Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trivandrum

മാ​ന​വീ​യം വീ​ഥി​യി​ലെ പ്ര​തി​ഷേ​ധം; മൈ​ക്ക് സെ​റ്റ് ബ​ല​മാ​യി പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യി തി​രു​വ​ന​ന്ത​പു​രം മാ​ന​വീ​യം വീ​ഥി​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ വ​ൻ​വി​വാ​ദം. പ​രി​പാ​ടി​ക്ക് മു​ൻ​പ് പൊ​ലി​സെ​ത്തി മൈ​ക്ക് സെ​റ്റ് ബ​ല​മാ​യി പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ പ​രാ​തി.

ന​ട​ൻ പ്ര​കാ​ശ് രാ​ജ് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്ക് കോ​ർ​പ​റേ​ഷ​ന്‍റെ അ​നു​മ​തി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പൊ​ലി​സി​ന്‍റെ ന​ട​പ​ടി. പ്ര​തി​ഷേ​ധ​ക്കാ​ർ പൊ​ലി​സി​നെ ത​ട​ഞ്ഞ​ത്തോ​ടെ വാ​ക്കേ​റ്റ​മാ​യി. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പൊ​ലി​സ് മൈ​ക്ക് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​പാ​ടി ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ പൊ​ലി​സി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം സം​ഘാ​ട​ക​ർ കോ​ർ​പ​റേ​ഷ​ന്‍റെ അ​നു​മ​തി വാ​ങ്ങി​യി​രു​ന്നി​ല്ലെ​ന്നാ​ണ് മേ​യ​ർ വി.​വി. രാ​ജേ​ഷ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്.

 

Kerala

ആ​ർ. സു​ഗ​ത​ന്‍റെ എ​ല്ലാ കേ​സു​ക​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്; എ​ൽ​ഡി​എ​ഫ് പ​രാ​തി​യി​ലും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. സു​ഗ​ത​നെ​തി​രെ കാ​പ്പ ചു​മ​ത്തി​യ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​തി​ൽ പ്ര​തി​ക​രി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ. വി​ഷ​യ​ത്തി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള ഒ​ത്തു​ക​ളി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​ക​ൾ എ​ന്തെ​ങ്കി​ലും പ​റ്റി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​ർ. സു​ഗ​ത​ന്‍റെ എ​ല്ലാ കേ​സു​ക​ളും ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ശ​ബ​രി​നാ​ഥ​ൻ അ​റി​യി​ച്ചു.

സു​ഗ​ത​ന് ലീ​വ് കൊ​ടു​ത്ത​ത് ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കും. എ​ൽ​ഡി​എ​ഫ് കൊ​ടു​ത്ത പ​രാ​തി​യി​ലും കൃ​ത്യ​മാ​യി അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കാ​പ്പ ത​ട​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​ഗ​ത​ന്‍റെ ഭാ​ര്യ ന​ല്‍​കി​യ ഹ​ർ​ജി​യാ​ണ് ഡി​വി​ഷ​ന്‍ ബ​ഞ്ച് അം​ഗീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​ർ. സു​ഗ​ത​ന് ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാം.

Kerala

അ​ച്ച​ട​ക്ക ലം​ഘ​ന​മെ​ന്ന് റി​പ്പോ​ർ​ട്ട്; സി​ഐ സ​തീ​ഷ് കു​മാ​റി​നും എ​സ്ഐ ഗോ​കു​ലി​നും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ എ​സ്എ​ഫ്ഐ-​പൊ​ലി​സ് പോ​ർ​വി​ളി​ക​ൾ​ക്ക് പി​ന്നാ​ലെ ക​ന്‍റോ​ൺ​മെ​ന്‍റ് സി​ഐ സ​തീ​ഷ് കു​മാ​റി​നും എ​സ്ഐ ജി. ​ഗോ​കു​ലി​നും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ് ന​ല്‍​കി സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ.

പൊ​ലി​സ് ച​ട്ട​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചെ​ന്ന പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നോ​ട്ടി​സ്. നാ​ല് ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് നോ​ട്ടി​സി​ൽ പ​റ​യു​ന്ന​ത്. യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ ഇ​രു​വ​രു​ടെ​യും ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

കേ​സി​ലെ പ്ര​തി​യും എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ന​ന്ദ​നെ എ​സ്ഐ ഗോ​കു​ൽ ഫോ​ണി​ല്‍ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നി​രു​ന്നു. എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രെ വെ​ല്ലു​വി​ളി​ച്ച് സി​ഐ സ​തീ​ഷ് കു​മാ​ര്‍ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റും വി​വാ​ദ​മാ​യി​രു​ന്നു.

ഇ​രു​വ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത് സേ​ന​യു​ടെ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്ന് സെ​പ്ഷ്യ​ല്‍ ബ്രാ​ഞ്ചി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

Kerala

എ​കെ​ജി സെ​ന്‍റ​റി​ന്‍റെ ഭൂ​മി നാ​ളെ അ​ള​ക്കും; സി​പി​എം സെ​ക്ര​ട്ട​റി​ക്കും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും നോ​ട്ടി​സ്

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​റി​ന്‍റെ ഭൂ​മി നാ​ളെ അ​ള​ക്കും. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​മാ​യ ആ​ര്‍.​എ​സ്. ശ​ശി​കു​മാ​റി​ന്‍റെ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി.

എ​കെ​ജി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് അ​നു​വ​ദി​ച്ച ഭൂ​മി​യി​ല്‍ പാ​ര്‍​ട്ടി ഓ​ഫി​സ് പ​ണി​തു​വെ​ന്ന പ​രാ​തി​യി​ല്‍ ആ​ണ് ന​ട​പ​ടി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യോ​ടും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ടും പ്ര​തി​നി​ധി​ക​ളെ അ​യ​യ്ക്കാ​ൻ ത​ഹ​സി​ല്‍​ദാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

1977ല്‍ ​എ.​കെ. ആ​ന്‍റ​ണി സ​ർ​ക്കാ​രാ​ണ് എ​കെ​ജി പ​ഠ​ന ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​നാ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭൂ​മി അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​ഭൂ​മി​യി​ല്‍ പാ​ര്‍​ട്ടി ഓ​ഫി​സ് പ​ണി​തു​വെ​ന്നും അ​നു​വ​ദി​ച്ച​തി​ല്‍ കൂ​ടു​ത​ല്‍ ഭൂ​മി കൈ​യേ​റി​യെ​ന്ന​ട​ക്ക​മു​ള്ള പ​രാ​തി​ക​ള്‍ ഉ​യ​ർ​ന്ന​തോ​ടെ വി​വാ​ദ​മാ​യി​രു​ന്നു.

 

Kerala

കോ​വ​ളം ജം​ഗ്ഷ​നി​ലെ ല​ഹ​രി​വേ​ട്ട; മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് എം​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. കു​ള​ത്തൂ​ർ വാ​ർ​ഡി​ൽ പ​ന​യു​ടെ​മൂ​ട് നാ​ലാ​ഞ്ചി​റ ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വി​ള​യി​ൽ വീ​ട്ടി​ൽ ആ​കാ​ശ്(26) ആ​ണ് പി​ടി​യി​ലാ​യ​ത്.

നാ​ല് മാ​സം മു​മ്പാ​ണ് ആ​കാ​ശി​ന്‍റെ സം​ഘ​ത്തി​ലെ തു​മ്പ സ്വ​ദേ​ശി സ​ച്ചു, ശ്രീ​കാ​ര്യം സ്വ​ദേ​ശി അ​ഖി​ൽ കൃ​ഷ്ണ‌​ണ​ൻ എ​ന്നി​വ​ർ എം​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി പി​ടി​യി​ലാ​യ​ത്. 190ഗ്രാം ​എം​ഡി​എം​എ​യാ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് അ​ന്ന് പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​തേ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ഖ്യ​പ്ര​തി​യാ​യ ആ​കാ​ശി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ഇ​യാ​ളു​ടെ പേ​രി​ലു​ള്ള നാ​ല് വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യ സ​ച്ചു, അ​ഖി​ൽ കൃ​ഷ്ണ​ണ​ൻ എ​ന്നി​വ​രു​ടെ സ്വ​ത്തു​ക്ക​ളും ക​ണ്ടു​കെ​ട്ടു​മെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

 

Kerala

യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ന് മു​ന്നി​ലെ സം​ഘ​ർ​ഷം; മൂ​ന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ന് മു​ന്നി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ.

മെ​ൻ​സ് ഹോ​സ്റ്റ​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത്, സം​സ്കൃ​ത കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദ​ർ​ശ്, അ​രു​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ഴു​ത​ക്കാ​ട് നി​ന്നാ​ണ് മൂ​വ​രും പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ നേ​ര​ത്തെ ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ വേ​ണു​വി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ മ്യൂ​സി​യം പൊ​ലി​സ് ര​ണ്ട് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. എ​സ്എ​ഫ്ഐ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ഫൈ​ദ​റി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

 

Kerala

കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി​യ സം​ഭ​വം; ര​ണ്ട് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മു​ക്കോ​ട്ടു​മ​ല എ​സ്റ്റേ​റ്റി​ൽ കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. എ​സ്റ്റേ​റ്റ് കാ​വ​ൽ​ക്കാ​ര​നാ​യ സു​കു​മാ​ര​ൻ​കു​ട്ടി നാ​യ​ർ, ച​ന്ദ്ര​ദാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സെ​പ്റ്റം​ബ​ർ 26ന് ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ച​ന്ദ്ര​ദാ​സി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് പാ​കം ചെ​യ്ത കാ​ട്ടു​പോ​ത്തി​റ​ച്ചി​യും വ​നം​വ​കു​പ്പ് ക​ണ്ടെ​ടു​ത്തി​രു​ന്നു. നാ​യാ​ട്ടു​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണി​വ​രെ​ന്നും ഏ​ഴ് പേ​ർ സം​ഘ​ത്തി​ലു​ള്ള​താ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​തി​ലെ പ്ര​ധാ​നി​ക​ൾ ഒ​ളി​വി​ലാ​ണ്.

പ്ര​തി​ക​ൾ ഇ​റ​ച്ചി ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും വ​നം​വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു. പി​ടി​യി​ലാ​യ ഇ​രു​വ​രെ​യും നെ​ടു​മ​ങ്ങാ​ട് വ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ഇ​താ​ണോ സ​ർ​ക്കാ​രി​ന്‍റെ പൊ​ലി​സ് ന​യം; വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത് ആ​രാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: കോ​ൺ‍​ഗ്ര​സ്-​ബി​ജെ​പി ബ​ന്ധ​ത്തി​ന്‍റെ നാ​ണം​കെ​ട്ട അ​ധ്യാ​യ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​താ​ണോ സ​ർ​ക്കാ​രി​ന്‍റെ പൊ​ലി​സ് ന​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ‌​ഗ്ര​സ്-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ൽ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി. ഹോ​സ്റ്റ​ലി​ൽ ചെ​ന്നാ​യ്ക്ക​ളെ​പ്പോ​ലെ ചാ​ടി​വീ​ണ് കു​രു​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത് ആ​രാ​ണെ​ന്നും ബി​നോ​യ് വി​ശ്വം ചോ​ദി​ച്ചു. ‌
‌
‌ഇ​ത് കേ​ര​ളം പൊ​റു​ക്കാ​ൻ പോ​കു​ന്നി​ല്ല. ബി​ജെ​പി​യു​മാ​യു​ള്ള രാ​ഷ്ട്രീ​യ​ബ​ന്ധ​മ​ട​ക്കം മു​ഖ്യ​മ​ന്ത്രി​ക്ക് പ​ല​തും മ​റ​ച്ചു​വ​യ്ക്കാ​നു​ണ്ടാ​കും. ബി​ജെ​പി​ക്കെ​തി​രേ​യെ​ന്ന് പ​റ​ഞ്ഞാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പ​ക്ഷേ ബി​ജെ​പി​ക്കെ​തി​രാ​യ പ്ര​ക​ട​ന​ത്തി​ന്‍റെ ഇ​ര​ക​ളാ​യ​ത് എ​സ്എ​ഫ്ഐ സ​ഖാ​ക്ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ഞ്ഞു​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം അ​നു​വ​ദി​ക്കി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്നും വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും പ​വ​ർ ക​ട്ടി​ന് സാ​ധ്യ​ത. 565 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വ് വ​ന്ന​തോ​ടെ ഇ​ന്നും വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. ത​ത്സ​മ​യ വി​പ​ണി​യി​ൽ നി​ന്ന് കി​ട്ടി​യി​ല്ലെ​ങ്കി​ൽ നി​യ​ന്ത്ര​ണ​മു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് 200 മെ​ഗാ​വാ​ട്ട് രാ​ത്രി 9 മ​ണി​ക്ക് ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും ല​ഭി​ക്കു​ക. ഡ​ൽ​ഹി, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 250 മെ​ഗാ​വാ​ട്ട് പീ​ക്ക് സ​മ​യ​ത്ത് ല​ഭി​ക്കും.

Kerala

ഇ​ന്നും ഭാ​ഗി​ക വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഭാ​ഗി​ക വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് കെ​എ​സ്ഇ​ബി. വൈ​കു​ന്നേ​രം 6.45 മു​ത​ൽ രാ​ത്രി 12 വ​രെ​യു​ള്ള സ​മ​യ​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാ​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

പ​വ​ർ എ​ക്സ്ചേ​ഞ്ച് വ​ഴി ആ​വ​ശ്യ​മാ​യ അ​ള​വി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​വും ഗ്രി​ഡ് ഫ്രീ​ക്വ​ൻ​സി കു​റ​യു​ന്ന സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത. എ​ന്നാ​ൽ പ​വ​ർ എ​ക്സ്ചേ​ഞ്ച് വ​ഴി വൈ​ദ്യു​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കാ​നാ​യേ​ക്കും.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​ക​ദേ​ശം 600 മു​ത​ൽ 800 മെ​ഗാ​വാ​ട്ടി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നും സ്വാ​പ്പ് പ്ര​കാ​രം ല​ഭ്യ​മാ​യി​രു​ന്ന 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഇ​ന്ന് വൈ​കു​ന്നേ​രം 6 മു​ത​ൽ രാ​ത്രി 8 വ​രെ ല​ഭ്യ​മ​ല്ല.

 

Kerala

മം​ഗ​ല​പു​ര​ത്ത് എ​ൽ​ഡി​എ​ഫി​ന് വി​ജ​യം

ക​ഴ​ക്കൂ​ട്ടം :മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​യ്ക്ക​ല്‍ വാ​ര്‍​ഡ് യു​ഡി​എ​ഫി​ൽ നി​ന്നും എ​ല്‍​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. 139 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ വി. ​തു​ള​സി വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 22 സീ​റ്റു​ള്ള മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് ഏ​ഴ്, എ​ൽ​ഡി​എ​ഫ് ഏ​ഴ്, എ​ൻ​ഡി​എ ഏ​ഴ്, സ്വ​ത​ന്ത്ര​ൻ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല.

നി​ല​വി​ല്‍ കോ​ണ്‍​ഗ്ര​സ് വി​മ​ത​ൻ ശ്രീ​ച​ന്ദി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത്. എ​ല്‍​ഡി​എ​ഫി​ന് ഇ​നി ഒ​റ്റ​യ്ക്ക് ഭ​രി​ക്കാ​വു​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ത്തി​യി​ട്ടു​ണ്ട്. 440 വോ​ട്ടു​ക​ളാ​ണ് ര​മ്യ വി. ​തു​ള​സി നേ​ടി​യ​ത്. യു​ഡി​എ​ഫി​ന്‍റെ അ​ജ​ന്ത ഷി​ജി​ക്ക് 301 വോ​ട്ടു​ക​ളും ബി​ജെ​പി സ്ഥാ​നാ​ർ​ഥി ദി​വ്യ ദി​വാ​ക​ര​ന് 159 വോ​ട്ടു​ക​ളും ല​ഭി​ച്ചു.

 

Kerala

സ​ഹോ​ദ​ര​ങ്ങ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വം; മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി​ക്ക് സ​മീ​പം ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. വെ​ട്ടു​ത​റ സ്വ​ദേ​ശി സ്റ്റീ​ഫ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

പെ​രു​മാ​തു​റ സ്വ​ദേ​ശി​ക​ളാ​യ സ​ദ്ദാം ധാ​രി​ക് (29), സ​ഹോ​ദ​ര​ൻ സ​ദ്ദാം ഹു​സൈ​ൻ (31)എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളെ അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റീ​ഫ​ന്‍റെ വെ​ട്ടേ​റ്റ് സ​ദ്ദാം ഹു​സൈ​ന്‍റെ വ​ല​തു കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. അ​സ്ഥി​ക്ക് പൊ​ട്ട​ലു​മു​ണ്ട്. സ്റ്റീ​ഫ​നും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് നാ​ലു​പേ​ർ​ക്കെ​തി​രെ​യു​മാ​ണ് വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്ത​ത്.

Kerala

ഓ​ട്ടോ​റി​ക്ഷ​ക​ൾ മോ​ഷ്ടി​ച്ച് വി​ൽ​പ​ന; ക​വ​ർ​ച്ച സം​ഘ​ത്തി​ലെ ര​ണ്ട് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി വി​ൽ​പ​ന ന​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ട് പേ​ർ പി​ടി​യി​ൽ. പേ​രൂ​ർ​ക്ക​ട ക​ര​കു​ളം സ്വ​ദേ​ശി​ക​ളാ​യ വി​ശാ​ഖ് മോ​ഹ​ന​ൻ (30) ഇ​യാ​ളു​ടെ സ​ഹാ​യി​യാ​യ ആ​ൽ​വി​ൻ മാ​ത്യു (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി അ​ന​സി​ന്‍റെ​യും 16ന് ​ബീ​മാ​പ​ള്ളി പ​ത്തേ​ക്ക​ർ സ്വ​ദേ​ശി ഷ​ഫീ​റി​ന്‍റെ​യും ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി വി​ശാ​ഖ് മോ​ഹ​ന​ൻ സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​നാ​യി മാ​സ​യ​ട​വ് മു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​യാ​ളാ​ണ്.

ഇ​തി​നാ​യി പ്ര​തി​ക്ക് ലോ​ക്കു​ക​ൾ പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ സ്ഥാ​പ​നം പ്ര​ത്യേ​ക ഉ​പ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്ന​ത്. ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ 30,000 രൂ​പ മു​ത​ൽ 50,000 രൂ​പ വ​രെ വി​ല​യ്ക്ക് മ​റി​ച്ച് വി​റ്റെ​ന്നും പൊ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Kerala

മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ക​ട​ലി​ൽ കാ​ണാ​താ​യി; തെ​ര​ച്ചി​ൽ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ക​ട​ലി​ൽ കാ​ണാ​താ​യി. അ​ടി​മ​ല​ത്തു​റ ഫാ​ത്തി​മ ച​ര്‍​ച്ചി​ന് സ​മീ​പം ബൈ​ജു ഭ​വ​നി​ല്‍ ബൈ​ജു​വി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ള്ള​ത്ത് വ​ച്ചാ​ണ് ബൈ​ജു​വി​നെ കാ​ണാ​താ​യ​ത്.

ഹാ​ർ‌​ബ​റി​ലേ​ക്ക് അ​ടു​ക്കു​ന്ന ബോ​ട്ടി​ന്‍റെ ഭാ​രം കു​റ​യ്ക്കാ​നാ​യി ബൈ​ജു ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ ക​ട​ലി​ലേ​ക്ക് ചാ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് അ​ഞ്ചു​പേ​രും ക​ര​യി​ലേ​ക്ക് നീ​ന്തി ക​യ​റി​യെ​ങ്കി​ലും ബൈ​ജു​വി​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

കോ​സ്റ്റ​ൽ പൊ​ലി​സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ബൈ​ജു​വി​നാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക് തെ​ര​ച്ചി​ലി​ന് തി​രി​ച്ച​ടി​യാ​ണെ​ന്ന് കോ​സ്റ്റ​ൽ പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

പ​രീ​ക്ഷ ഭ​വ​നി​ലെ ഫോ​ൺ ത​ക​രാ​റി​ന് ശാ​ശ്വ​ത പ​രി​ഹാ​രം; മൊ​ബൈ​ൽ ഫോ​ൺ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി എ​ൻ. ഷം​സു​ദ്ദീ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷ ഭ​വ​നി​ലെ ലാ​ൻ​ഡ് ഫോ​ൺ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക്ക് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ന്‍റെ ഇ​ട​പെ​ട​ലി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം. മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ൽ‌ പ​രീ​ക്ഷാ ഭ​വ​നി​ൽ മൊ​ബൈ​ൽ ഫോ​ൺ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ​രീ​ക്ഷാ ഭ​വ​നി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷ​ക​ളു​ടെ പു​രോ​ഗ​തി അ​റി​യാ​ൻ വി​ളി​ക്കു​ന്ന​വ​ർ​ക്ക് ലാ​ൻ​ഡ് ഫോ​ൺ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

പ​രീ​ക്ഷ ഭ​വ​നി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ മ​ന്ത്രി ഫോ​ൺ പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് നേ​രി​ട്ട് മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് മൊ​ബൈ​ൽ ഫോ​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പ​രീ​ക്ഷ ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 9188946114, 9188946115 എ​ന്നീ മൊ​ബൈ​ൽ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

 

Kerala

വി​തു​ര​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലോ​ടി​ച്ച കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ‌ മ​രി​ച്ചു; ര​ണ്ട് കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം ഹ​ബീ​ബ് ഖാ​ന്‍റെ ഡ്രൈ​വ​ർ ഷൈ​ജു ആ​ണ് മ​രി​ച്ച​ത്.

ഷൈ​ജു​വി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൻ വ​സു​ദേ​വ് (12), മ​ക​ൾ വാ​സു​കി (6) എ​ന്നി​വ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ​ത്.

