കേരള ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാർ ബലിദാനികളുടെയും വിവിധ ദൈവങ്ങളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന കോടതി ഉത്തരവിനെ ഓൺലൈൻ മാധ്യങ്ങൾ തെറ്റായി അവതരിപ്പിച്ചതായി ഹൈക്കോടതിയുടെ വിമർശനം.
അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ച കോടതി വിവിധ ദൈവങ്ങളുടെയും മറ്റും പേരിലുള്ള സത്യപ്രതിജ്ഞ അനുവദിച്ചില്ലെന്ന തരത്തിലായിരുന്നു ഓൺലൈൻ മാധ്യമങ്ങളിലെ പ്രചാരണം.
ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ വേണമെന്നാണു ഭരണഘടനയിൽ പറയുന്നതെന്ന് വിലയിരുത്തിയാണ് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയത്.
എന്നാൽ, തെറ്റിദ്ധരിപ്പിക്കും വിധമാണ് ഓൺലൈൻ മാധ്യമങ്ങൾ ഇതിനെ അവതരിപ്പിച്ചത്. എന്നാൽ, മുഖ്യധാരാ മാധ്യമങ്ങൾ ശരിയായാണു റിപ്പോർട്ട് ചെയ്തതെന്നും കോടതി വ്യക്തമാക്കി.
Tags : KeralaHighCourt OnlineMedia court order