പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നേതാക്കൾക്കെതിരായ പീഡന പരാതികൾ പാർട്ടി യോഗങ്ങളിൽ ചർച്ച ചെയ്യാതെ ആഭ്യന്തര പരാതി പരിഹാര സമിതികളിലൂടെ കൈകാര്യം ചെയ്യാൻ സിപിഎം. ഇതിനായി പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റികൾക്ക് പ്രവർത്തനരൂപരേഖ തയാറാക്കി.
പീഡന പരാതികൾ പരിശോധിച്ച് ആവശ്യമായ പരിഹാരങ്ങൾ നിർദേശിക്കേണ്ട ചുമതല ഐസിസികൾക്കായിരിക്കും. സമിതിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും പരാതികൾ പാർട്ടി വേദികളിൽ ചർച്ച ചെയ്യില്ലെന്നും രൂപരേഖ വ്യക്തമാക്കുന്നു. സംസ്ഥാനതലത്തിൽ ടി.എൻ. സീമയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ഐസിസികൾ നിലവിൽ വരും.
നേതാക്കൾക്കെതിരായ പരാതികൾ അന്വേഷിക്കേണ്ടത് തൊട്ടടുത്ത ഉപരിഘടകത്തിലെ ഐസിസിയായിരിക്കും. അന്വേഷണത്തിനുശേഷം സമിതി നൽകുന്ന കണ്ടെത്തലുകൾ ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളെ അറിയിക്കും. പരാതികൾ കൈകാര്യം ചെയ്യുന്നതിൽ ഐസിസികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന നിർദേശം എം.എ.ബേബിയാണ് മുന്നോട്ടുവച്ചത്.
Tags : Sexual Harassment Complaints Internal Complaints Committee T.N .Seema M. A. Baby Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash