കേരള ഹൈക്കോടതി
കൊച്ചി: കേരള വഖഫ് ബോര്‍ഡ് പുനഃസംഘടനയ്ക്കു ഡിവിഷന് ബെഞ്ചും സ്റ്റേ അനുവദിച്ചില്ല.
പുതിയ ചെയര്‍മാനെയും അംഗങ്ങളെയും നിയമിച്ച സര്‍ക്കാര്‍ ഉത്തരവും ഇതു സ്റ്റേ ചെയ്യാത്ത സിംഗിള്‍ ബെഞ്ച് ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചെയര്മാൻ കെ.എസ്. ഹംസയും അംഗമായിരുന്ന ഉസ്മാന് ഹാജിയും നല്കിയ അപ്പീലില്‍ ഇടക്കാല ആവശ്യമായി സ്റ്റേ ഉന്നയിച്ചെങ്കിലും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് അനുവദിച്ചില്ല.
പുനഃസംഘടിപ്പിച്ച ബോര്‍ഡ് പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തില്‍ സ്റ്റേ അനുവദിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.
ഇതേ ആവശ്യം നേരത്തേ സിംഗിള്‍ ബെഞ്ച് തള്ളുകയും ഹര്‍ജി തുടര്‍ന്നു കേള്‍ക്കാനായി ഡിവിഷന് ബെഞ്ചിലേക്ക് വിടുകയും ചെയ്തിരുന്നു.
പുതിയ ബോര്‍ഡ് ചെയര്‍മാനും അംഗങ്ങള്‍ക്കും നോട്ടീസ് ഉത്തരവായ കോടതി ഹര്‍ജി വീണ്ടും അടുത്ത വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
Tags : WaqfBoard Bans Bench Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash