പ്രതീകാത്മക ചിത്രം
മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയിൽ നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ കാറിടിച്ച് 12കാരിക്ക് ദാരുണാന്ത്യം. മാനന്തവാടി പടിഞ്ഞാറേ പുത്തൻപുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ ആണ് മരിച്ചത്.
വൈകിട്ട് നാലരയോടെ ഏഴു വയസുകാരനായ അനുജനൊപ്പം ട്യൂഷന് പോകുന്പോഴായിരുന്നു അപകടം. കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് ഇടത് ഭാഗത്ത് കൂടി പോകേണ്ടിയിരുന്ന വാഹനം നിയന്ത്രണം തെറ്റി വലത് ഭാഗത്ത് കൂടി നടന്നു പോകുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിവയെ ഉടനെ മാനന്തവാടി മെഡിക്കൽ കോളജിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സഹോദരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
Tags : RoadAccident Accident Wayanad Mananthavadi NewsUpdate Headlines