എം.എ. ബേബി
തിരുവനന്തപുരം: സുപ്രീംകോടതി ഒരു സുപ്രീം ഫെയിലിയർ ആണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇത് പരിഭാഷപ്പെടുത്തി അവർക്ക് അയച്ചുകൊടുക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.
ഈ വിമർശനം നടത്തിയതിന്റെ പേരിൽ കോടതിയലക്ഷ്യമായി പരിഗണിച്ച് ശിക്ഷിക്കാൻ ഇപ്പോഴത്തെ സുപ്രീംകോടതി തയാറായാൽ തന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ അവാർഡ് ആയി അത് സ്വീകരിക്കുമെന്നും എം.എ.ബേബി വ്യക്തമാക്കി.
എക്സിക്യൂട്ടീവിന്റെ തെറ്റായ ഇടപെടലുകൾക്കുമേൽ ഇപ്പോൾ സുപ്രീംകോടതി ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാതിരിക്കുന്നതാണ് കാണുന്നത്. കോടതി ഇടപെട്ട് ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാതെ വന്നാൽ ജനങ്ങൾ ഇടപെട്ട് ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : SupremeCourt MABaby CPM Trivandrum NewsUpdate Headlines