ജന്തർ മന്തർ സമരം (ഫയൽ ചിത്രം)
ന്യൂഡൽഹി: ജൂലൈയിൽ ജന്തർ മന്തർ പ്രക്ഷോഭത്തിനിടയിലുണ്ടായ അക്രമസംഭവങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര അന്വേഷണസമിതി 29, 30 തീയതികളിൽ ഡൽഹി റൗസ് അവന്യുവിലെ ശിക്ഷാസദനിൽ തെളിവെടുപ്പ് നടത്തും.
പെല്ലറ്റ് ഗണ്ണുകളുടെ ഉപയോഗം, വനിതാ പ്രക്ഷോഭകരെ ഉപദ്രവിച്ചെന്ന ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളാണു സമിതി പരിശോധിക്കുന്നത്. പരാതിക്കാർക്കു തെളിവുകൾ സഹിതം നേരിട്ടു സമിതി മുന്പാകെ ഹാജരാകാം.