കോയന്പത്തൂർ: ജാതിയുടെയും ഭക്ഷണത്തിന്റെയും പേരിൽ സഹപാഠികൾ പരിഹസിച്ചതിനെത്തുടർന്ന് തമിഴ്നാട്ടിലെ പീളമേട്ടിൽ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കി. ബീഫ് കഴിച്ചുവെന്ന പരിഹാസമാണ് ദളിത് വിദ്യാർഥിയുടെ മരണത്തിൽ കലാശിച്ചത്.
ഇതേത്തുടർന്നു വിദ്യാർഥികളുടെ ബന്ധുക്കളും സാമൂഹ്യപ്രവർത്തകരും ജില്ലാ കളക്ട്രേറ്റിൽ പ്രതിഷേധിച്ചു. രണ്ട് സഹപാഠികളാണു ജാതിയുടെ പേരിൽ കുട്ടിയെ നിരന്തരം പരിഹസിച്ചിരുന്നതെന്ന് വിദ്യാർഥിയുടെ അമ്മ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും അധ്യാപകനുമെതിരേ സ്കൂൾ അധികൃതർ നടപടി സ്വകരിച്ചു.
Tags : Caste Discrimination Suicide death Student Tamil Nadu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash