കാരുണ്യ, കാരുണ്യ പ്ലസ് ഭാഗ്യക്കുറികളുടെ വിൽപ്പന വരുമാനത്തിൽനിന്ന് കാരുണ്യ ബെനവലന്റ് ഫണ്ട് മന്ത്രി കെ. മുര
തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിലൂടെ അർഹരായ രോഗികൾക്കു ചികിത്സാസഹായം ലഭ്യമാക്കുന്നതിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സാമൂഹിക ഉത്തരവാദിത്വത്തോടെ മാതൃകാപരമായ പ്രവർത്തനമാണു നടത്തുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
കാരുണ്യ, കാരുണ്യ പ്ലസ് ഭാഗ്യക്കുറികളുടെ വിൽപന വരുമാനത്തിൽനിന്ന് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കായി 293.62 കോടി രൂപ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കു കൈമാറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർഹരായ രോഗികൾക്കു ചികിത്സ നൽകിയ ഇനത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കു നൽകാനുള്ള വലിയ കുടിശിക തീർപ്പാക്കാൻ സർക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഇത്രയും തുക ലഭിച്ചത് ഏറെ പ്രയോജനകരമാണെന്നും ചികിത്സാസഹായം ആവശ്യമുള്ള സാധാരണക്കാരായ രോഗികൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് വലിയ ആശ്വാസമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ ചെക്ക് ഏറ്റുവാങ്ങി.
Tags : LotteryDepartment Exemplary Performance ChiefMinister VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash