ജന്തർ മന്തറിലെ സമരവേദിയിൽ സോനം വാംഗ്ചുക്കിനെ സന്ദർശിക്കുന്ന എഎപി നേതാവ് അതീഷി
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ‘കോക്രോച്ച് ജനതാ പാർട്ടി’ ജന്തർ മന്തറിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു. സമരത്തിൽ പങ്കെടുക്കുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്കിന്റെ ആരോഗ്യനിലയിൽ വലിയ ആശങ്കയാണ് സിജെപി പ്രവർത്തകർ പങ്കുവെയ്ക്കുന്നത്.
കഴിഞ്ഞ 16 ദിവസമായി നീളുന്ന നിരാഹാരത്തിനിടയിൽ അദ്ദേഹത്തിന്റെ ശരീരഭാരം 8.25 കിലോ കുറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവും താഴേക്ക് വരുന്നതായും, കടുത്ത ക്ഷീണവും പേശികളുടെ ബലക്ഷയവും അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടെന്നും സിജെപി വ്യക്തമാക്കി. സമരത്തിൽ പങ്കെടുത്ത ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രവർത്തകനായ ഒരു വിദ്യാർത്ഥിയെ ഇതിനോടകം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമരത്തോട് കേന്ദ്രം ഇതുവരെ ഒരു ചർച്ചയ്ക്കും തയ്യാറായിട്ടില്ലെന്ന് സിജെപി നേതാക്കൾ ആരോപിച്ചു. പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ഭാഗത്തുനിന്നുള്ള ഈ അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സിജെപിയുടെ തീരുമാനം. ജൂലൈ 20-ന് പാർലമെന്റിലേക്ക് സമാധാനപരമായ മാർച്ച് നടത്തുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash CockroachJanataParty Sonam Wangchuk