x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീണ്ടുമൊരു പ്രതിഷേധദിനം; ജാഗ്രതയിൽ ഫ്രാൻസ്

വെബ്ഡെസ്ക്
Published: October 23, 2026 10:38 PM IST | Updated: October 23, 2026 10:38 PM IST

പ്രതീകാത്മക ചിത്രം

പാ​​​രീ​​​സ്: ​​​ഇ​​​ന്നു വീ​​​ണ്ടും വാ​​​രാ​​​ന്ത്യ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ക്കാ​​​നി​​​രി​​​ക്കേ ക​​​ന​​​ത്ത ജാ​​​ഗ്ര​​​ത​​​യി​​​ൽ ഫ്രാ​​​ൻ​​​സ്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ മ​​​ഞ്ഞ​​​ക്കു​​​പ്പാ​​​യ​​​ക്കാ​​​രും പാ​​​രീ​​​സി​​​ൽ ഇ​​​ന്ന് റാ​​​ലി​​​ക​​​ൾ​​​ക്ക് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ ഉ​​​ണ്ടാ​​​യ ‍അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ആ​​​ഘാ​​​തം ഇ​​​തു​​​വ​​​രെ വി​​​ട്ടു​​​മാ​​​റി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രും സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​രും വ​​​ലി​​​യ തോ​​​തി​​​ൽ ഏ​​​റ്റു​​​മു​​​ട്ടി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​പു​​​റ​​​മേ വ്യാ​​​പാ​​​ര​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി കൊ​​​ള്ള​​​യ​​​ടി​​​ക്ക​​​പ്പെ​​​ട്ടു.

അ​​​ക്ര​​​മം ആ​​​വ​​​ർ​​​ത്തി​​​ച്ചേ​​​ക്കാ​​​മെ​​​ന്ന ഭീ​​​തി​​​യി​​​ൽ ഇ​​​ന്നു ക​​​ട​​​ക​​​ൾ തു​​​റ​​​ക്കേ​​​ണ്ടെ​​​ന്നാ​​​ണു വ്യാ​​​പാ​​​രി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ തീ​​​രു​​​മാ​​​നം. ലൂ​​​വ്റ് അ​​​ട​​​ക്ക​​​മു​​​ള്ള മ്യൂ​​​സി​​​യ​​​ങ്ങ​​​ളും ഇ​​​ന്ന് അ​​​ട​​​ച്ചി​​​ടും. മി​ലി​ട്ട​റി പൊ​ലി​സ് അ​ട​ക്കം 70,000 സു​ര​ക്ഷാ​ഭ​ട​ന്മാ​രെ രാജ്യത്തുടനീളം വി​ന്യ​സി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ലോ​റ​ന്‍റ് ന്യൂ​ന​സ് ഇ​ന്ന​ലെ അ​റി​യി​ച്ചു. സി​റ്റി ഹാ​ൾ പോ​ലു​ള്ള ഗ​വ​ൺ​മെ​ന്‍റ് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പൊ​ലിസ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നി​​​ശാ​​​നി​​​യ​​​മം പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളു​​​ടെ തീ​​​വ്ര​​​ത കു​​​റ​​​ച്ചേ​​​ക്കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ വി​​​ദ്യാ​​​ർ​​​ഥി​​സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ന്ന​​​ത്തെ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കി​​​ല്ലെ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ അ​​​പ​​​ര്യാ​​​പ്ത​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഒ​​​രു മാ​​​സം മു​​​ന്പ് ആ​​​രം​​​ഭി​​​ച്ച പ്ര​​​തി​​​ഷേ​​​ധം, ദുഃ​​​സ​​​ഹ​​​മാ​​​യ ജീ​​​വി​​​ത​​​ച്ചെ​​​ല​​​വി​​​നെ​​​തി​​​രാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും മ​​​ഞ്ഞ​​​ക്കു​​​പ്പാ​​​യ​​​ക്കാ​​​രും സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്ന് ഫ്രാ​​​ൻ​​​സി​​​ലു​​​ട​​​നീ​​​ളം റാ​​​ലി​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ഇ​​​ന്ന​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ.

ഫ്രാ​​​ൻ​​​സി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ​​​യും മൂ​​​ന്നാ​​​മ​​​ത്തെ​​​യും വ​​​ലി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളാ​​​യ മാ​​​ഴ്സ​​​യി​​​ലും ലി​​​യോ​​​ണി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ ഇ​​​തു​​​കൊ​​​ണ്ട് ഫ​​​ല​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നാ​​ണു തൊ​​​ഴി​​​ലാ​​​ളി​​ സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞ​​​ത്.

സെ​​​ൻ​​​ട്ര​​​ൽ ഫ്രാ​​​ൻ​​​സി​​​ലെ ഓ​​​ർ​​​ലി​​​യ​​​ൻ​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ട്ടി‍യു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്നു റാ​​​ലി ന​​​ട​​​ത്തു​​​ന്ന​​​തും സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​ർ​​​ക്കു വെ​​​ല്ലു​​​വി​​​ളി​​​യാ​​​കും.

Tags : FranceProtest Paris Rally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up