x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ൻ​ഡ​റി​ല്ലാ​തെ ക​രാ​ർ ന​ൽ​കി; പി.​പി.ദി​വ്യ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം

വെബ് ഡെസ്ക്
Published: October 23, 2026 01:06 PM IST | Updated: October 23, 2026 01:15 PM IST

പി.​പി. ദി​വ്യ​

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ല്ലാ​തെ കാ​ർ​ട്ട​ൺ ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​ക്ക് ക​രാ​റു​ക​ൾ കൈ​മാ​റി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. കെ​എ​സ്‌​യു ഉ​പാ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് ഷ​മ്മാ​സാ​ണ് പ​രാ​തി​ക്കാ​ര​ൻ.

പി.​പി.​ദി​വ്യ, ദി​വ്യ​യു​ടെ ഭ​ർ​ത്താ​വ്, ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ സെ​ക്ര​ട്ട​റി അ​ബ്ദു‌​ൽ ല​ത്തീ​ഫ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ക​മ്പ​നി ദി​വ്യ​യു​ടെ ബെ​നാ​മി​യാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ലും ക​രാ​ർ ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച വി​ഷ​യം ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പി.​പി.​ദി​വ്യ​യു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും സ്വ​ത്തു​ക്ക​ളെ​ക്കു​റി​ച്ചും സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും പ​രി​ശോ​ധി​ക്കും. കാ​ർ​ട്ട​ൺ ഇ​ന്ത്യ ലി​മി​റ്റ​ഡു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ ദി​വ്യ​യ്ക്ക് എ​ന്തെ​ങ്കി​ലും സാ​മ്പ​ത്തി​ക താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നോ​യെ​ന്ന ആ​രോ​പ​ണ​വും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കും.

Tags : vigilance enquiry P.P.Divya VigilanceInvestigation Kannur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up