പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്കൂളുകളിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനായി വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കാൻ സ്കൂൾ അധികൃതർക്ക് അനുമതി നൽകി ബാലാവകാശ കമ്മീഷൻ. ഹാനികരമായ വസ്തുക്കൾ കുട്ടികളുടെ കൈവശമില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ നടപടി.
ബാഗ് പരിശോധന നടത്തുമ്പോൾ വിദ്യാർഥികളുടെ അന്തസിനും അഭിമാനത്തിനും യാതൊരുവിധ കോട്ടവും തട്ടാൻ പാടില്ല. ഭയപ്പെടുത്തുന്ന അന്തരീക്ഷമില്ലാതെയായിരിക്കണം പരിശോധന. സ്കൂൾ സമയത്ത് വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതര അച്ചടക്കലംഘനമാണ്. ക്ലാസ് സമയം കഴിയുന്നതുവരെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സൗകര്യമൊരുക്കണം.
അച്ചടക്കത്തിന്റെ പേരിൽ കുട്ടികളെ അപമാനിക്കുകയോ, മാനസികമായി പീഡിപ്പിക്കുകയോ, ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുത്. ഉത്തരവ് നടപ്പാക്കിയതിന്റെ വിശദമായ റിപ്പോർട്ട് 60 ദിവസത്തിനകം സമർപ്പിക്കണം.
Tags : ChildRightsCommission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash