District News
തൃശൂർ: അമലയില്‍ പ്രവര്‍ത്തിക്കുന്ന ആബാ ചാരിറ്റബിള്‍ സൊസൈറ്റി നടത്തിയ എഴുത്തിനിരുത്തല്‍ ചടങ്ങിന്റെയും കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന്റെയും ഉദ്ഘാടനം അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അനില്‍ അക്കര നിര്‍വഹിച്ചു.
പുറനാട്ടുകര രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ എഴുത്തിനിരുത്തല്‍ ചടങ്ങിനു നേതൃത്വം നല്കി. ദേവമാതാ കൗണ്‍സിലര്‍ ഫാ. ലിജോ ബ്രഹ്മകുളം അനുഗ്രഹപ്രഭാഷണം നടത്തി.
രാജഗിരി കോളജ് അസിസ്റ്റന്റ് പ്രഫസര്‍ എന്‍.കെ. നിഖില്‍, ആബാ ചെയര്മാന് ഫാ. ജൂലിയസ് അറയ്ക്കല്‍, മോഡറേറ്റര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രസിഡന്റ് സി.എ. ജോസഫ്, വൈസ് പ്രസിഡന്റ് പട്രീഷ്യ ജോസ്, കണ്‍വീനര്‍ സി.എ. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കാഞ്ഞങ്ങാട്: നാഷണല്‍ സേഫ്റ്റി കൗണ്‍സിലിന്റെ കേരള ചാപ്റ്ററായ സേഫ്റ്റി കൗണ്‍സില്‍ ഓഫ് കേരളയുമായി ചേര്‍ന്ന് മില്‍മ കാസര്‍ഗോഡ് ഡെയറിയില്‍ ജീവനക്കാര്‍ പ്ലാന്റില്‍ ജോലിയെടുക്കുന്ന സമയത്തും വിവിധ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ ക്കുറിച്ച് ദ്വിദിന ബോധവത്കരണക്ലാസ് നടത്തി.
സേഫ്റ്റി കൗണ്‍സില്‍ ഓഫ് കേരള വൈസ് ചെയര്മാന് പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മില്‍മ കാസര്‍ഗോഡ് ഡെയറി മാനേജര്‍ സ്വീറ്റി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡെയറി പേഴ്സണല്‍ വിഭാഗം തലവന്‍ വികാസ് ചന്ദ്രന്, തമ്പാന്, ഹരിശങ്കര്‍, വിനോജ് എന്നിവര്‍ പ്രസംഗിച്ചു.
District News
നടവയൽ: നടവയൽ സെന്റ് തോമസ് എൽപി സ്കൂളിന്റെ നേതൃത്വത്തിൽ കോർണർ പിടിഎ നടത്തി.
അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ദൃഢമാക്കുക, കുട്ടികളുടെ മികച്ച പഠനപ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കു മുൻപിൽ അവതരിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നെല്ലിയന്പം, ചീങ്ങോട്, പാതിരിയന്പം, നെയ്കുപ്പ എന്നീ നാല് ഏരിയകൾ കേന്ദ്രീകരിച്ചാണ് കോർണർ പിടിഎകൾ നടത്തിയത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും സാന്നിധ്യം കോർണർ പിടിഎകളുടെ വിജയത്തിന് കാരണമായി. ജനപ്രതിനിധികൾ ഓരോ ഏരിയയിലുമുള്ള കോർണർ പിടിഎ യോഗം ഉദ്ഘാടനം ചെയ്തു.
എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്കിറ്റ്, പരീക്ഷണങ്ങൾ, കവിതയുടെ ദൃശ്യവിഷ്കാരം എന്നിവയും നടത്തി. നെയ്കുപ്പയിൽ നടന്ന സമ്മേളനത്തിൽ നെയ്ക്കുപ്പ പള്ളിവികാരി ഫാ. ജോർജ് തട്ടാന്പറന്പിൽ മുഖ്യ പ്രഭാഷണം നടത്തി. നെയ്കുപ്പയിൽ നടന്ന കോർണർ പിടിഎയിൽ പൂതാടി പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ബിജു ഇരട്ടമുണ്ടക്കലും ചീങ്ങോട് പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം അതുൽ തോമസും പാതിരിയന്പത്ത് അംഗം രാജനും നെല്ലിയന്പത്ത് മഹൽ കമ്മിറ്റി അംഗം ഇബ്രാഹിമും ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ബിജേഷ് കൊയ്ക്കാട്ടിൽ, ജിൻസണ് താഴത്തുവീട്ടിൽ എന്നിവർ വിവിധ സ്ഥലങ്ങളിൽ അധ്യക്ഷതവഹിച്ചു. കോർണർ പിടിഎ വിഷയവതരണം ഹെഡ്മാസ്റ്റർ പി.ജെ. ബെന്നി നിർവഹിച്ചു
District News
കൊല്ലം : ഓട്ടോറിക്ഷ തൊഴിലാളികള്‍ ക്ഷേമനിധിയില്‍ അടച്ച 553.2 കോടി രൂപ കാണാതായ സംഭവത്തിൽ ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ. കേരള മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ സമ്മേളനവും മേയര്‍ എ.കെ. ഹഫീസി െന്റ സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് എം. നൗഷാദ് അധ്യക്ഷത വഹിച്ചു. മോട്ടോര്‍ തൊഴിലാളികള്‍ നല്കിയ സ്വീകരണത്തിന് മേയര്‍ എ. കെ. ഹഫീസ് നന്ദി പറഞ്ഞു. ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് മേയര്‍ എ.കെ. ഹഫീസ് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു.
മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് സംസ്ഥാന ജന. സെക്രട്ടറി ബി. ശങ്കരനാരായണപിള്ള, വടക്കേവിള ശശി, എസ്. നാസറുദീന്‍, കോതേത്ത് ഭാസുരന്‍, ഒ. ബി. രാജേഷ്, ഡി.ഗീതാകൃഷ്ണന്‍, പാലത്തറ രാജീവ്, മുണ്ടയ്ക്കല്‍ രാജശേഖരന്, വീരേന്ദ്രകുമാര്‍, കെ. ആര്.രാജേഷ്, എസ്. സലാഹുദീന്‍, അയത്തില്‍ ശ്രീകുമാര്‍, ഷിബു മുഹമ്മദ്, സുധീര്‍ കൂട്ടുവിള, മുനീര്‍ബാനു, പള്ളിമുക്ക് എച്ച്. താജുദീന് എന്നിവര്‍ പ്രസംഗിച്ച
Business
കൊച്ചി: വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രാൻസ്ജെൻഡർ സമൂഹത്തിനായി സൗജന്യ ചർമരോഗ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സമവേഷ - ഇൻക്ലൂഷൻ വിത്ത് ഡിഗ്നിറ്റി എന്ന പദ്ധതിയുടെ ഭാഗമായി ചമ്പക്കര സെന്റ് ജയിംസ് ചർച്ച് പാരിഷ് ഹാളിലാണ് ക്യാമ്പ് നടത്തിയത്.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുക, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക, പാർശ്വവത്കരണം ഇല്ലാതാക്കുക എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. വെൽഫെയർ സർവീസസ് എറണാകുളവുമായി സഹകരിച്ച് വി-ഗാർഡ് നടപ്പാക്കുന്ന പദ്ധതിയിൽ ഇടപ്പള്ളി എംഎജെ ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം ക്യാമ്പിന് നേതൃത്വം നൽകി.
ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി, ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പങ്കെടുത്തവർക്ക് ഭക്ഷണക്കിറ്റുകളും കേക്കുകളും വിതരണം ചെയ്തു.
പദ്ധതിയുടെ ഭാഗമായി വി-ഗാർഡ് ഇതിനകം വിവിധ മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും നടത്തി വരുന്നുണ്ടെന്ന് ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.