Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kattakkada

മീ​ൻ പി​ടി​ക്കാ​ൻ പോ​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

കാ​ട്ടാ​ക്ക​ട: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മീ​ൻ പി​ടി​ക്കാ​ൻ പോ​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ. പേ​പ്പാ​റ ക​ല്ലു​പാ​റ വ​ന​ത്തി​ൽ അ​രു​വി​യാ​ൻ കാ​ണി​യു​ടെ മ​ക​ൻ മ​ല്ല​ൻ (31)ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​ണ് സം​ഭ​വം. പേ​പ്പാ​റ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്താ​ണ് മ​ല്ല​ൻ മീ​ൻ പി​ടി​ക്കാ​ൻ പോ​യ​ത്.

സ​ഹോ​ദ​ര​ൻ ആ​ന​ന്ദ​നും മ​റ്റ് നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഒ​പ്പ​മാ​ണ് മ​ല്ല​ൻ മീ​ൻ പി​ടി​ക്കാ​ൻ പോ​യ​ത്. ആ​റ്റി​ന​ക്ക​രെ പോ​കു​ന്ന​തി​നി​ട​യി​ൽ മ​ല്ല​ൻ ച​ങ്ങാ​ട​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി ഒ​രു മു​ള​യി​ൽ പി​ടി​ച്ച് നീ​ന്തു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ൾ ആ​റ്റി​ന​ക്ക​രെ എ​ത്തി​യ​പ്പോ​ഴേ​ക്കും മ​ല്ല​നെ കാ​ണാ​താ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വി​വ​രം അ​ഗ്നി​ശ​മ​ന സേ​ന​യെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു. തു​ട​ർ​ന്ന് വൈ​കി​ട്ട് വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മ​ല്ല​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. രാ​വി​ലെ ന​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

 

 

District News

കാ​ട്ടാ​ക്ക​ട ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ആരംഭിച്ചു

പേ​യാ​ട്: കാ​ട്ടാ​ക്ക​ട ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം തു​ട​ങ്ങി. പേ​യാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് മെ​മ്പ​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​ർ, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. കാ​ട്ടാ​ക്ക​ട ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സ്വാ​ഗ​ത​വും റി​സ​പ്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഒ​ന്പ​തു വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 1800 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു.

Latest News

Corehub Up