പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ജെഇഇ മെയിൻ 2027 ജനുവരി സെഷൻ 1 പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആരംഭിച്ചു. ജനുവരി 20, 21, 22, 23, 24, 28 തീയതികളിലാണ് ജനുവരി സെഷൻ 1 പരീക്ഷകൾ നടക്കുന്നത്.
ഇന്ന് മുതൽ നവംബർ 22 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. എൻജിനീയറിംഗ്, ആർക്കിടെക്ചർ, പ്ലാനിംഗ് അക്കാദമിക് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായാണ് ഈ പരീക്ഷ നടത്തുന്നത്.
ജനുവരി, ഏപ്രിൽ എന്നിങ്ങനെ രണ്ട് സെഷനുകളിലായാണ് എൻടിഎ ജെഇഇ മെയിൻ പരീക്ഷകൾ സംഘടിപ്പിക്കുന്നത്. സെഷൻ 1 പരീക്ഷയിലെ ഫലങ്ങളിൽ തൃപ്തരല്ലാത്തവർക്ക്, തങ്ങളുടെ സ്കോർ മെച്ചപ്പെടുത്തുന്നതിനായി ജെഇഇ മെയിൻ സെഷൻ 2 പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.
Tags : JEE Registration Exam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash