Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Order

എയ്ഡഡ് സ്കൂൾ താത്കാലിക നിയമനം എംപ്ലോ.എക്സ്ചേഞ്ച് വഴി വേണം; വിദ്യാഭ്യാസ വകുപ്പിന്‍റെ സർക്കുലർ വിവാദമാകുന്നു

കോട്ടയം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക- അനധ്യാപക തസ്തികകളിലെ താത്കാലിക നിയമനം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പിലെ റീജണൽ ഡപ്യൂട്ടി ഡയറക്ടറുടെ പേരിലാണ് സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്. RDDHSE/443/2026-A1 നമ്പരായി കഴിഞ്ഞ പതിനഞ്ചിന് ഇറക്കിയ സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇതു പ്രകാരം സർക്കാർ- എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന താത്കാലിക, ദിവസവേതന ഒഴിവുകൾ സ്ഥാപനങ്ങൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ അറിയിച്ച് നികത്താനുള്ള നടപടി സ്വീകരിക്കണം. അധ്യയന വർഷം തുടങ്ങുന്നതിനു മുന്പു തന്നെ ഒഴിവുകൾ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കുമായിട്ടാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം, എയ്ഡഡ് മാനേജ്മെന്‍റിന്‍റെ നിയമനത്തിനുള്ള അധികാരത്തിന്മേലുള്ള കൈകടത്തലാണ് പുതിയ നിർദേശം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രീം കോടതി അടക്കം എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിനുള്ള അവകാശം അതതു മാനേജ്മെന്‍റുകൾക്കാണെന്നു പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇതിനു വിരുദ്ധമായിട്ടാണ് ഇപ്പോൾ വിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

നിലവിൽ മാനേജ്മെന്‍റുകൾ തന്നെയാണ് താത്കാലിക നിയമനങ്ങൾ നടത്തുന്നത്. ഇതിനു തടയിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നാണ് ആക്ഷേപം. സർക്കാരിന്‍റെ നിയമവിരുദ്ധ നീക്കത്തിനെതിരേ കടുത്ത പ്രതിഷേധം ഉയരുമെന്ന സൂചനകൾ പുറത്തുവന്നുകഴിഞ്ഞു.

National

ഗർഭഛിദ്രം ഉത്തരവിൽ ആശങ്ക രേഖപ്പെടുത്തി സിബിസിഐ

ന്യൂ​​​ഡ​​​ൽ​​​ഹി: 30 ആ​​​ഴ്ച പ്രാ​​​യ​​​മു​​​ള്ള ഗ​​​ർ​​​ഭം നീ​​​ക്കം ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ) ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ഉ​​​ത്ത​​​ര​​​വ് മെ​​​ഡി​​​ക്ക​​​ൽ ധാ​​​ർ​​​മി​​​ക​​​തയും ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു​​​വി​​​ന്‍റെ ജീ​​​വി​​​ക്കാ​​​നു​​​ള്ള മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​വും സംബന്ധിച്ച് ഗൗ​​​ര​​​വ​​​മേ​​​റി​​​യ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തെ​​​ന്ന് സി​​​ബി​​​സി​​​ഐ വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ഭ്രൂ​​​ണം ഇ​​​ത്ര​​​യും പു​​​രോ​​​ഗ​​​മി​​​ച്ച ഘ​​​ട്ട​​​ത്തി​​​ൽ ഗ​​​ർ​​​ഭം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത് വൈ​​​ദ്യ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യി പ്രാ​​​യോ​​​ഗി​​​ക​​​ല്ലെ​​​ന്നു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ വി​​​ദ​​​ഗ്ധ​​​രു​​​ടെ ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ന് ക​​​ട​​​ക​​​വി​​​രു​​​ദ്ധ​​​മാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വെ​​​ന്ന് സി​​​ബി​​​സി​​​ഐ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​ഷ​​​യ​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് സു​​​ര​​​ക്ഷി​​​ത​​​വും കൂ​​​ടു​​​ത​​​ൽ മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​വു​​​മാ​​​യ ഒ​​​രു ബ​​​ദ​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

സാ​​​ധാ​​​ര​​​ണ പ്ര​​​സ​​​വം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​സ​​​വം ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ൾ മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന അ​​​വ​​​രു​​​ടെ നി​​​ർ​​​ദേ​​​ശം പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​ക​​​ൾ ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കു​​​ക​​​യും ആ​​​രോ​​​ഗ്യ​​​മു​​​ള്ള ഒ​​​രു കു​​​ഞ്ഞി​​​ന് ജ​​​ന്മം ന​​​ൽ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യും.

ദ​​​ത്തെ​​​ടു​​​ക്ക​​​ൽ സൗ​​​ക​​​ര്യം ഉ​​​ൾ​​​പ്പെ​​​ടെ കു​​​ട്ടി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത സ​​​ർ​​​ക്കാ​​​ർ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ മൂ​​​ല്യ​​​ങ്ങ​​​ളും ധാ​​​ർ​​​മി​​​ക​​​ത​​​യും ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കാ​​​നും ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു​​​വി​​​ന്‍റെ ജീ​​​വ​​​ൻ സം​​​ര​​​ക്ഷി​​​ക്കാ​​​നും വേ​​​ണ്ടി ഉ​​​ത്ത​​​ര​​​വ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം ​​​സി​​​ബി​​​സി​​​ഐ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

National

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സൈ​റ​ണ്‍: ഹൈ​ക്കോ​ട​തി വി​ധി​ക്കെതിരേ സു​പ്രീം​കോ​ട​തി​യു​ടെ നോട്ടീസ്

​ന്യൂ​​ഡ​​ൽ​​ഹി : ക​​ണ്ണൂ​​ർ കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫീ​​സി​​ലെ സൈ​​റ​​ണ്‍ മു​​ഴ​​ക്കു​​ന്ന​​ത് നി​​രോ​​ധി​​ച്ചു​​കൊ​​ണ്ടു​​ള്ള കേ​​ര​​ള ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ​​തി​​രേ സു​​പ്രീം​​കോ​​ട​​തി നോ​​ട്ടീ​​സ​​യ​​ച്ചു.

വ​​ർ​​ഷ​​ങ്ങ​​ളാ​​യി തു​​ട​​രു​​ന്ന ഈ ​​ആ​​ചാ​​രം നി​​ല​​നി​​ർ​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കോ​​ർ​​പ​​റേ​​ഷ​​ൻ ന​​ൽ​​കി​​യ ഹ​​ർ​​ജി പ​​രി​​ഗ​​ണി​​ച്ചാ​​ണ് ജ​​സ്റ്റീ​​സു​​മാ​​രാ​​യ അ​​ര​​വി​​ന്ദ് കു​​മാ​​ർ, പി.​​ബി. വ​​രാ​​ലെ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ബെ​​ഞ്ചി​​ന്‍റെ ന​​ട​​പ​​ടി.

കോ​​ർ​​പ​​റേ​​ഷ​​ന്‍റെ അ​​പ്പീ​​ൽ പ​​രി​​ഗ​​ണി​​ച്ച സു​​പ്രീം​​കോ​​ട​​തി കേ​​സി​​ൽ എ​​തി​​ർ​​ക​​ക്ഷി​​ക​​ൾ​​ക്കു നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കാ​​ൻ നി​​ർ​​ദേ​​ശ​​വും ന​​ൽ​​കി.ക​​ണ്ണൂ​​ർ മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​നു​​വേ​​ണ്ടി മു​​സ്‌​​ലിം ലീ​​ഗ് രാ​​ജ്യ​​സ​​ഭാം​​ഗം​​കൂ​​ടി​​യാ​​യ അ​​ഡ്വ. ഹാ​​രി​​സ് ബീ​​രാ​​നാ​​ണു സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യ​​ത്.

ജ​​ന​​വാ​​സ​​മേ​​ഖ​​ല​​യി​​ൽ ഇ​​ത്ര​​യും ഉ​​യ​​ർ​​ന്ന ശ​​ബ്‌​​ദ​​ത്തി​​ൽ സൈ​​റ​​ണ്‍ മു​​ഴ​​ക്കു​​ന്ന​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യെ​​ക്കു​​റി​​ച്ച് കോ​​ട​​തി ചി​​ല സു​​പ്ര​​ധാ​​ന ചോ​​ദ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു. ആ​​ശു​​പ​​ത്രി​​ക​​ളും സ്കൂ​​ളു​​ക​​ളും ന​​ഴ്സിം​​ഗ് സ്ഥാ​​പ​​ന​​ങ്ങ​​ളും സ്ഥി​​തി​​ചെ​​യ്യു​​ന്ന ന​​ഗ​​ര​​ഹൃ​​ദ​​യ​​ത്തി​​ൽ 94.9 ഡെ​​സി​​ബെ​​ൽ എ​​ന്ന ക​​ഠി​​ന​​മാ​​യ ശ​​ബ്‌​​ദ​​ത്തി​​ൽ എ​​ന്തി​​നാ​​ണ് സൈ​​റ​​ണ്‍ മു​​ഴ​​ക്കു​​ന്ന​​തെ​​ന്ന് കോ​​ട​​തി ആ​​രാ​​ഞ്ഞു.

ക​​ണ്ണൂ​​രി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ പാ​​ര​​ന്പ​​ര്യ​​വു​​മാ​​യും വി​​കാ​​ര​​വു​​മാ​​യും ഈ ​​സൈ​​റ​​ണ്‍ അ​​വി​​ഭാ​​ജ്യ​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു​​വെ​​ന്ന് കോ​​ർ​​പ​​റേ​​ഷ​​നു​​വേ​​ണ്ടി ഹാ​​ജ​​രാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ൻ ഹാ​​രി​​സ് ബീ​​രാ​​ൻ വാ​​ദി​​ച്ചു.

ദേ​​ശീ​​യ​​ദി​​ന​​ങ്ങ​​ളി​​ലും ര​​ക്ത​​സാ​​ക്ഷി ദി​​ന​​ത്തി​​നും പു​​റ​​മെ ത​​ളാ​​പ്പി​​ലെ ശ്രീ​​സു​​ന്ദ​​രേ​​ശ ക്ഷേ​​ത്ര​​ത്തി​​ലെ കൊ​​ടി​​യേ​​റ്റ് ച​​ട​​ങ്ങി​​നും ഈ ​​സൈ​​റ​​ണ്‍ മു​​ഴ​​ക്കു​​ന്ന​​ത് പ​​തി​​വാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു.

മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ ബോ​​ർ​​ഡി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം നി​​ല​​വി​​ൽ ശ​​ബ്‌​​ദ​​പ​​രി​​ധി 66.2 ഡെ​​സി​​ബെ​​ലാ​​യി കു​​റ​​ച്ചി​​ട്ടു​​ണ്ടെ​​ന്നും എ​​ന്നാ​​ൽ വെ​​റും ര​​ണ്ടു വ​​രി ഉ​​ത്ത​​ര​​വി​​ലൂ​​ടെ ഹൈ​​ക്കോ​​ട​​തി ഈ ​​പാ​​ര​​ന്പ​​ര്യം ത​​ട​​ഞ്ഞു​​വെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

സൈ​​റ​​ണി​​ന്‍റെ അ​​മി​​ത​​ശ​​ബ്‌​​ദം ചൂ​​ണ്ടി​​ക്കാ​​ട്ടി സ​​മ​​ർ​​പ്പി​​ക്ക​​പ്പെ​​ട്ട പൊ​​തു​​താ​​ത്പ​​ര്യ​​ഹ​​ർ​​ജി​​യി​​ലാ​​യി​​രു​​ന്നു നേ​​ര​​ത്തേ ഹൈ​​ക്കോ​​ട​​തി ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്തി​​യ​​ത്. സ​​മ​​യം അ​​റി​​യാ​​ൻ ആ​​ധു​​നി​​ക​​സം​​വി​​ധാ​​ന​​ങ്ങ​​ളു​​ള്ള ഇ​​ന്ന​​ത്തെ കാ​​ല​​ത്ത് ഇ​​ത്ത​​രം സൈ​​റ​​ണു​​ക​​ൾ അ​​നാ​​വ​​ശ്യ​​മാ​​ണെ​​ന്ന നി​​രീ​​ക്ഷ​​ണ​​ത്തോ​​ടെ​​യാ​​ണ് ഹൈ​​ക്കോ​​ട​​തി അ​​തു നി​​രോ​​ധി​​ച്ച​​ത്.

