x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൈ​ഗ​ർ ഷ്റോ​ഫി​നു നേ​ർ​ക്ക് വെ​ടി​വ​യ്പ്: ഒരാൾ കൂടി പിടിയിൽ

വെബ് ഡെസ്ക്
Published: October 24, 2026 08:49 PM IST | Updated: October 24, 2026 08:49 PM IST

ടൈഗർ ഷ്റോഫ്

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിനെതിരായ വധശ്രമ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആക്രമണത്തിന് സാമ്പത്തിക സഹായം നൽകിയ പ്രധാന പ്രതിയെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് മുംബൈ പൊലിസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.

2022ൽ നടന്ന ഒരു സിനിമാ പ്രമോഷൻ പരിപാടിക്കിടെ സൽമാൻ ഖാനെ പുകഴ്ത്തി സംസാരിച്ചതാണ് ടൈഗർ ഷ്റോഫിനെ ആക്രമിക്കാൻ പ്രതികളെ പ്രേരിപ്പിച്ചത്. ബോളിവുഡിലെ യഥാർഥ ടൈഗർ സൽമാൻ ഖാൻ ആണെന്നായിരുന്നു നടന്‍റെ പരാമർശം. ഈ വൈരാഗ്യമാണ് വധശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രതികളുടെ മൊഴിയിൽ വ്യക്തമാക്കുന്നത്.

അതേസമയം, ആക്രമണത്തിന്‍റെ ഞെട്ടലിൽ നിന്നും താരം ഇതുവരെ പൂർണമായി മോചിതനായിട്ടില്ലെന്നും തനിക്ക് മറ്റ് ശത്രുക്കളാരുമില്ലെന്നും ടൈഗർ ഷ്റോഫ് പ്രതികരിച്ചു. നടൻ മാനസികമായി സജ്ജനായ ശേഷം അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്താനുള്ള തയാറെടുപ്പിലാണ് പൊലിസ്.

Tags : TigerShroff Shooting Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up