ദുല്‍ഖര്‍ സല്മാന് ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ് ഐഫോണ്‍ ഡ്യുവോ നല്കി ആദ്യവിൽപന നിര്‍വഹിക്കുന്നു.
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്ട്ടില്നിന്ന് ഐഫോണ്‍ ഡ്യൂവോ സ്വന്തമാക്കി ചലച്ചിത്രതാരം ദുല്‍ഖര്‍ സല്മാന്. ഓക്സിജന്റെ ബ്രാന്‍ഡ് അംബാസഡറായ ദുല്‍ഖര്‍ സല്മാന് ഓക്സിജന്‍ സിഇഒ ഷിജോ കെ. തോമസ് ഐഫോണ്‍ ഡ്യുവോ നല്കി ആദ്യവിൽപന നിര്‍വഹിച്ചു.
ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ഐഫോണ്‍ ഡ്യുവോയുടെ വില്പന ആരംഭിച്ചിട്ടുണ്ട്.
ഫോണ്‍ മടക്കുമ്പോള്‍ പാസ്പോര്‍ട്ട് പോലെ കാണപ്പെടുന്ന ബുക്ക്-സ്റ്റൈല്‍ ഫോള്‍ഡിംഗ് ഡിസൈനാണ് ആപ്പിള്‍ നല്‍കിയിട്ടുള്ളത്. പുറത്ത് 5.4 ഇഞ്ചിന്റെ കവര്‍ സ്ക്രീനും തുറക്കുമ്പോള്‍ മിനി ടാബ്ലെറ്റ് അനുഭവം നല്കുന്ന 7.6 ഇഞ്ചിന്റെ വലിയ സൂപ്പര്‍ റെറ്റിന എക്സ്ടിആര്‍ ഇന്നര്‍ ഡിസ്പ്ലേയുമുണ്ട്.
കൂടാതെ സ്ക്രീന്‍ മടക്കുകള്‍ പരമാവധി കുറയ്ക്കാനും വെളിച്ച പ്രതിഫലനം തടയാനുമായി സ്പെഷല്‍ നാനോ-ടെക്സ്ചര്‍ ഫിനിഷും നല്‍കിയിട്ടുണ്ട്. മടക്കാവുന്ന സ്ക്രീനുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ പൂര്‍ണമായി മാറ്റിയെടുത്ത ഐഒഎസ് 27 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
ഫോട്ടോഗ്രഫിക്കായി പ്രധാന കാമറയും അള്‍ട്രാ വൈഡ് ലെന്‍സും അടങ്ങിയ രണ്ട് 48 മെഗാപിക്സല്‍ റിയര്‍ കാമറയും ഡ്യുവോയിലുണ്ട്. വിശദവിവരങ്ങൾക്ക് ഫോണ്‍: 9020100100.
Tags : DulquerSalmaan Acquires iPhoneDuo Oxygen Business