Kerala

ഡോ.​ ലി​സി മാ​ത്യു​വി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടിക്ക് ഉത്തരവ്​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ പ​​​ങ്കെ​​​ടു​​​ത്ത വേ​​​ദി​​​യി​​​ൽ ച​​​ട്ട​​​ന്പി​​​സ്വാ​​​മി​​​യു​​​ടെ ജീ​​​വ​​​ച​​​രി​​​ത്ര​​​ഗ്ര​​​ന്ഥ​​​ത്തി​​​ന്‍റെ പു​​​റം​​​ച​​​ട്ട മാ​​​ത്രം ത​​​യാ​​​റാ​​​ക്കി വെ​​​ള്ള​​​പേ​​​പ്പ​​​ർ പു​​​സ്ത​​​ക രൂ​​​പ​​​ത്തി​​​ലാ​​​ക്കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സീ​​​നി​​​യ​​​ർ പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​റു​​​ടെ​​​യും ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​രു​​​ന്ന ഡോ. ​​​ലി​​​സി മാ​​​ത്യു​​​വി​​​നെ​​​തി​​​രേ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​സി​​​സാ തോ​​​മ​​​സ് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​കൂ​​​ടി വ​​​ഹി​​​ക്കു​​​ന്ന,സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​സി ഡോ. ​​​സി​​​സാ തോ​​​മ​​​സ് വി​​​സി​​​യു​​​ടെ പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് നോ​​​ട്ടീ​​​സ് ന​​​ല്കി​​​യ​​​ത്.

ച​​​ട്ട​​​ന്പി​​​സ്വാ​​​മി​​​യു​​​ടെ മ​​​ഹാ​​​സ​​​മാ​​​ധി​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധ​​​മാ​​​യി ഡോ. ​​​എ.​​​വി.​​​ശ​​​ങ്ക​​​ര​​​ൻ ര​​​ചി​​​ച്ച "തീ​​​ർ​​​ഥ​​​പാ​​​ദ​​​പു​​​രാ​​​ണം എന്ന ജീ​​​വ​​​ച​​​രി​​​ത്ര​​​ഗ്ര​​​ന്ഥം പ​​​ന്മ​​​ന ആ​​​ശ്ര​​​മ​​​ത്തി​​​ൽ വ​​​ച്ച് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്യാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നു തൊ​​​ട്ടു​​​മു​​​ന്പാ​​​ണ് നാ​​​ലു വാ​​​ല്യ​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ ബാ​​​ക്കി​​​യു​​​ള്ള​​​വ പു​​​റം​​​ച​​​ട്ട മാ​​​ത്ര​​​മു​​​ള്ള പ്രി​​​ന്‍റ് ചെ​​​യ്യാ​​​ത്ത​​​താ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; കമ്പനിയുടെ ആസ്തി തിട്ടപ്പെടുത്താന്‍ ഉത്തരവ്

ആല​പ്പു​ഴ: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍സ് ത​ട്ടി​പ്പ് കേ​സി​ല്‍ നി​ക്ഷേ​പ​ക​രു​ടെ വി​വ​ര​ങ്ങ​ളും ക​മ്പ​നി​യു​ടെ ആ​സ്തി​യും തി​ട്ട​പ്പെ​ടു​ത്താ​ന്‍ പ്ര​ത്യേ​ക സെ​ഷ​ന്‍സ് കോ​ട​തി ഉ​ത്ത​ര​വ്. പോ​പ്പു​ല​ര്‍ ഫി​നാ​സ് കേ​സു​ക​ളു​ടെ വി​ചാ​ര​ണ​യ്ക്കാ​യി ആ​ല​പ്പു​ഴ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​ത്യേ​ക സെ​ഷ​ന്‍സ് കോ​ട​തി​യു​ടെ ജ​ഡ്ജി കെ.​എ​ന്‍.​ അ​ജി​ത് കു​മാ​റാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.​

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍സി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ ജ​പ്തി ചെ​യ്യാ​നാ​യി സ​ര്‍ക്കാ​രിനുവേണ്ടി ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍ സ​മ​ര്‍പ്പി​ച്ച ഹ​ര്‍ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.​

സം​സ്ഥാന​ത്താ​കെ 258 ശാ​ഖ​ക​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം നി​ക്ഷേ​പ​ക​ര്‍ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ടു.​ നി​ര​വ​ധി​പ്പേര്‍ക്ക് ശാ​ഖ​ക​ളി​ല്‍ പ​ണ​യം വ​ച്ചി​ട്ടു​ള​ള സ്വ​ര്‍ണ ഉ​രു​പ്പ​ടി​ക​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ണ​വും സ്വ​ര്‍ണ​വും ന​ഷ്ട​പ്പെ​ട്ട​വ​ര്‍ വി​വി​ധ കോ​ട​തി​ക​ളി​ലും ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​നു​ക​ളി​ലും കേ​സ് ന​ല്‍കി​യി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത നി​ക്ഷേ​പ പ​ദ്ധ​തി​ക​ള്‍ വ​ഴി നി​ക്ഷേ​പ​ക​രെ ച​തി​ക്കു​ന്ന കു​റ്റ​വാ​ളി​ക​ള്‍ക്ക് ശി​ക്ഷ ന​ല്‍കു​ന്ന ബ​ഡ്‌​സ് ആ​ക്ട് (ബാ​നിം​ഗ് ഓ​ഫ് അ​ണ്‍റെ​ഗു​ലേ​റ്റ​ഡ് ഡെപ്പോ​സി​റ്റ് സ്‌​കീം​സ് ആ​ക്ട് )പ്ര​കാ​രം നി​യ​മി​ച്ചി​ട്ടു​ള​ള കോ​മ്പി​റ്റ​ന്‍റ്് അ​ഥോ​റി​റ്റി ക​മ്പ​നി​യു​ടെ ആ​സ്ഥി തി​ട്ട​പ്പെ​ടു​ത്തി കോ​ട​തി​ക്ക് സ​മ​ര്‍പ്പി​ക്ക​ണം.​

ഓ​രോ ശാ​ഖയിലെയും നി​ക്ഷേ​പ​ക​രു​ടെ​യും സ്വ​ര്‍ണം പ​ണ​യം വച്ചി​ട്ടു​ള​ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്ക​ണം.​ ക​മ്പ​നി​യു​ടെ സ്വ​ത്ത് വി​വ​ര​വും ഇ​ട​പാ​ടു​കാ​രു​ടെ വി​വ​ര​വും ഉ​ള്‍കൊ​ള്ളുന്ന ര​ജി​സ്ട്ര​ാര്‍ ത​യാ​റാ​ക്കി സ​മ​ര്‍പ്പി​ക്കാ​നാ​ണ് പ്ര​ത്യേ​ക ജ​ഡ്ജി കെ.​എ​ന്‍.​അ​ജി​ത് കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​സ്തി ക​ണ്ടെ​ത്തി വി​റ്റ് നി​ക്ഷേ​പ​ക​ര്‍ക്ക് പ​ണം മ​ട​ക്കി ന​ല്‍കാ​ന്‍ ബ​ഡ്‌​സ് നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ​യു​ണ്ട്. ഇ​തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Kerala

