x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐഎസ്എല്ലിൽ തൃ​ശൂ​ർ മാ​ജി​ക് എ​ഫ്സി​ക്കു ജയം

തോ​മ​സ് വ​ർ​ഗീ​സ്
Published: October 24, 2026 12:36 AM IST | Updated: October 24, 2026 12:36 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ണ്ട മ​ത്സ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സി​നെ 4-3നു ​പ​രാ​ജ​യ​പെ​ടു​ത്തി തൃ​ശൂ​ർ മാ​ജി​ക് എ​ഫ്സി​ക്കു സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ളി​ൽ ജ​യം. കൊ​മ്പ​ൻ​സി​ന് ഈ ​സീ​സ​ണി​ൽ സ്വ​ന്തം ഗ്രൗ​ണ്ടി​ലെ ആ​ദ്യ പ​രാ​ജ​യ​മാ​ണ്.

മു​ഴു​വ​ൻ സ​മ​യ​വും ഇ​രു ടീ​മു​ക​ളും ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ നി​ന്ന​തോ​ടെ മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്നു. ഷൂ​ട്ടൗ​ട്ടി​ൽ കൊ​മ്പ​ൻ​സി​ന്‍റെ ജം​ഷീ​ദ് അ​ലി​യു​ടെ​യും മു​ഹ​മ്മ​ദ് നി​സാ​മി​ന്‍റെ​യും കി​ക്കു​ക​ൾ തൃ​ശൂ​രി​ന്‍റെ പ​ക​ര​ക്കാ​ര​ൻ ഗോ​ളി പാ​ർ​ഥി​വ് ത​ട​ഞ്ഞു.

ആ​ദ്യ​പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ൾ​ക്കും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും ഗോ​ളാ​ക്കി മാ​റ്റാ​ൻ ക​ഴി​യി​ല്ല. 38-ാം മി​നി​റ്റി​ൽ കൊ​മ്പ​ൻ​സി​നു ല​ഭി​ച്ച ഫ്രീ ​കി​ക്ക് പോ​സ്റ്റി​ൽ ത​ട്ടി പു​റ​ത്തേ​ക്കു പോ​യി. പാ​ട്രി​ക് മോ​ട്ട എ​ടു​ത്ത കി​ക്ക് ഗോ​ൾ എ​ന്നു​റ​പ്പി​ച്ച അ​സ​ര​മാ​ണു ന​ഷ്ട​മാ​യ​ത്.

Tags : ThrissurMagicFC Victory Football Sports

Recent News

Corehub Up