തെംബ ബൗമ
പോർട്ട് എലിസബത്ത്: രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയെ ഇന്നിംഗ്സിനും 31 റണ്‍സിനും തകര്‍ത്ത് ദക്ഷിണാഫ്രിക്ക.
കഗിസോ റബാഡയുടെ നാല് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിംഗ്സ് ജയം ഒരുക്കിയത്.
ആദ്യ ഇന്നിംഗ്സില്‍ വെറും 99 റണ്‍സിന് പുറത്തായ ഓസ്ട്രേലിയ ഫോളോ-ഓണ്‍ ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ 295 റണ്‍സ് മാത്രമേ കംഗാരുപ്പടയ്ക്കു കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ.
പ്രോട്ടീസ് ആദ്യ ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ തെംബ ബൗമയുടെ (179) ബലത്തില്‍ 425 റണ്‍സ് എടുത്തിരുന്നു. ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-1 സമനില പിടിച്ചു. ബൗമയാണു കളിയിലെ താരം. സ്കോര്‍: ദക്ഷിണാഫ്രിക്ക 425/9 ഡിക്ലയര്‍ഡ്. ഓസ്ട്രേലിയ 99, 295.
അഞ്ചാം ദിനം 170 റണ്‍സ് പിന്നില്‍ നില്‍ക്കേ ബാറ്റിംഗ് ആരംഭിച്ച ഓസീസ് മൂന്നാം സെഷനില്‍ പുറത്തായി. ട്രാവിസ് ഹെഡ് (121), സ്കോട്ട് ബോലണ്ട് (40) എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ ചെറുത്തുനിന്നത്. പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 27നു കേപ് ടൗണില്‍ നടക്കും.