ഡിഎ കുടിശിക ഉത്തരവ് അപഹാസ്യമെന്ന്

അ​​​തി​​​ര​​​മ്പു​​​ഴ (കോ​​ട്ട​​യം): സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​മി​​​ല്ലാ​​​തെ പ്ര​​​ഖ്യാ​​​പി​​​ച്ച ഡി​​​എ കു​​​ടി​​​ശി​​​ക എ​​​ട്ടു ഗ​​​ഡു​​​ക്ക​​​ളാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നു​​​ള്ള ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ത്ത​​​ര​​​വാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​പ്പോ​​​ൾ അ​​​തി​​​ൽ ഒ​​​രു ഗ​​​ഡു​​​പോ​​​ലും വി​​​ത​​​ര​​​ണം ചെ​​​യ്യാ​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​മി​​ല്ലാ​​​ത്ത​​​ത് ജീ​​​വ​​​ന​​​ക്കാ​​​രോ​​​ടു​​​ള്ള ക​​​ടു​​​ത്ത അ​​​വ​​​ഹേ​​​ള​​​ന​​​മാ​​​ണെ​​​ന്ന് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​ഫ് ഓ​​ൾ കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എം​​​പ്ലോ​​​യീ​​​സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ​​​സ്.

ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ഏ​​​ത​​​റ്റം വ​​​രെ​​​യും പോ​​​കു​​​മെ​​​ന്നും ഫെ​​​ഡ​​​റേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് എ​​​ൻ. മ​​​ഹേ​​​ഷ്‌, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ​​​ൻ ചാ​​​ലി​​​ൽ, ട്ര​​​ഷ​​​റ​​​ർ കെ.​​​എ​​​സ്. ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.

Kerala

ഡി​എ, ഡി​ആ​ർ: ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും ക്ഷാ​​​​മ​​​​ബ​​​​ത്ത (ഡി​​​​എ) കു​​​​ടി​​​​ശി​​​​ക​​​​യും പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടെ ക്ഷാ​​​​മാ​​​​ശ്വാ​​​​സ (ഡി​​​​ആ​​​​ർ) കു​​​​ടി​​​​ശി​​​​ക​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചു കൊ​​​​ണ്ടു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ങ്ങി.

2026-27 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം മു​​​​ത​​​​ൽ എ​​​​ട്ടു ഗ​​​​ഡു​​​​ക്ക​​​​ളാ​​​​യി കു​​​​ടി​​​​ശി​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കു​​​​ടി​​​​ശി​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വ് പി​​​​ന്നാ​​​​ലെ ഇ​​​​റ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.

Kerala

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ലെ നി​യ​മ​നം; ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ര്‍​ഡി​ന്‍റെ അ​ധി​കാ​രം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡി​ന്‍റെ അ​ധി​കാ​രം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. നി​യ​മ​ന​ത്തി​നു​ള്ള അ​ധി​കാ​രം ദേ​വ​സ്വം മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക്ക് ന​ൽ​കി. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ര്‍​ണാ​യ​ക ന​ട​പ​ടി.

നി​യ​മ​ന​ത്തി​നാ​യി നി​ല​വി​ൽ പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. നി​യ​മ​ന​ങ്ങ​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ മൂ​ന്നം​ഗ മേ​ൽ​നോ​ട്ട​സ​മി​തി​യെ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചു.

വി​ര​മി​ച്ച ജ​സ്റ്റി​സ് പി.​എ​ൻ.​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ കെ.​ആ​ന​ന്ദ്, ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. അ​തേ​സ​മ​യം, റി​ക്രൂ​ട്ട്‌​മെ​ന്റ് ബോ​ർ​ഡ് വ​ഴി ന​ട​ന്ന നി​യ​മ​ന​ങ്ങ​ളെ ഈ ​വി​ധി ബാ​ധി​ക്കി​ല്ലെ​ന്നും, അ​വ​ർ​ക്ക് ജോ​ലി​യി​ൽ തു​ട​രാ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

Sports

ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ബം​ഗ്ലാ​ദേ​ശ്; രാ​ജ്യ​ത്ത് ഐ​പി​എ​ൽ സം​പ്രേ​ഷ​ണം വി​ല​ക്കി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ഐ​പി​എ​ൽ സം​പ്രേഷ​ണ​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ഐ​പി​എ​ല്ലി​ൽ​നി​ന്ന് പേ​സ​ർ മു​സ്താ​ഫി​സു​ർ റ​ഹ്‌​മാ​നെ ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ടി20 ​ലോ​ക​ക​പ്പി​ന് ഇ​ന്ത്യ​യി​ലേ​ക്ക് ടീ​മി​നെ അ​യ​ക്കി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും സം​പ്രേ​ഷ​ണം നി​ർ​ത്തി​വ​യ്ക്കാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

മു​സ്താ​ഫി​സു​ർ റ​ഹ്മാ​നെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ടീ​മി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​സി​സി​ഐ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​ത്തിനു പി​ന്നി​ലു​ള്ള വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും ഇ​തു ബം​ഗ്ലാ​ദേ​ശ് ജ​ന​ത​യെ വേ​ദ​നി​പ്പി​ക്കു​ക​യും ദുഃ​ഖി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Kerala

പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി. ഐ​ജി -ഡി​ഐ​ജി റാ​ങ്കു​ക​ളി​ലാ​ണ് മാ​റ്റം. ആ​ർ.​നി​ശാ​ന്തി​നി, അ​ജി​താ ബീ​ഗം, സ​തീ​ഷ് ബി​നോ, പു​ട്ട വി​മ​ലാ​ദി​ത്യ, രാ​ഹു​ൽ ആ​ർ.​നാ​യ​ർ എ​ന്നി​വ​ർ​ക്ക് ഐ​ജി​യാ​യി സ്ഥാ​ന​ക​യ​റ്റം ന​ൽ​കി.

പോ​ലീ​സ് ത​ല​പ്പ​ത്തെ മാ​റ്റം സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ആ‍​ർ. നി​ശാ​ന്തി​നി പോ​ലീ​സ് ആ​സ്ഥാ​ന ഐ​ജി​യാ​കും. അ​ജീ​താ ബീ​ഗം ക്രൈം​ബ്രാ​ഞ്ചി​ലും സ​തീ​ഷ് ബി​നോ ആം​ഡ് പൊ​ലീ​സ് ബ​റ്റാ​ലി​യ​ൻ ഐ​ജി​യു​മാ​കും.

ഐ​ജി​യാ​യി സ്ഥാ​ന ക​യ​റ്റം ല​ഭി​ക്കു​ന്ന കൊ​ച്ചി ക​മ്മീ​ഷ്ണ​ർ പു​ട്ട വി​ലാ​ദി​ത്യ​ക്ക് ഇ​ൻ​റ​ലി​ജ​ൻ​സി​ലാ​ണ് നി​യ​മ​നം. ദ​ക്ഷി​ണ​മേ​ഖ​ല ഐ​ജി​യാ​യി സ്പ​ർ​ജ​ൻ​കു​മാ​റി​നെ നി​യ​മി​ച്ചു. നി​ല​വി​ലെ ഐ​ജി ശ്യാം ​സു​ന്ദ​റി​നെ​യും ഇ​ൻ​റ​ലി​ജ​ൻ​സി​ലേ​ക്ക് മാ​റ്റി.

തി​രു​വ​ന​ന്ത​പു​രം ക​മ്മീ​ഷ്ണ‌​ർ തോം​സ​ണ്‍ ജോ​സി​നെ വി​ജി​ല​ൻ​സ് ഡി​ഐ​ജി​യാ​യി നി​യ​മി​ച്ചു. കെ. ​കാ​ർ​ത്തി​ക്കാ​ണ് പു​തി​യ തി​രു​വ​ന​ന്ത​പു​രം ക​മ്മീ​ഷ​ണ​ർ. കൊ​ച്ചി ക​മ്മീ​ഷ​ണ​റും എ​റ​ണാ​കു​ളം റെ​യ്ഞ്ച് ഡി​ഐ​ജി​യു​മാ​യി ഹ​രി​ശ​ങ്ക​റി​നെ നി​യ​മി​ച്ചു. ഡോ.​അ​രു​ള്‍ ബി. ​കൃ​ഷ്ണ​യാ​ണ് തൃ​ശൂ​ർ റെ​യ്ഞ്ച് ഡി​ഐ​ജി.

 

 

National

ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം; ഇ​ൻ​ഡി​ഗോ​യു​ടെ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ​യു​ടെ പ​ത്ത് ശ​ത​മാ​നം സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ ഇ​ൻ​ഡി​ഗോ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി രാം ​മോ​ഹ​ൻ നാ​യി​ഡു അ​റി​യി​ച്ചു.

ഇ​ൻ​ഡി​ഗോ സി​ഇ​ഒ പീ​റ്റ​ർ എ​ൽ​ബേ​ഴ്സ​ൺ മ​ന്ത്രി​യു​ടെ മു​ന്നി​ൽ കൈ​കൂ​പ്പു​ന്ന ചി​ത്രം അ​ട​ക്കം കേ​ന്ദ്ര​മ​ന്ത്രി പ​ങ്കു​വ​ച്ചു. സി​ഇ​ഒ​യെ ഇ​ന്നും മ​ന്ത്രി വി​ളി​ച്ചു വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

അ​മി​ത നി​ര​ക്ക് വ​ർ​ദ്ധ​ന ത​ട​യ​ണം എ​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ല്‍ ഒ​രി​ള​വും ഇ​ൻ​ഡി​ഗോ​യ്ക്ക് ന​ൽ​കി​ല്ലെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​നെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി പൈ​ല​റ്റു​മാ​രു​ടെ വി​ശ്ര​മ സ​മ​യ​ത്തി​നു​ള്ള ച​ട്ട​ങ്ങ​ളി​ൽ അ​ട​ക്കം ഇ​ള​വ് വാ​ങ്ങി​യെ​ടു​ത്ത ഇ​ൻ​ഡി​ഗോ​യ്ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യാ​ണ് വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം എ​ടു​ക്കു​ന്ന​ത്.

ഇ​ന്ത്യ​യ്ക്ക​ക​ത്തെ അ​റു​പ​ത് ശ​ത​മാ​നം റൂ​ട്ടു​ക​ളി​ൽ ഇ​ൻ​ഡി​ഗോ മാ​ത്രം സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്. ഇ​ത് മ​റി​ക​ട​ക്കാ​നാ​ണ് പ​ത്തു ശ​ത​മാ​നം സ​ർ​വീ​സു​ക​ൾ മ​റ്റു വി​മാ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം.

മ​ര്യാ​ദ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തി​കൊ​ണ്ടു പോ​കാ​ൻ ഇ​ൻ​ഡി​ഗോ​യ്ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്ന് വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം ന​ല്കി​യ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ന​വം​ബ​റി​ൽ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച സ​ർ​വീ​സു​ക​ൾ മു​ഴു​വ​ൻ ന​ട​ത്താ​ൻ ഇ​ൻ​ഡി​ഗോ​യ്ക്കാ​യി​ല്ലെ​ന്നും ഉ​ത്ത​ര​വ് പ​റ​യു​ന്നു. യാ​ത്ര​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് രാം ​മോ​ഹ​ൻ നാ​യി​ഡു വ്യ​ക്ത​മാ​ക്കി.

National

സ​ഞ്ചാ​ർ സാ​ഥി ആ​പ്പ് പ്രീ ​ഇ​ൻ​സ്റ്റാ​ൾ പ്രീ ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്യേ​ണ്ട​തി​ല്ല; നി​ല​പാ​ട് മാ​റ്റി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: സ​ഞ്ചാ​ർ സാ​ഥി ആ​പ്പ് നി​ബ​ന്ധ​ന​യി​ൽ നി​ല​പാ​ട് മാ​റ്റി കേ​ന്ദ്ര സ​ർ​ക്കാ​ർ. ആ​പ്പ് പ്രീ ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ആ​പ്പി​ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വീ​കാ​ര്യ​ത കൂ​ടി വ​രു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

എ​ന്നാ​ല്‍, മൊ​ബൈ​ൽ ക​മ്പ​നി​ക​ളി​ൽ നി​ന്ന​ട​ക്കം ക​ടു​ത്ത എ​തി​ർ​പ്പ് ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​പി​ന്മാ​റ്റം. പു​തി​യ ഫോ​ണു​ക​ളി​ൽ സ​ഞ്ചാ​ർ സാ​ഥി നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചാ​ൽ സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ആ​പ്പി​ൾ വ്യ​ക്ത​മാ​ക്കി​യ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

ലോ​ക​ത്തൊ​രി​ട​ത്തും ഇ​ത്ത​രം നി​ർ​ദേ​ശം ക​മ്പ​നി അം​ഗീ​ക​രി​ക്കാ​റി​ല്ലെ​ന്ന​താ​ണ് ആ​പ്പി​ളി​ന്‍റെ നി​ല​പാ​ട്. ഐ​ഒ​എ​സ് ഇ​ക്കോ​സി​സ്റ്റ​ത്തി​ന്‍റെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​ടു​ത്ത് എ​തി​ര്‍​പ്പ് ഉ​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ നേ​ര​ത്തെ ത​ന്നെ കേ​ന്ദ്ര സ​ർ​ക്കാ​ര്‍ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് താ​ൽ​പ്പ​ര്യ​മി​ല്ലെ​ങ്കി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഡി​ലീ​റ്റ് ചെ​യ്യാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ക്കു​മെ​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ൽ, ആ​ശ​യ​വി​നി​മ​യ മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ഈ ​ഭ​യ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് പ​റ​യു​ക​യും സൈ​ബ​ർ ത​ട്ടി​പ്പു​ക​ളി​ൽ നി​ന്ന് ഉ​പ​യോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് ആ​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.​ആ​പ്പ് വ​ഴി ര​ഹ​സ്യ​മാ​യി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നോ കോ​ൾ നി​രീ​ക്ഷി​ക്കാ​നോ യാ​തൊ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്ന് സി​ന്ധ്യ ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു.

"ഈ ​ആ​പ്പ് എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കേ​ണ്ട​ത് ഞ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. നി​ങ്ങ​ൾ​ക്ക് ഇ​ത് ഡി​ലീ​റ്റ് ചെ​യ്യ​ണ​മെ​ങ്കി​ൽ ഡി​ലീ​റ്റ് ചെ​യ്യാം. ഉ​പ​യോ​ഗി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മി​ല്ലെ​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ല്ല. നി​ങ്ങ​ൾ ഇ​ത് ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ ഇ​ത് സ​ജീ​വ​മാ​യി തു​ട​രും. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രി​ക്കും." എ​ന്നാ​ണ് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ച​ത്.

Editorial

നാ​യ​ക​ളെ തൊ​ടി​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​രെ കൂ​ട്ടി​ല​ട​യ്ക്കൂ

ആ​യി​ര​ങ്ങ​ളെ കൊ​ന്നും ല​ക്ഷ​ങ്ങ​ളെ ക​ടി​ച്ചു​കു​ട​ഞ്ഞും തെ​രു​വു​നാ​യ​ക​ൾ രാ​ജ്യം നി​റ​ഞ്ഞി​ട്ടും അ​ന​ങ്ങാ​തി​രു​ന്ന ലോ​ക​ഗു​രു​ക്ക​ന്മാ​രും ഒ​ന്നാം ന​ന്പ​റു​കാ​രും ഇ​നി​യെ​ങ്കി​ലും പ​ണി​യെ​ടു​ക്ക​ണം. പൊ​തു ഇ​ട​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം തെ​രു​വു​നാ​യ​ക​ളെ നീ​ക്കാ​നാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. പേ​വി​ഷ​ബാ​ധ​യി​ൽ മ​നു​ഷ്യ​ൻ പി​ട​യു​ന്പോ​ഴും നാ​യ​പ്രേ​മ​ത്തി​ന്‍റെ വേ​ഷം കെ​ട്ടി താ​ണ്ഡ​വ​മാ​ടി​യ അ​ഭി​ന​വ മേ​ന​ക, രം​ഭ, തി​ലോ​ത്ത​മ​മാ​ർ​ക്കും ജ​ന​ദ്രോ​ഹ നി​യ​മ​ങ്ങ​ൾ​ക്കും മു​ന്നി​ൽ വാ​ലാ​ട്ടി നി​ൽ​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഒ​രു​പോ​ലെ. വോ​ട്ടു​കാ​ല ക്ഷേ​മ​രാ​ഷ്‌​ട്രീ​യ​ക്കാ​ർ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ർ​ത്തെ​ങ്കി​ലും അ​ല​സ​ത വെ​ടി​യു​മെ​ന്നു ക​രു​താം.

പൊ​തു ഇ​ട​ങ്ങ​ളി​ൽ​നി​ന്നു ര​ണ്ടു മാ​സ​ത്തി​ന​കം നാ​യ​ക​ളെ നീ​ക്ക​ണ​മെ​ന്നു മാ​ത്ര​മ​ല്ല, വ​ന്ധ‍്യം​ക​രി​ച്ച് തെ​രു​വി​ൽ തി​രി​ച്ചെ​ത്തി​ക്ക​രു​തെ​ന്നു​മാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. ന​ട​പ്പാ​ക്കി​യി​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കു​ക​യും വേ​ണം. അ​ല​ഞ്ഞു​ന​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളെ​യും നീ​ക്കേ​ണ്ട​തു​ണ്ട്. ന​ഗ​ര​ങ്ങ​ളെ​യും ഗ്രാ​മ​ങ്ങ​ളെ​യും ഒ​രു​പോ​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​ക്കു​ക​യും വൃ​ത്തി​ഹീ​ന​മാ​ക്കു​ക​യും ചെ​യ്യു​ന്ന കാ​ലി​ക്കൂ​ട്ട​ങ്ങ​ൾ ഉ​ത്ത​രേ​ന്ത്യ​യി​ലെ പ​തി​വു കാ​ഴ്ച​യാ​ണ്. സ്ഥാ​പി​ത കാ​ഴ്ച​പ്പാ​ടു​ക​ൾ പ​രി​ഷ്കൃ​ത​ലോ​ക​ത്തെ എ​ങ്ങ​നെ​യാ​ണ് നി​ശ്ച​ല​മാ​ക്കു​ന്ന​തെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ന​മ്മു​ടെ പൊ​തു ഇ​ട​ങ്ങ​ൾ.

ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു ലോ​കം ചു​റ്റി കൊ​തി തീ​ർ​ന്നി​ട്ടി​ല്ലെ​ങ്കി​ലും വി​ദേ​ശ​ങ്ങ​ളി​ലെ ശു​ചി​ത്വ​വും ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ ജീ​വി​ത​വു​മൊ​ന്നും അ​വ​രു​ടെ രാ​ഷ്‌​ട്രീ​യാ​ന്ധ​ത​ക​ളി​ലേ​ക്കു വെ​ളി​ച്ചം വീ​ശു​ന്നി​ല്ല. എ​ന്താ​യാ​ലും, നി​സ​ഹാ​യ​രാ​യി നി​ന്ന ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യും ആ​ശാ​വ​ഹ​മാ​യ വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്ത സു​പ്രീം​കോ​ട​തി ഇ​ട​പെ​ട്ടാ​ല​ല്ലാ​തെ ഈ ​രാ​ജ്യ​ത്തെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും അ​റു​തി​യാ​കി​ല്ല.