വാ​ഹ​നം തെ​റ്റാ​യ ദി​ശ​യി​ൽ ഓ​ടി​ച്ച് ക​യ​റ്റി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. പ്ര​തി​ക​ളെ വി​തു​ര പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​ന്മു​ടി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ നി​ന്ന് നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ന്ന​ര​വ​യ​സു​കാ​രി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി അ​മ്മ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴി​ൽ ഒ​ന്ന​ര​വ​യ​സു​കാ​രി​യെ അ​മ്മ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. മ​ല​യി​ൻ​കീ​ഴ് വി​ള​വൂ​ർ​ക്ക​ലി​ൽ ആ​ണ് സം​ഭ​വം. ഒ​ന്ന​ര​വ​യ​സു​കാ​രി അ​ന്ന​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​മ്മ ത​ന്നെ​യാ​ണെ​ന്ന് പൊ​ലി​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ല​യി​ൻ​കീ​ഴ് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. വേ​ളി​യി​ലെ മ​ദ്ര​സ​യി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്ന എ​ൻ. ഇ​സ്മാ​യി​ൽ (58) ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ഗ​സ്റ്റ് 24ന് ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മ​ത​പ​ഠ​ന​ത്തി​നെ​ത്തി​യ ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​ക​ൾ സം​ഭ​വം വീ​ട്ടു​കാ​രെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ വ​ലി​യ​തു​റ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​സ്മാ​യി​ലി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ര​മ്യ ഹ​രി​ദാ​സ് ചെ​യ്ത​ത് തെ​റ്റ്; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ.​പി. അ​നി​ൽ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ലെ കൈ​യാ​ങ്ക​ളി​യി​ൽ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മ​ന്ത്രി എ.​പി.​അ​നി​ൽ​കു​മാ​ർ. സം​ഭ​വ​ത്തി​ൽ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യ്ക്ക് വീ​ഴ്ച​യു​ണ്ടാ​യ​താ​യി എ.​പി.​അ​നി​ൽ​കു​മാ​ർ ആ​രോ​പി​ച്ചു.

കൈ​യാ​ങ്ക​ളി​യി​ൽ നി​ന്ന് ര​മ്യ മാ​റി​നി​ൽ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും എം​എ​ൽ​എ ചെ​യ്ത​ത് തെ​റ്റാ​യി​പോ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ സം​യ​മ​നം പാ​ലി​ക്കേ​ണ്ട​ത് നേ​താ​ക്ക​ളാ​ണ്. ഇ​ക്കാ​ര്യം ര​മ്യ ഹ​രി​ദാ​സ് ഓ​ർ​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ര​മ്യ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ ക​ണ്ട​തും തെ​റ്റാ​യി​പോ​യി. കെ.​സി. വേ​ണു​ഗോ​പാ​ലി​നെ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച​ത് ശ​രി​യാ​യി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും പി​ന്തു​ണ​യ്ക്കു​ന്ന ആ​ള​ല്ല കെ.​സി. വേ​ണു​ഗോ​പാ​ലെ​ന്നും മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പാ​ള​യം പ്ര​ദീ​പി​നെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫാ​ക്കി നി​യ​മി​ക്ക​ണ​മെ​ന്ന് കാ​ട്ടി നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ര​മ്യ ക​ത്ത് ന​ൽ​കി​യ​ത് ഇ​പ്പോ​ൾ വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും അ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; എ​ട്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലി​സ്

പേ​രൂ​ർ​ക്ക​ട: യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ട്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലി​സ്. വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലി​സ് ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വി​ള​പ്പി​ൽ പ​ള്ളി​മു​ക്ക് അ​ൻ​സ് മ​ൻ​സി​ലി​ൽ അ​ൻ​സു​മോ​ന് ആ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഓ​ഗ​സ്റ്റ് 27ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വ​ട്ടി​യൂ​ർ​ക്കാ​വ് പി​ടി​പി ന​ഗ​ർ സ​ര​സ്വ​തി വി​ദ്യാ​ല​യ​ത്തി​ന്‍റെ സ​മീ​പ​ത്ത് വ​ച്ച് കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന അ​ൻ​സു​മോ​നെ ബൈ​ക്കി​ലെ​ത്തി​യ എ​ട്ടം​ഗ​സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ അ​ൻ​സു​മോ​ന്‍റെ വ​ല​തു കൈ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വം പൊ​ലി​സി​ൽ അ​റി​യി​ച്ചാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്നും അ​ക്ര​മി​സം​ഘം ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ സൈ​ദ​ലി, സ​ബീ​ർ, ഷ​ഫീ​ഖ്, റി​യാ​സ്, റി​യാ​സി​ന്‍റെ പി​താ​വ്, അ​ഫ്സ​ൽ കൂ​ടാ​തെ ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​രെ​യും പ്ര​തി ചേ​ർ​ത്താ​ണ് പൊ​ലി​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ്ര​തി​ക​ളി​ൽ സ​ബീ​ർ, ഷ​ഫീ​ഖ് എ​ന്നി​വ​ർ​ക്കെ​തി​രെ നേ​ര​ത്തെ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

ഇ​സ്ര​യേ​ലി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ഞ്ചു​ല​ക്ഷം ത​ട്ടി​യ കേ​സ്; ര​ണ്ട് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ഇ​സ്ര​യേ​ലി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. ത​മി​ഴ്‌​നാ​ട് ട്രി​ച്ചി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ബ്ബാ​സ് (49), ആ​രോ​ഗ്യ​സ്റ്റീ​ഫ​ൻ (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​യാ​യ ജോ​സി​ൽ നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​യി​രു​ന്നു പ്ര​തി​ക​ൾ പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. ഇ​സ്ര​യേ​ലി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് പ്ര​തി​ക​ൾ പ​ണം കൈ​പ്പ​റ്റി​യ​ത്.

