x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​മി കൈ​യേ​റ്റം: സ്‌​​​​പെ​​​​ഷ്യ​​​​ല്‍ ടാ​​​​സ്‌​​​​ക് ഫോ​​​​ഴ്‌​​​​സ് രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി

വെബ്ഡെസ്ക്
Published: October 25, 2026 01:06 AM IST | Updated: October 25, 2026 01:06 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: മൂ​​​​ന്നാ​​​​റി​​​​ലെ​​​​യ​​​​ട​​​​ക്കം ഭൂ​​​​മി കൈ​​​​യേ​​​​റ്റ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സ്‌​​​​പെ​​​​ഷ്യ​​​​ല്‍ ടാ​​​​സ്‌​​​​ക് ഫോ​​​​ഴ്‌​​​​സ് രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ര്‍​ദേ​​​​ശ​​​​വു​​​​മാ​​​​യി ഹൈ​​​​ക്കോ​​​​ട​​​​തി. 2003 മു​​​​ത​​​​ല്‍ വി​​​​വി​​​​ധ സ​​​​മി​​​​തി​​​​ക​​​​ള്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച ആ​​​​റോ​​​​ളം റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍ ന​​​​ട​​​​പ​​​​ടി​​​​യൊ​​​​ന്നു​​​​മി​​​​ല്ലാ​​​​തെ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, ബ​​​​സ​​​​ന്ത് ബാ​​​​ലാ​​​​ജി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​​ശം മു​​​​ന്നോ​​​​ട്ടു​​​വ​​​​ച്ച​​​​ത്.

റ​​​​വ​​​​ന്യൂ, പൊ​​​​ലി​​​​സ് വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും കോ​​​​ട​​​​തി നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രും അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​​റി​​​​യും അ​​​​ട​​​​ങ്ങു​​​​ന്ന ക​​​​ര്‍​മ​​​സ​​​​മി​​​​തി​​​​യി​​​​​ലേ​​​​ക്കു നി​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ള്‍ 29ന​​​​കം സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. ആ​​​​റു​​​​മാ​​​​സ​​​​മെ​​​​ങ്കി​​​​ലും ഈ ​​​​സ​​​​മി​​​​തി​​​​ക്കു മാ​​​​ത്ര​​​​മാ​​​​യി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ വി​​​​ട്ടു​​​​ന​​​​ല്‍​കു​​​​ക​​​​യും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളും ചു​​​​മ​​​​ത​​​​ല​​​​ക​​​​ളും അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും വേ​​​​ണം.

വ്യാ​​​​ജ പ​​​​ട്ട​​​​യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ന് (എ​​​​സ്‌​​​​ഐ​​​​ടി) പു​​​​റ​​​​മെ​​​​യാ​​​​ണു ടാ​​​​സ്‌​​​​ക്‌​ ഫോ​​​​ഴ്‌​​​​സ് രു​​​​പീ​​​​ക​​​​ര​​​​ണം. പ​​​​ഴ​​​​യ റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ളി​​​​ലെ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​കും ഇ​​​​വ​​​​രു​​​​ടെ പ്ര​​​​ധാ​​​​ന ചു​​​​മ​​​​ത​​​​ല. അ​​​​ഡീ. ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ​​​മു​​​​ത​​​​ല്‍ ലാ​​​​ന്‍​ഡ് ബാ​​​​ങ്ക് സ്‌​​​​പെ​​​​ഷ്യ​​​​ല്‍ ഓ​​​​ഫീ​​​​സ​​​​റു​​​​ടെ​​​വ​​​​രെ റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ളി​​​​ല്‍ പ്ര​​​​ശ്‌​​​​ന​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നു​​​​ള്ള വ്യ​​​​ക്ത​​​​മാ​​​​യ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​ട്ടും അ​​​​വ​​​​യൊ​​​​ന്നും ന​​​​ട​​​​പ്പാ​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​ത് നി​​​​ക്ഷി​​​​പ്ത താ​​​​ത്പ​​​​ര്യ​​​​ക്കാ​​​​ര്‍​ക്ക് ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കു​​​​ക​​​​യാ​​​​ണു ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്നും​ കോ​​​​ട​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി. മൂ​​​​ന്നാ​​​​റി​​​​ലെ ഭൂ​​​​മി കൈ​​​​യേ​​​​റ്റ​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ വ​​​​ണ്‍ എ​​​​ര്‍​ത്ത് വ​​​​ണ്‍ ലൈ​​​​ഫ് ന​​​​ല്‍​കി​​​​യ പൊ​​​​തു​​​​താ​​​​ത്​​​​പ​​​​ര്യ ഹ​​​​ര്‍​ജി​​​​യാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​യി​​​​ലു​​​​ള്ള​​​​ത്.

Tags : KeralaHighCourt Formation SpecialTaskForce Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up