വി​വി​ധ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​ഞ്ചു മു​ത​ൽ ആ​റു കോ​ടി നാ​യ്ക്ക​ളെ​ങ്കി​ലും രാ​ജ്യ​മൊ​ട്ടാ​കെ അ​ല​യു​ന്നു​ണ്ട്. കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ലോ​ക​സ്ഭ​യി​ൽ വ​ച്ച ക​ണ​ക്ക​നു​സ​രി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം 37,15,713 പേ​രെ​യാ​ണു തെ​രു​വു​നാ​യ ക​ടി​ച്ച​ത്. ഇ​ക്കൊ​ല്ലം ആ​ദ്യ​ത്തെ നാ​ലു മാ​സ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം പേ​രെ നാ​യ ക​ടി​ച്ചു. കേ​ന്ദ്രം സം​സ്ഥാ​ന​ത്തെ​യും സം​സ്ഥാ​നം കേ​ന്ദ്ര​ത്തെ​യും പ​ഴി പ​റ​ഞ്ഞ് ഈ ​വി​ഷ​യ​ത്തെ പ​തി​റ്റാ​ണ്ടു​ക​ളാ​യി രാ​ജ്യ​ത്തി​ന്‍റെ ഒ​ഴി​യാ​ബാ​ധ​യാ​ക്കി.

നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ വ​ന്ധ്യം​ക​ര​ണം മ​തി​യെ​ന്ന അ​പ്രാ​യോ​ഗി​ക ചി​ന്ത​യു​ടെ ഫ​ല​മാ​യി​രു​ന്നു എ​ബി​സി (ആ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ-​ഡോ​ഗ്) പ​ദ്ധ​തി. നി​യ​മം 25 കൊ​ല്ലം പി​ന്നി​ട്ടു. കോ​ടി​ക​ൾ പൊ​ടി​ച്ചെ​ങ്കി​ലും പ്ര​ശ്നം കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​യി​ക്കൊ​ണ്ടി​രു​ന്നു. അ​നി​യ​ന്ത്രി​ത​മാ​യി പെ​രു​കി​യ തെ​രു​വു​നാ​യ​ക​ളെ എ​ബി​സി പ​ദ്ധ​തി​കൊ​ണ്ട് അ​ടു​ത്ത​കാ​ല​ത്തൊ​ന്നും നി​യ​ന്ത്രി​ക്കാ​നാ​വി​ല്ലെ​ന്നും ന​ശി​പ്പി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ന്‍ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ഘ​ട​കം പ​റ​ഞ്ഞ​ത് ഇ​ക്ക​ഴി​ഞ്ഞ മേ​യി​ലാ​ണ്. നാ​യ​ക​ളും ക​ന്നു​കാ​ലി​ക​ളും നി​റ​ഞ്ഞ തെ​രു​വു​ക​ളെ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള സ്വ​ച്ഛ​ഭാ​ര​തം കെ​ട്ടി​പ്പ​ടു​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ തെ​രു​വു​നാ​യ​ക​ളെ കൂ​ട്ടി​ല​ട​യ്ക്കാ​ൻ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​പ്പോ​ൾ, പ​തി​റ്റാ​ണ്ടു​ക​ളാ​യി നാം ​പി​ന്തു​ട​രു​ന്ന മാ​നു​ഷി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ സ​മീ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പി​ന്മാ​റ്റ​മാ​യി​രി​ക്കും ഇ​തെ​ന്നും തെ​രു​വു​നാ​യ​ക​ളെ പി​ടി​കൂ​ടി മാ​റ്റു​ന്ന​ത് ക്രൂ​ര​മാ​ണെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി എ​ക്‌​സി​ല്‍ കു​റി​ച്ച​ത്. ഇ​വ​രൊ​ക്കെ ഏ​തു ലോ​ക​ത്താ​ണ് ജീ​വി​ക്കു​ന്ന​ത്! സ​ന്പ​ന്ന​രു​ടെ​യും പ​രി​സ്ഥി​തി​വാ​ദം ഫാ​ഷ​നാ​ക്കി​യ​വ​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യു​മൊ​ക്കെ ഉ​റ്റ​വ​രൊ​ന്നും പേ​വി​ഷ​ബാ​ധ സെ​ല്ലു​ക​ളി​ൽ ന​ര​കി​ക്കി​ല്ല. പ​ക്ഷേ ത​ങ്ങ​ളെ​പ്പോ​ലെ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കും അ​നു​ച​ര​വൃ​ന്ദ​ങ്ങ​ൾ​ക്കു​മൊ​പ്പ​മ​ല്ല പാ​വ​പ്പെ​ട്ട മ​നു​ഷ്യ​ർ ജീ​വി​ക്കു​ന്ന​ത് എ​ന്നെ​ങ്കി​ലും ഓ​ർ​ത്തി​രു​ന്നെ​ങ്കി​ൽ!

വി​ക​ല രാ​ഷ്‌​ട്രീ​യ​ക്കാ​ർ, പ​രി​സ്ഥി​തി-​മൃ​ഗ​സ്നേ​ഹി​ക​ൾ, ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ ഓ​ടി​ന​ട​ക്കു​ന്ന​വ​ർ, വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ... പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും കോ​ട​തി​വി​ധി തി​രു​ത്താ​ൻ ശ്ര​മ​ങ്ങ​ളു​ണ്ടാ​കും. പ​ക്ഷേ, പ്രാ​കൃ​ത​നി​യ​മ​ങ്ങ​ളി​ൽ​നി​ന്ന് ഈ ​രാ​ജ്യ​ത്തെ എ​ന്നെ​ങ്കി​ലും മോ​ചി​പ്പി​ക്കേ​ണ്ടേ? സാ​ധാ​ര​ണ​ക്കാ​ർ​ക്കും ജീ​വി​ക്ക​ണം. രാ​ജ്യം തെ​രു​വു​നാ​യ​മു​ക്ത​മാ​യാ​ൽ വാ​ക്സി​നു​ക​ൾ​ക്കു​വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ന്ന ശ​ത​കോ​ടി​ക​ൾ മ​റ്റു ന​ല്ല കാ​ര്യ​ങ്ങ​ൾ​ക്കു വി​നി​യോ​ഗി​ക്കാം. ന​മ്മു​ടെ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല സു​ര​ക്ഷി​ത​മാ​കും.

അ​മേ​രി​ക്ക​യു​ൾ​പ്പെ​ടെ വി​ക​സി​ത​രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ തെ​രു​വു​നാ​യ​ക​ളെ​യും വ​ന്യ​ജീ​വി​ക​ളെ​യും അ​ധി​ക​മാ​യാ​ൽ കൊ​ന്നൊ​ടു​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ഇ​വി​ടെ മാ​ത്രം മ​നു​ഷ്യ​രെ കൊ​ന്നൊ​ടു​ക്കി​യാ​ലും വ​ന്യ​ജീ​വി​ക​ളെ​യും തെ​രു​വു​നാ​യ​ക​ളെ​യും തൊ​ടാ​ൻ സ​മ്മ​തി​ക്കി​ല്ല. തെ​രു​വു​നാ​യ​ക​ൾ, ക​ന്നു​കാ​ലി​ക​ൾ, വ​ന്യ​ജീ​വി​ക​ൾ... ഒ​ന്നു​കി​ൽ അ​വ​യെ മാ​റ്റു​ക. അ​ല്ലെ​ങ്കി​ൽ ജ​ന്തു​സ്ഥാ​ന്‍റെ രാ​ഷ്‌​ട്രീ​യ മു​ത​ലാ​ളി​മാ​രേ, നി​ങ്ങ​ളീ ജ​ന​ത​യെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ല​ട​യ്ക്കു​ക.

Kerala

കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സ് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​കും

തി​രു​വ​ന​ന്ത​പു​രം: കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സ് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​കും. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ങ്ങും എ​ന്നാ​ണ് വി​വ​രം.

മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സ്. ഇ​ന്നു​ചേ​ര്‍​ന്ന സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ​താ​ണ് തീ​രു​മാ​നം. കെ. ​ജ​യ​കു​മാ​ര്‍ നി​ല​വി​ല്‍ ഐ​എം​ജി ഡ​യ​റ​ക്ട​റാ​ണ്. സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ നി​ല​വി​ലെ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തു​ള്‍​പ്പെ​ടെ സം​ശ​യ നി​ഴ​ലി​ല്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് സി​പി​എ​മ്മി​ന്‍റെ ഈ ​സു​പ്ര​ധാ​ന നീ​ക്കം.

ശ​ബ​രി​മ​ല​യി​ലെ സ്‌​പെ​ഷ്യ​ല്‍ ക​മ്മീ​ഷ​ണ​ര്‍ അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന പ​ദ​വി​ക​ളും ജ​യ​കു​മാ​ര്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ടു​ത്ത പ്ര​സി​ഡ​ന്‍റാ​രെ​ന്ന​തി​ൽ സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ച​ര്‍​ച്ച ചൂ​ടു​പി​ടി​ക്കു​ക​യും ജ​യ​കു​മാ​റി​ന്‍റെ പേ​രി​ലേ​ക്കാ​ണ് നേ​താ​ക്ക​ള്‍ എ​ത്തി​ച്ചേ​ര്‍​ന്ന​തെ​ന്നും സി​പി​എം നേ​താ​ക്ക​ള്‍ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​നം കൂ​ടാ​തെ ടൂ​റി​സം സെ​ക്ര​ട്ട​റി, തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍, കേ​ര​ള സ്റ്റേ​റ്റ് ഫി​ലിം ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ എം​ഡി, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ര​ജി​സ്ട്രാ​ര്‍ തു​ട​ങ്ങി നി​ര​വ​ധി പ​ദ​വി​ക​ള്‍ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വു​മാ​ണ്.

Kerala

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ തെ​രു​വു​നാ​യ​ക​ളെ​യും മാ​റ്റു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ തെ​രു​വു​നാ​യ​ക​ളെ​യും മാ​റ്റു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. എ​ബി​സി ഷെ​ൽ​ട്ട​ർ തു​ട​ങ്ങു​ന്ന​തി​നെ​തി​രെ പോ​ലും പ്ര​തി​ഷേ​ധ​മാ​ണെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി പി​ന്നെ​ങ്ങ​നെ​യാ​ണ് തെ​രു​വു​നാ​യ​ക​ളെ മു​ഴു​വ​ൻ മാ​റ്റാ​ൻ ക​ഴി​യു​ക​യെ​ന്നും ചോ​ദി​ച്ചു.

സു​പ്രീം കോ​ട​തി​യു​ടെ വി​ധി പ​ക​ർ​പ്പ് കൈ​യി​ൽ കി​ട്ടി​യി​ട്ടി​ല്ലെ​ന്നും തെ​രു​വു​നാ​യ​ക​ളെ മു​ഴു​വ​ൻ മാ​റ്റ​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്നാ​ൽ അ​പ്പോ​ൾ മ​റു​പ​ടി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​രു​വു​നാ​യ​ക​ളെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് കേ​ര​ള​ത്തി​ന് വെ​ല്ലു​വി​ളി​യാ​കും. നാ​യ​ക​ളെ പാ​ർ​പ്പി​ക്കാ​നു​ള്ള ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തു​ക പ്ര​യാ​സ​ക​ര​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

"കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ക്കേ​ണ്ടി​വ​രും. നി​ല​വി​ലു​ള്ള എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ പോ​ലും കേ​ര​ള​ത്തി​ൽ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.'-​മ​ന്ത്രി പ​റ​ഞ്ഞു.

"ഏ​റ്റ​വും ഒ​ടു​വി​ൽ പ്ര​സി​ദ്ധ​ക​രി​ച്ച ലൈ​വ് സ്റ്റോ​ക്ക് ക​ണ​ക്ക് പ്ര​കാ​രം കേ​ര​ള​ത്തി​ൽ 2.80 ല​ക്ഷ​ത്തി​ല​ധി​കം തെ​രു​വു​നാ​യ​ക​ളു​ണ്ട് ഒ​രു വ​ർ​ഷ​ത്തി​നി​ടെ ആ​കെ 15,825 നാ​യ​ക​ളെ മാ​ത്ര​മാ​ണ് വ​ന്ധ്യ​ക​ര​ണം ചെ​യ്ത​ത്. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 9,737 നാ​യ​ക​ളെ വ​ന്ധ്യ​ക​ര​ണം ചെ​യ്തു. ആ​കെ 19 എ​ബി​സി കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ ചി​ല​ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​മി​ല്ല. ആ​നി​മ​ൽ ക്യാ​ച​ർ​മാ​രാ​യി ആ​കെ 595 പേ​രാ​ണ് ഉ​ള്ള​ത്.'-​എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക എ​തി​ർ​പ്പു​ക​ൾ കാ​ര​ണം എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്ന​ത്. സ്ഥ​ല​പ്ര​ശ്നം കാ​ര​ണ​മാ​ണ് പോ​ർ​ട്ട​ബി​ൾ എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ പോ​ലും നാ​ട്ടു​കാ​ർ സ​മ്മ​തി​ക്കാ​ത്തി​ട​ത്ത് ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ എ​ങ്ങ​നെ തു​റ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക ഉ​യ​രു​ന്ന​ത്.

മ​ന്ത്രി​ത​ല യോ​ഗ​ങ്ങ​ൾ​ക്കും ആ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ബോ‍​ർ​ഡ് യോ​ഗ​ത്തി​നും ശേ​ഷ​മാ​യി​രി​ക്കും സു​പ്രീം​കോ​ട​തി നി​ർ​ദ്ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​ൽ കേ​ര​ളം വ​ഴി ക​ണ്ടെ​ത്തു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up