​തി​രേ ഉ​യ​ർ​ന്ന ആ​ത്മ​ഹ​ത്യ ആ​രോ​പ​ണം; ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു വി​ജി​ല​ൻ​സ്

വെബ് ഡെസ്ക്
Published: October 25, 2026 03:42 AM IST | Updated: October 25, 2026 03:42 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ്കു​മാ​റി​നെ​തി​രേ ഉ​യ​ർ​ന്ന ആ​ത്മ​ഹ​ത്യ ആ​രോ​പ​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു വി​ജി​ല​ൻ​സ്. ഗ്യാ​നേ​ഷ്കു​മാ​ർ സം​സ്ഥാ​ന​ത്തു പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കേ കൈ​ക്കൂ​ലി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് കെ​എ​സ്ടി​പി ജോ​ലി​ക​ൾ ചെ​യ്തു​വ​ന്ന മ​ലേ​ഷ്യ​ൻ ക​ന്പ​നി​യാ​യ പ​തി​ബെ​ലി​ന്‍റെ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ ലീ ​ബീ​നി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ആ​രോ​പ​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കേ​ണ്ട​തെ​ന്നാ​ണ് വി​ജി​ല​ൻ​സ് പ​റ​യു​ന്ന​ത്.

വി​ജി​ല​ൻ​സി​ന് സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും പ​രാ​തി​ക​ളും അ​ന്വേ​ഷി​ക്കാ​നാ​ണ് ചു​മ​ത​ല. ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കേ​ണ്ട​ത്. ഗ്യാ​നേ​ഷ്കു​മാ​റി​ന്‍റെ സ​മ്മ​ർ​ദ​ത്തെ​ത്തു ട​ർ​ന്നാ​ണ് ലീ ​ബീ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നു മൊ​ഴി ന​ൽ​കാ​ൻ പ​തി​ബെ​ൽ ക​ന്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നും ലീ​യു​ടെ സു​ഹൃ​ത്തു​മാ​യ വ്യ​ക്തി ത​യാ​റാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത്. മ​ലേ​ഷ്യ​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത ലീ​യു​ടെ ആ​ത്മ​ഹ​ത്യ കു​റി​പ്പ് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​ൽ അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ഗ്യാ​നേ​ഷ്കു​മാ​റി​നെ​തി​രേ പ​രാ​മ​ർ​ശ​മു​ണ്ടെ​ന്ന സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു.

നി​ല​വി​ൽ വി​ജി​ല​ൻ​സ് എ​സ്ഐ​യു- ഒ​ന്ന് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്. കെ​എ​സ്ടി​പി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ എം​സി റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സു​പ്ര​ധാ​ന ഫ​യ​ലു​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം​കൂ​ടി​യെ​ത്തി​യാ​ൽ ഗ്യാ​നേ​ഷ്കു​മാ​റി​നെ​തി​രേ ര​ണ്ടു​ത​രം അ​ന്വേ​ഷ​ണം സം​സ്ഥാ​ന​ത്തു ന​ട​ക്കും.

Tags : Vigilance Crime Branch Probe Suicide Allegations Gyanesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up