x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രക്ഷാപ്രവർത്തന അട്ടിമറി കേസ്: എം.ആർ. അജിത് കുമാറിന്‍റെ സസ്പെൻഷൻ നീട്ടി

വെബ് ഡെസ്ക്
Published: October 24, 2026 05:37 PM IST | Updated: October 24, 2026 05:38 PM IST

എം.ആർ. അജിത്കുമാർ

തിരുവനന്തപുരം: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിന്‍റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. 120 ദിവസത്തേക്കാണ് വീണ്ടും സസ്പെൻഷൻ നീട്ടിയത്.

സസ്പെൻഷൻ കാലാവധി മൂന്നു മാസം പൂർത്തിയായതിനു പിന്നാലെയാണ് നടപടി. ജൂലൈ 23ന് ആയിരുന്നു അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. 

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലിസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്.

റിപ്പോര്‍ട്ട് തിരുത്തിയ മൂന്ന് ഡിവൈഎസ്പിമാര്‍ക്കും നിര്‍ദേശം നല്‍കിയ രണ്ടു ഗ്രേഡ് എസ്‌ഐമാര്‍ക്കെതിരെയും വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു.

Tags : Case MRAjithKumar Operations Suspension Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up