കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന് ഏകീകൃത ഡിജിറ്റല്‍ മാനേജ്മെന്റ് സിസ്റ്റം വേണമെന്നു ഹൈക്കോടതി. ഇത്തരത്തിലൊരു സിസ്റ്റം വികസിപ്പിക്കാന്‍ കഴിവുള്ള സോഫ്റ്റ്വേര്‍ ദാതാക്കളെ കണ്ടെത്തുന്നതിന് ദേവസ്വം ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. കൃത്യമായ ഓഡിറ്റിംഗ് അടക്കം നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ദേവസ്വം മുന്നോട്ടുവയ്ക്കുന്ന അക്കൗണ്ടിംഗ് സോഫ്റ്റ്വേര്‍ പരിഹാരമാകില്ലെന്നു വിലയിരുത്തിയാണ് ഉത്തരവ്.
ദേവസ്വം മിനിറ്റ്സുകള്‍ ഓഡിറ്റ് വിഭാഗത്തിനു കൈമാറണമെന്ന മുന്‍ ഉത്തരവ് പാലിക്കാത്തതില്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് കോടതി മുന്നറിയിപ്പ് നല്കി. നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും പറഞ്ഞു. നിലവിലെ ചീഫ് ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് ഓഫീസര്‍ കെ.പി. സജിത്തിന്റെ സേവനകാലാവധി ഒരു മാസത്തേക്കുകൂടി നീട്ടിനല്കാന് സിഎജിക്ക് കോടതി നിര്‍ദേശം നല്കി. വിഷയം വീണ്ടും നവംബര്‍ 11ന് പരിഗണിക്കും.
Tags : High Court Guruvayur Devaswom Unified Digital Management System Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash