x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ച്ച് ഡ്രൈ​വിം​ഗ്; 29 സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: July 14, 2026 05:06 AM IST | Updated: July 14, 2026 05:06 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍, കോ​ള​ജ് ബ​സു​ക​ളു​ടെ ഡ്രൈ​വ​ര്‍​മാ​രെ ല​ക്ഷ്യ​മി​ട്ടു മി​ന്ന​ല്‍ പ​രി​ശോ​ധ​ന. മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച 29 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി​യു​ടെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം റേ​ഞ്ച് ത​ല​ത്തി​ല്‍ എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

1,231 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ 3,333 ഡ്രൈ​വ​ര്‍​മാ​രെ​യാ​ണു തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ച്ച​ത്. നാ​ലു ജി​ല്ല​ക​ളി​ലാ​യി 29 ഡ്രൈ​വ​ര്‍​മാ​ര്‍ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍​ക്കെ​തി​രേ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് നി​യ​മ​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

കൂ​ടു​ത​ല്‍ ആ​ല​പ്പു​ഴ​യി​ല്‍

മ​ദ്യ​പി​ച്ച് കു​ടു​ങ്ങി​യ​വ​രി​ല്‍ ഏ​റ്റ​വു​മ​ധി​കം പേ​ര്‍ ആ​ല​പ്പു​ഴ​യി​ലാ​ണ്. ജി​ല്ല​യി​ലെ 244 സ്‌​കൂ​ളു​ക​ളി​ലെ 634 ഡ്രൈ​വ​ര്‍​മാ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ ഒ​മ്പ​തു പേ​ര്‍ മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ 373 സ്‌​കൂ​ളു​ക​ളി​ലെ 1,162 ഡ്രൈ​വ​ര്‍​മാ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ ഏ​ഴു​പേ​ര്‍ മ​ദ്യ​പി​ച്ച​താ​യും കോ​ട്ട​യം ജി​ല്ല​യി​ല്‍ 311 സ്‌​കൂ​ളു​ക​ളി​ലെ 688 ഡ്രൈ​വ​ര്‍​മാ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ ആ​റു പേ​രെ​യും ഇ​ടു​ക്കി ജി​ല്ല​യി​ലെ 303 സ്‌​കൂ​ളു​ക​ളി​ലെ 849 ഡ്രൈ​വ​ര്‍​മാ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ ഏ​ഴു​പേ​രും മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജീ​വ​നും സു​ര​ക്ഷ​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഒ​രു​ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര പ​റ​ഞ്ഞു. പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ലും മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​ട​രും.

Tags : Arrest Drunk driving SchoolBus Driver

Recent News

Corehub Up