പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ അമിതവേഗത്തിലോടിച്ച കാർ മറിഞ്ഞ് അപകടം. നെയ്യാർഡാം ചെക്ക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥനായ ആർ. ഷിജു ആണ് മദ്യലഹരിയിൽ അപകടമുണ്ടാക്കിയത്.
ശനിയാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു സംഭവം. കട്ടയ്ക്കോട് ഭാഗത്തു നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്നു എക്സൈസ് ഉദ്യോഗസ്ഥൻ. കട്ടയ്ക്കോട് റോഡിലെ ഒരു ഹോൾസെയിൽ കടയ്ക്ക് മുന്നിൽ വച്ച് നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു.
എതിർദിശയിൽ വന്ന ഒരു ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു.
Tags : RoadAccident Trivandrum Kattakkada Excise Police NewsUpdate Headlines