x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​രു​ടെ അ​ജ​ണ്ട വേ​റെ; സി​ജെ​പി​യെ ത​ള്ളി അ​ണ്ണാ​മ​ലൈ

വെബ് ഡെസ്ക്
Published: October 23, 2026 01:28 PM IST | Updated: October 23, 2026 01:28 PM IST

കെ.​അ​ണ്ണാ​മ​ലൈ

ചെ​ന്നൈ: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യെ ഒ​രി​ക്ക​ലും പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന് ത​മി​ഴ്നാ​ട് ബി​ജെ​പി മു​ൻ അ​ധ്യ​ക്ഷ​ൻ കെ.​അ​ണ്ണാ​മ​ലൈ. സി​ജെ​പി​യു​ടെ അ​ജ​ണ്ട​യും ബി​ജെ​പി​യു​ടെ അ​ജ​ണ്ട​യും വ്യ​ത്യ​സ്ത​മാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ഭി​ജീ​ത് ദി​പ്കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ക​ർ​ശ​ന ന​ട​പ​ടി​ക​ളെ നേ​ര​ത്തെ അ​ണ്ണാ​മ​ലൈ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​ക​യ​ല്ല താ​ൻ ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്. ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യെ പി​ന്തു​ണ​യ്ക്കു​ന്നി​ല്ല.

അ​വ​രു​ടെ അ​ജ​ണ്ട വേ​റെ​യാ​ണ്, ഞ​ങ്ങ​ളു​ടേ​ത് വേ​റെ​യാ​ണ് എ​ന്നാ​യി​രു​ന്നു അ​ണ്ണാ​മ​ലൈ​യു​ടെ പ്ര​തി​ക​ര​ണം. ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ച സി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പൊ​ലി​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​യെ അ​ണ്ണാ​മ​ലൈ നേ​ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

 

 

Tags : Annamalai Clarifies K.Annamalai CockroachJanataParty TamilNadu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Kerala

സുഹൈൽ കൂപ്പർ പറത്തിയത് 150 കി.മീ വേഗത്തിൽ, അരക്കിലോമീറ്റർ കടന്നത് 11 സെക്കൻഡിൽ കൊച്ചി: നെടുമ്പാശേരി വാഹനാപകട സമയത്ത് പ്രതി സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ സഞ്ചരിച്ചത് 150 കിലോമീറ്റര്‍ വേഗതയില്‍. അരക്കിലോമീറ്റര്‍ ദൂരം 11 സെക്കൻഡുകള്‍കൊണ്ട് കടന്നു പോയെന്നാണ് പൊലിസ് പറയുന്നത്. 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു സഞ്ചരിച്ചത് എന്നായിരുന്നു നേരത്തെ തെളിവെടുപ്പിനിടെ സുഹൈല്‍ പൊലിസിനോട് പറഞ്ഞത്. അപകടത്തിന് ഏതാനും സെക്കൻഡുകള്‍ക്ക് മുമ്പ് കാറിലുണ്ടായിരുന്ന സുഹൈലിന്‍റെ സുഹൃത്ത് ജോയല്‍ ചിത്രീകരിച്ച വീഡിയോയില്‍ 140 -150 കിലോമീറ്റര്‍ സ്പീഡിലാണ് മിനി കൂപ്പര്‍ സഞ്ചരിച്ചതെന്നത് വ്യക്തമാണ്. കാറിന്‍റെ സ്പീഡോമീറ്റര്‍ ദൃശ്യം ജോയല്‍ സ്നാപ്ചാറ്റില്‍ പങ്കുവച്ചിരുന്നു. സുഹൈലിനും ജോയലിനും പുറമെ നിനവ്, അമീന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. വാഹനം സഞ്ചരിച്ച വേഗമുള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കായി മിനി കൂപ്പറിന്‍റെ ഇഡിആര്‍ പൊലിസ് ജര്‍മനിയിലേക്ക് അയക്കും. ബിഎംഡബ്ല്യൂ ആസ്ഥാനത്തെ വിദഗ്ധര്‍ ഇഡിആര്‍ പരിശോധിച്ചതിനു ശേഷം വിവരം പൊലിസിന് കൈമാറും. കമ്പനിയുടെ സ്വകാര്യതാ നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി.
Corehub Up