ഈഗിൾസ് നെസ്റ്റിൽ തീപിടിത്തം
ബെർലിൻ: ഹിറ്റ്ലറിന്റെ കാലത്ത് നാസി ഗസ്റ്റ്ഹൗസ് ആയിരുന്ന ‘ഈഗിൾസ് നെസ്റ്റ്’ എന്ന കെട്ടിടത്തിൽ വൻ തീപിടിത്തം.
തെക്കൻ ജർമനിയിലെ ബവേറിയിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു വലിയ നാശമുണ്ടായെന്നും പുനരുദ്ധാരണം സാധ്യമായേക്കില്ലെന്നും ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആൽപ്സ് മലനിരകളിൽ 1938ൽ പണികഴിപ്പിച്ച ഗസ്റ്റ് ഹൗസ്, ഹിറ്റ്ലറും ഇടയ്ക്കിടെ സന്ദർശിച്ചിരുന്നു. ഇതേത്തുടർന്ന് ഹിറ്റ്ലറുടെ ടീ ഹൗസ് എന്ന പേരിലും കെട്ടിടം അറിയിപ്പെട്ടിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ചരിത്രസ്മാരകമായി സംരക്ഷിച്ചുവരികയായിരുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുന്നൂറ് അഗ്നിശമന സേനാംഗങ്ങളാണ് തീയണയ്ക്കാൻ ശ്രമിച്ചത്.
Tags : Nazis Fire destroys GuestHouse Germany Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Hitler