Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CockroachJanataParty

പാ​റ്റ​ക​ൾ ഇ​നി ര​ണ്ടു വ​ഴി​ക്ക്; കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി ഡി ​ഗ്രൂ​പ്പു​മാ​യി വി​മ​ത​ർ

ന്യൂ​ഡ​ല്‍​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി​യി​ൽ വി​മ​ത​നീ​ക്കം. അ​ഭി​ജി​ത് ദീ​പ്കേ ന​യി​ക്കു​ന്ന സി​ജെ​പി ടീം ​കെ​ജ്‌​രി​വാ​ളാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് വി​മ​ത​രു​ടെ നീ​ക്കം. സി​ജെ​പി വോ​ള​ന്‍റി​യ​ർ ആ​യി​രു​ന്ന മ​നീ​ഷ് ബ്ര​ഹ്മ​ഭ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ഡെ​മോ​ക്രാ​റ്റി​ക് എ​ന്ന പു​തി​യ വി​ഭാ​ഗം രൂ​പീ​ക​രി​ച്ചു.

നേ​ര​ത്തെ ആം ​ആ​ദ്‌​മി പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണ് സി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ലു​ള്ള​തെ​ന്നും ബി​ജെ​പി​യെ എ​തി​ർ​ക്കു​ക മാ​ത്ര​മാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും മ​നീ​ഷ് ബ്ര​ഹ്മ​ഭ​ട്ട് ആ​രോ​പി​ച്ചു. രാ​ഷ്ട്രീ​യ ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ് സി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്നും മ​നീ​ഷ് പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ളോ പൊ​തു​ജ​ന​ങ്ങ​ളോ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ​ക്കാ​യി പോ​രാ​ടാ​ൻ അ​വ​ർ​ക്ക് താ​ത്പ​ര്യ​മി​ല്ല. കെ​ജ്‌​രി​വാ​ളി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ബി​ജെ​പി​യെ എ​തി​ർ​ക്കു​ക മാ​ത്ര​മാ​ണ് അ​വ​ർ ചെ​യ്യു​ന്ന​തെ​ന്നും മ​നീ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ ബ്ര​ഹ്മ​ഭ​ട്ടി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ സി​ജെ​പി​യോ ദീ​പ്‌​കെ​യോ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

National

ജ​ന്ത​ർ മ​ന്ത​റി​ലെ സ​മ​രം: വാം​ഗ്ചു​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക, കു​റ​ഞ്ഞ​ത് എ​ട്ട് കി​ലോ​യി​ൽ അ​ധി​കം

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും ‘കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’ ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്നു. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് സി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വെ​യ്ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 16 ദി​വ​സ​മാ​യി നീ​ളു​ന്ന നി​രാ​ഹാ​ര​ത്തി​നി​ട​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ഭാ​രം 8.25 കി​ലോ കു​റ​ഞ്ഞു. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വും താ​ഴേ​ക്ക് വ​രു​ന്ന​താ​യും, ക​ടു​ത്ത ക്ഷീ​ണ​വും പേ​ശി​ക​ളു​ടെ ബ​ല​ക്ഷ​യ​വും അ​ദ്ദേ​ഹ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും സി​ജെ​പി വ്യ​ക്ത​മാ​ക്കി. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഓ​ൾ ഇ​ന്ത്യ സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​നാ​യ ഒ​രു വി​ദ്യാ​ർ​ത്ഥി​യെ ഇതിനോടകം തന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ​മ​ര​ത്തോ​ട് കേ​ന്ദ്രം ഇ​തു​വ​രെ ഒ​രു ച​ർ​ച്ച​യ്ക്കും ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്ന് സി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ള്ള ഈ ​അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാനാണ് സിജെപിയുടെ തീരുമാനം.  ജൂ​ലൈ 20-ന് ​പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

Viral

പാറ്റകൾ പട നയിക്കുമ്പോൾ; ബിജെപിയെപ്പോലും പിന്നിലാക്കി ഇൻസ്റ്റാഗ്രാമിൽ 'കോക്രോച്ച് ജനതാ പാർട്ടി' തരംഗം

ഡി​ജി​റ്റ​ൽ ലോ​ക​ത്തെ പ​ര​മ്പ​രാ​ഗ​ത രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളെ അ​പ്പാ​ടെ മാ​റ്റി​മ​റി​ച്ചു​കൊ​ണ്ട് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ​ൻ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' എ​ന്ന കൂ​ട്ടാ​യ്മ.

തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളെ കോ​ട​തി പ​രാ​മ​ർ​ശ​ത്തി​ൽ പാ​റ്റ​ക​ളോ​ട് ഉ​പ​മി​ച്ചെ​ന്ന വാ​ർ​ത്ത​ക​ളി​ൽ നി​ന്നു​ള്ള അ​മ​ർ​ഷ​മാ​ണ് ഈ ​വേ​റി​ട്ട പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.

അ​മേ​രി​ക്ക​യി​ലെ ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ 'പൊ​ളി​റ്റി​ക്ക​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സ്ട്രാ​റ്റ​ജി' വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ജീ​ത് ദി​പ്കെ എ​ന്ന യു​വാ​വ് തു​ട​ക്ക​മി​ട്ട ഈ ​പേ​ജ്, വെ​റും നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ 14 മി​ല്യ​ൺ ഫോ​ളോ​വേ​ഴ്‌​സി​നെ സ്വ​ന്ത​മാ​ക്കി രാ​ജ്യ​ത്തെ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​നെ​പ്പോ​ലും പി​ന്നി​ലാ​ക്കി.

ബി​ജെ​പി​യു​ടെ പ്ര​ശ​സ്ത​മാ​യ തി​ര​ഞ്ഞെ​ടു​പ്പ് മു​ദ്രാ​വാ​ക്യ​ങ്ങ​ളെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് യു​വാ​ക്ക​ൾ ഏ​റ്റെ​ടു​ത്ത ഡി​ജി​റ്റ​ൽ കാ​മ്പെ​യ്നു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ വൈ​റ​ലാ​യി.

മ​ഹു​വ മൊ​യ്ത്ര, അ​ഖി​ലേ​ഷ് യാ​ദ​വ് തു​ട​ങ്ങി​യ പ്ര​മു​ഖ ദേ​ശീ​യ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ച്ച​തോ​ടെ ഇ​തൊ​രു ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ പ്ര​തി​രോ​ധ പ്ര​സ്ഥാ​ന​മാ​യി മാ​റി.

കോ​ടി​ക​ൾ മു​ട​ക്കി​യു​ള്ള പി​ആ​ർ വ​ർ​ക്കു​ക​ളേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​ൻ സ​മ​കാ​ലി​ക 'മീം ​ക​ൾ​ച്ച​റി​ന്' സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​ഡി​ജി​റ്റ​ൽ വി​പ്ല​വം.

വ​രും​കാ​ല തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​വാ​ക്ക​ളു​ടെ ഇ​ത്ത​രം സോ​ഷ്യ​ൽ മീ​ഡി​യ കൂ​ട്ടാ​യ്മ​ക​ൾ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

Latest News

Corehub Up