x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ക​ർ​ഷ​ക​ർ​ക്കു​ള്ള കൃ​ഷി​നാ​ശ ന​ഷ്ട​പ​രി​ഹാ​രം ഇ​ര​ട്ടി​യാ​ക്കി സ​ർ​ക്കാ​ർ

വെബ് ഡെസ്‌ക്
Published: October 23, 2026 06:00 PM IST | Updated: October 23, 2026 06:00 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണം മൂ​ലം ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന കൃ​ഷി​നാ​ശ​ത്തി​ന് വ​നം വ​കു​പ്പ് ന​ൽ​കി​വ​രു​ന്ന ന​ഷ്ട​പ​രി​ഹാ​രം ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച് സ​ർ​ക്കാ​ർ. പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ന​ഷ്ട​പ​രി​ഹാ​ര നി​ര​ക്കു​ക​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​ത്. ഇ​തി​ന് മു​മ്പ് 2015 ലാ​യി​രു​ന്നു പ​രി​ഷ്ക​ര​ണം ന​ട​ന്ന​ത്.

പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം, ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി വ​രു​ന്ന ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ പ​ര​മാ​വ​ധി പ​രി​ധി​യും അ​പേ​ക്ഷ​യു​ടെ എ​ണ്ണ​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​വും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കൃ​ഷി​നാ​ശ​ത്തി​ന് പു​റ​മെ കാ​ർ​ഷി​കോ​ൽ​പ്പ​ന്ന​ങ്ങ​ളാ​യ തേ​ങ്ങ​യ്ക്ക് ഒ​ന്നി​ന് 15 രൂ​പ നി​ര​ക്കി​ലും, കൊ​ക്കോ​യ്ക്ക് കി​ലോ​ഗ്രാ​മി​ന് 30 രൂ​പ നി​ര​ക്കി​ലും ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ന്ന​താ​ണ്.

മു​മ്പ് തേ​ങ്ങ, കൊ​ക്കോ മ​ര​മോ ന​ശി​പ്പി​ച്ചാ​ൽ മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​രു​ന്നു​ള്ളു. വ​ന്യ​ജീ​വി ആ​ക്ര​മ​ണം മൂ​ലം കൃ​ഷി​നാ​ശ​മോ ഉ​ൽ​പ്പ​ന്ന​നാ​ശ​മോ ഉ​ണ്ടാ​യാ​ൽ, നാ​ശം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ക​ർ​ഷ​ക​ർ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ മു​ൻ​പാ​കെ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​താ​ണ്.

കൂ​ടാ​തെ, നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച് ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ ഇ​തി​നാ​യി നി​ശ്ചി​ത മാ​തൃ​ക​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. അ​പേ​ക്ഷ​ക​രു​ടെ അ​ർ​ഹ​ത സം​ബ​ന്ധി​ച്ച നി​ല​വി​ലെ നി​ബ​ന്ധ​ന​ക​ളും അ​ർ​ഹ​ത നി​ർ​ണ്ണ​യ പ​രി​ശോ​ധ​ന​ക​ളും പ​ഴ​യ​തു​പോ​ലെ ത​ന്നെ തു​ട​രു​ന്ന​താ​ണ്. വ​ന്യ​ജീ​വി ആ​ക്ര​മ​ണം മൂ​ലം ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന കൃ​ഷി​നാ​ശ​ത്തി​ലു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ.

Tags : Wildlife attack Government doubles crop damage compensation farmers

Recent News

Corehub Up