വീ​സ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഓ​ഗ​സ്റ്റി​ൽ ടി​ക്ക​റ്റ് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ വാ​ഗ്ദാ​നം. എ​ന്നാ​ൽ ഓ​ഗ​സ്റ്റി​ൽ ഇ​രു​വ​രെ​യും ഫോ​ണി​ൽ വി​ളി​ച്ചു​വെ​ങ്കി​ലും സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ഴി​ഞ്ഞം പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Kerala

കോ​വ​ള​ത്ത് ക​ട​ൽ​വെ​ള്ള​രി​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് ക​ട​ൽ​വെ​ള്ള​രി​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ക​ട​ൽ​വെ​ള്ള​രി വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. അ​ഞ്ചാം​ക​ല്ല് സ്വ​ദേ​ശി അ​ജി​മോ​ൻ വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി ഷി​ജു​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​വ​ളം ലൈ​റ്റ് ഹൗ​സി​ന് സ​മീ​പ​ത്തു​നി​ന്ന് പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രി​ൽ നി​ന്ന് എ​ൺ​പ​തോ​ളം ക​ട​ൽ​വെ​ള്ള​രി​ക​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്ത​ത്.

ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​ഗ്രാം വ​രെ തൂ​ക്ക​മു​ള്ള ക​ട​ൽ​വെ​ള്ള​രി​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന​താ​ണ് ക​ട​ൽ​വെ​ള്ള​രി​ക​ളെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

 

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ന്യാ​കു​ള​ങ്ങ​ര​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ദ്ര​സ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. ക​ന്യാ​കു​ള​ങ്ങ​ര സ്വ​ദേ​ശി ന​ജീം(52) ആ​ണ് പി​ടി​യി​ലാ​യ​ത്.

വ​ട്ട​പ്പാ​റ പൊ​ലി​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ ലൈം​ഗി​കാ​തി​ക്ര​മം ഭ​യ​ന്ന് പെ​ൺ​കു​ട്ടി മ​ദ്ര​സ​യി​ൽ പോ​കാ​ൻ വി​സ​മ്മ​തി​ച്ചി​രു​ന്നു. കു​ട്ടി​യെ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ച് മ​ദ്ര​സ​യി​ൽ അ​യ​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് വീ​ട്ടി​ലേ​ക്ക് വ​ന്ന കു​ട്ടി ര​ക്ഷി​താ​ക്ക​ളോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ വീ​ട്ടു​കാ​ർ വ​ട്ട​പ്പാ​റ പൊ​ലി​സി​ൽ വി​വ​രം അ​റി​യി​ച്ചു. പ്ര​തി നി​ര​ന്ത​രം ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യി കു​ട്ടി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​ട്ട​പ്പാ​റ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

വി​ഴി​ഞ്ഞ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച; സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​മാ​യ​താ​യി പ​രാ​തി

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്ത് വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്ത് നാ​ല​ര​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. കോ​ട്ടു​കാ​ൽ പ​യ​റ്റു​വി​ള എം.​എ​ൽ. സ​ദ​ന​ത്തി​ൽ ജി​ൻ​സാ​ബി​ന്‍റെ വി​വാ​ഹ​മോ​തി​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും പ​ഴ്സി​ൽ സൂ​ക്ഷി​ച്ച 4,000 രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്.

ബ​ന്ധു​വീ​ട്ടി​ൽ പോ​യി​രു​ന്ന കു​ടും​ബം വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം മ​ന​സി​ലാ​ക്കു​ന്ന​ത്. മു​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്‌​ധ​രും ഡോ​ഗ് സ്ക‌്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

 

Kerala

ചേ​ന്തി അ​നി​ലി​ന്‍റേ​ത് ഗു​രു​ത​ര അ​ച്ച​ട​ക്ക​ലം​ഘ​നം; കോ​ണ്‍​ഗ്ര​സി​ല്‍ ഗ്രൂ​പ്പ് പോ​രി​ല്ലെ​ന്ന് എ​ൻ. ശ​ക്ത​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ല്‍ ഗ്രൂ​പ്പ് പോ​രു​ണ്ടെ​ന്ന ചേ​ന്തി അ​നി​ലി​ന്‍റെ വാ​ദം ത​ള്ളി ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ. ശ​ക്ത​ൻ. മു​ഖ്യ​മ​ന്ത്രി​യെ വ​ഴി​യി​ല്‍ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​നി​ലി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് ഗു​രു​ത​ര അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചേ​ന്തി അ​നി​ലി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്നും ഇ​യാ​ൾ റൗ​ഡി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​വ​രം അ​റി​യി​ല്ലെ​ന്നും എ​ൻ. ശ​ക്ത​ൻ വ്യ​ക്ത​മാ​ക്കി. അ​നി​ലി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ശ​ക്ത​ൻ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ അ​നി​ലി​ന് വി​ശ​ദീ​ക​ര​ണം എ​ഴു​തി ന​ല്‍​കാം. അ​ത് പ​രി​ശോ​ധി​ച്ച ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തും. പാ​ര്‍​ട്ടി​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കു​ന്ന കാ​ര്യം അ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും ശ​ക്ത​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ടീ​ച്ച​റു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​ത് ഐ​ഫോ​ൺ വാ​ങ്ങാ​ൻ; മൂ​ന്ന് പ്ര​തി​ക​ൾ‌ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വി​ൽ രാ​ത്രി ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​ധ്യാ​പി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. കോ​ട്ട​മ​ൻ​പാ​റ സീ​ത​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ ന​ന്ദു (19), അ​ദ്വൈ​ത് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​ഗ​സ്റ്റ് 18ന് ​രാ​ത്രി ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ സം​ഘം ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​ധ്യാ​പി​ക​യു​ടെ സ്വ​ർ​ണ​മാ​ല ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച മാ​ല പ്ര​തി​ക​ൾ ചാ​ല​യി​ലെ ഒ​രു സ്വ​ർ​ണ​ക്ക​ട​യി​ൽ വി​ൽ​ക്കു​ക​യും ആ ​പ​ണം ഉ​പ​യോ​ഗി​ച്ച് ര​ണ്ട് ഐ​ഫോ​ണു​ക​ൾ വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

