x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​പി.ദി​വ്യ​യു​മാ​യി ഒ​രു പ​ണ​മി​ട​പാ​ടു​മി​ല്ല; അ​ന്വേ​ഷ​ണം നേ​രി​ടാ​ൻ ത​യാ​റെ​ന്ന് കാ​ർ​ട്ട​ൺ ഇ​ന്ത്യ എം​ഡി

വെബ് ഡെസ്ക്
Published: October 24, 2026 11:37 AM IST | Updated: October 24, 2026 11:41 AM IST

പി.​പി.​ദി​വ്യ​, മു​ഹ​മ്മ​ദ് ആ​സി​ഫ്

ക​ണ്ണൂ​ർ: സി​പി​എം നേ​താ​വ് പി.​പി.​ദി​വ്യ​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് കാ​ർ​ട്ട​ൺ ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ആ​സി​ഫ്. ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഥാ​പ​ന​ത്തി​ന് വ​ഴി​വി​ട്ട ക​രാ​റു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

ദി​വ്യ​യു​ടെ ഭ​ർ​ത്താ​വു​മാ​യി ചേ​ർ​ന്ന് ഭൂ​മി വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും താ​ൻ ആ​ർ​ക്കും സ​മ്മാ​ന​മോ പ​ണ​മോ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മു​ഹ​മ്മ​ദ് ആ​സി​ഫ് പ​റ​ഞ്ഞു. ക​മ്പ​നി​യെ ദി​വ്യ​യു​ടെ ബെ​നാ​മി സ്ഥാ​പ​ന​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പി.​പി. ദി​വ്യ​യു​ടെ ബെ​നാ​മി ക​മ്പ​നി​യാ​ണ് കാ​ർ​ട്ട​ൺ ഇ​ന്ത്യ​യെ​ന്ന് തെ​ളി​യി​ച്ചാ​ൽ കെ​എ​സ്‌​യു​വി​ന് ഒ​രു​കോ​ടി രൂ​പ ഇ​നാം ന​ൽ​കു​മെ​ന്നും മു​ഹ​മ്മ​ദ് ആ​സി​ഫ് പ​റ​ഞ്ഞു.

ക​മ്പ​നി​യും പി.​പി.ദി​വ്യ​യും ത​മ്മി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എം​ഡി​യു​ടെ പ്ര​തി​ക​ര​ണം. ദി​വ്യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ ടെ​ൻ​ഡ​ർ ഇ​ല്ലാ​തെ കാ​ർ​ട്ട​ൺ ഇ​ന്ത്യ ക​മ്പ​നി​ക്ക് നി​ർ​മാ​ണ ക​രാ​ർ ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി.

Tags : vigilance investigation Carton India PP Divya Mohammed Asif Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up