Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unified Digital Management System

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ന് ഏ​കീ​കൃ​ത ഡി​ജി​റ്റ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ന് ഏ​കീ​കൃ​ത ഡി​ജി​റ്റ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റം വേ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. ഇ​ത്ത​ര​ത്തി​ലൊ​രു സി​സ്റ്റം വി​ക​സി​പ്പി​ക്കാ​ന്‍ ക​ഴി​വു​ള്ള സോ​ഫ്‌​റ്റ്‌​വേ​ര്‍ ദാ​താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് ദേ​വ​സ്വം ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. കൃ​ത്യ​മാ​യ ഓ​ഡി​റ്റിം​ഗ് അ​ട​ക്കം ന​ട​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ദേ​വ​സ്വം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന അ​ക്കൗ​ണ്ടിം​ഗ് സോ​ഫ്റ്റ്‌​വേ​ര്‍ പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ഉ​ത്ത​ര​വ്.

ദേ​വ​സ്വം മി​നി​റ്റ്‌​സു​ക​ള്‍ ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​നു കൈ​മാ​റ​ണ​മെ​ന്ന മു​ന്‍ ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​തി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍​ക്ക് കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. നി​ര്‍​ദേ​ശം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. നി​ല​വി​ലെ ചീ​ഫ് ഫി​നാ​ന്‍​സ് ആ​ന്‍​ഡ് അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സ​ര്‍ കെ.​പി. സ​ജി​ത്തി​ന്‍റെ സേ​വ​ന​കാ​ലാ​വ​ധി ഒ​രു മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി​ന​ല്‍​കാ​ന്‍ സി​എ​ജി​ക്ക് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. വി​ഷ​യം വീ​ണ്ടും ന​വം​ബ​ര്‍ 11ന് ​പ​രി​ഗ​ണി​ക്കും.

Latest News

Corehub Up