ടീ​ച്ച​ർ പ്ര​തി​ക​ളെ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. കൃ​ത്യ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി അ​റ​സ്റ്റു ചെ​യ്തു. പി​ന്നാ​ലെ പോ​ലീ​സ് സ്വ​ർ​ണ​ക്ക​ട​യി​ൽ എ​ത്തി മാ​ല ക​ണ്ടെ​ടു​ത്തു.

കൃ​ത്യ​ത്തി​നാ​യി പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍; നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

പൂ​ന്തു​റ: തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ൽ ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ലാ​യി. ബീ​മാ​പ​ള്ളി സ്വ​ദേ​ശി മാ​ഹീ​ൻ​ക​ണ്ണ്(42), ബീ​മാ​പ​ള്ളി മി​ൽ​ക്ക് കോ​ള​നി സ്വ​ദേ​ശി ന​സീ​ർ(51) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പൂ​ന്തു​റ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ പൂ​ന്തു​റ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

 

Sports

ആ​വേ​ശം വാ​നോ​ളം; കെ​സി​എ​ല്‍ ഫാ​ന്‍ ലീ​ഗ് ഫൈ​ന​ല്‍ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ശ​നി​യാ​ഴ്ച്ച

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ആ​വേ​ശ​ത്തി​ന് തി​രി​തെ​ളി​ച്ച് കെ​സി​എ​ൽ ഫാ​ൻ ലീ​ഗ് ക​ലാ​ശ​പ്പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം വേ​ദി​യാ​കും. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഫാ​ൻ ലീ​ഗി​ന്‍റെ ഫൈ​ന​ൽ റൗ​ണ്ടി​ൽ ആ​റ് ജി​ല്ല​ക​ളി​ലെ ചാ​മ്പ്യ​ൻ ടീ​മു​ക​ളാ​ണ് കി​രീ​ട​ത്തി​നാ​യി ഏ​റ്റു​മു​ട്ടു​ന്ന​ത്. രാ​വി​ലെ 11.45ന് ​ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്രാ​ഥ​മി​ക റൗ​ണ്ടു​ക​ള്‍ ക​ട​ന്നെ​ത്തു​ന്ന ഫോ​ര്‍​ച്യൂ​ണ്‍ സി​സി (ട്രി​വാ​ണ്‍​ഡ്രം), ആ​ഷ​സ് കൊ​ട്ടാ​ര​ക്ക​ര (കൊ​ല്ലം), ടീം ​കോ​ണ്‍​ക്വ​റേ​ഴ്‌​സ് (ആ​ല​പ്പു​ഴ), ഐ​ഡ ബാ​റ്റ്‌​ലി​യ​ന്‍​സ് (കൊ​ച്ചി), ലെ​ജ​ന്‍റ്സ് പൊ​ന്നൂ​ക്ക​ര (തൃ​ശൂ​ര്‍), യു​വ രാ​മ​നാ​ട്ടു​ക​ര (കാ​ലി​ക്ക​റ്റ്) എ​ന്നീ ടീ​മു​ക​ളാ​ണ് ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.
ക​ഴ​ക്കൂ​ട്ട​ത്തെ ദി ​ഓ​വ​ൽ ട​ർ​ഫി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

ആ​റ് ഓ​വ​ർ വീ​ത​മു​ള്ള ആ​വേ​ശ​ക​ര​മാ​യ ഫോ​ർ​മാ​റ്റി​ലാ​ണ് പോ​രാ​ട്ട​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​റു ടീ​മു​ക​ളെ ര​ണ്ട് പൂ​ളു​ക​ളാ​യി തി​രി​ച്ച് മ​ത്സ​രി​പ്പി​ക്കും. ഓ​രോ പൂ​ളി​ലെ​യും പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തു​ന്ന ടീ​മു​ക​ൾ കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ നേ​ർ​ക്കു​നേ​ർ വ​രും.

Kerala

കി​ട​പ്പു​രോ​ഗി​യെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ലം നാ​വാ​യി​ക്കു​ള​ത്ത് കി​ട​പ്പു​രോ​ഗി​യെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ക​ല്ല​മ്പ​ലം സ്വ​ദേ​ശി​ക​ളാ​യ ബി​ജു, മ​നീ​ഷ്, പാ​രി​പ്പ​ള്ളി സ്വ​ദേ​ശി പ്ര​സാ​ദ് ജോ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നാ​വാ​യി​ക്കു​ളം ചി​റ്റാ​യി​ക്കോ​ട് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​രു വ​ർ​ഷ​മാ​യി അ​ര​യ്ക്ക് താ​ഴെ ത​ള​ർ​ന്നു​കി​ട​ക്കു​ന്ന അ​നി​ൽ കു​മാ​റി​നെ​യാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​നു​ള്ളി​ൽ ക​ട​ന്ന പ്ര​തി​ക​ൾ അ​നി​ൽ കു​മാ​റി​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക‍​യാ​യി​രു​ന്നു.

പി​ന്നാ​ലെ അ​നി​ൽ​കു​മാ​ർ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 3750 രൂ​പ​യും 20,000 വി​ല​മ​തി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന് സം​ഘം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​നി​ൽ കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

 

Kerala

ഏ​ഴു​വ​യ​സു​കാ​രി​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യും അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഏ​ഴു​വ​യ​സു​കാ​രി​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യും അ​റ​സ്റ്റി​ൽ. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി സു​ധീ​ർ(46) ഇ​യാ​ളു​ടെ ര​ണ്ടാം​ഭാ​ര്യ വെ​ള്ള​റ​ട സ്വ​ദേ​ശി​നി ലി​ൻ​ഡ​മോ​ൾ(34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ലി​യ​തു​റ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ര​ണ്ട് ദി​വ​സ​മാ​യി കു​ട്ടി സ്കൂ​ളി​ൽ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ വി​വ​രം ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യെ അ​റി​യി​ച്ചു. ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും വി​വ​രം വ​ലി​യ​തു​റ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ലി​ൻ​ഡ​മോ​ൾ കു​ട്ടി​യെ മ​ർ​ദി​ച്ച​തി​ന്‍റെ പാ​ടു​ക​ളും ദേ​ഹ​ത്ത് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​രു​വ​ർ​ക്കു​മെ​തി​രെ ജു​വൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​നി​ടെ മൈ​ക്കി​ൽ നി​ന്ന് ഷോ​ക്കേ​റ്റു; വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​നി​ടെ മൈ​ക്കി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. ന​രു​വാ​മൂ​ട് മാ​ർ​ത്ത ണ്ഡേ​ശ്വ​രം എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം ക​ല്ല​റ​ത്ത​ല മേ​ലെ പാ​റ​വി​ള വീ​ട്ടി​ൽ കൃ​ഷ്ണ​മ്മ ( 68)ആ​ണ് മ​രി​ച്ച​ത്.

‌തി​രു​വ​ല്ലം പ​ര​ശു​രാ​മ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ക്ഷേ​ത്ര​ത്തി​ൽ ഉ​ച്ച​യ്ക്ക് 2.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​നാ​യി മൈ​ക്ക് എ​ടു​ത്ത് വ​യ്ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ കൃ​ഷ്ണ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

 

Kerala

കേ​ര​ള സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ പേ​രി​ൽ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ പേ​രി​ൽ വ്യാ​ജ ഓ​ണ്‍​ലൈ​ന്‍ സൈ​റ്റു​ക​ൾ നി​ർ​മി​ച്ച് പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ത​മി​ഴ്നാ​ട് ത​ഞ്ചാ​വൂ​ര്‍ സ്വ​ദേ​ശി ദി​നേ​ശ് (25) ആ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

സ​ര്‍​ക്കാ​ര്‍ മു​ദ്ര​ക​ളും വി​ലാ​സ​വും ദു​രു​പ​യോ​ഗം ചെ​യ്താ​ണ് ഇ​യാ​ള്‍ വ്യാ​ജ വെ​ബ്സൈ​റ്റു​ക​ള്‍ നി​ര്‍​മി​ച്ച​ത്. ലോ​ട്ട​റി വ​കു​പ്പ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ പോ​ലീ​സ് ആ​ണ് പി​ടി​കൂ​ടി​യ​ത്.

keralalotteryonlinebuy.com, keralalotteryonlinepurchase.com, keralalotteryonlinebooking.com എ​ന്നി​ങ്ങ​നെ​യു​ള്ള വ്യാ​ജ സൈ​റ്റു​ക​ളി​ലൂ​ടെ​യാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വാ​ട്സ്ആ​പ് വ​ഴി ക്യൂ​ആ​ര്‍ കോ​ഡും യു​പി​ഐ ഐ​ഡി​യും ന​ല്‍​കി പ​ണം വാ​ങ്ങു​ക​യും പാ​ര്‍​സ​ലാ​യി ടി​ക്ക​റ്റ് അ​യ​യ്ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കു​ന്ന​താ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി.

Kerala

തു​ലാ​ഭാ​ര​ത്തി​നി​ടെ ത്രാ​സ് പൊ​ട്ടി​വീ​ണു; വി. ​മു​ര​ളീ​ധ​ര​ന് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ക്ഷേ​ത്ര തു​ലാ​ഭാ​ര​ത്തി​നി​ടെ ത്രാ​സ് പൊ​ട്ടി​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ഴ​ക്കൂ​ട്ടം എം​എ​ൽ​എ വി. ​മു​ര​ളീ​ധ​ര​ന് പ​രി​ക്ക്. ‌‌തി​രു​വ​ന​ന്ത​പു​ര​ത്തെ പൗ​ർ​ണ​മി കാ​വി​ലെ തു​ലാ​ഭാ​ര​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം.

തു​ലാ​ഭാ​ര ത്രാ​സി​ന്‍റെ ക​യ​ർ പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ കാ​ലി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. എ​ന്നാ​ൽ വി. ​മു​ര​ളീ​ധ​ര​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് എം​എ​ൽ​എ ഓ​ഫീ​സ് അ​റി​യി​ച്ചു.

 

 

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ല്ല​ന്പ​ല​ത്ത് കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്ത യു​വാ​വ് പി​ടി​യി​ൽ. ചാ​ത്ത​ൻ​പാ​റ സ്വ​ദേ​ശി അ​രു​ൺ (36) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 220 ഗ്രാം ​ക​ഞ്ചാ​വും 0.03 ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു.

ക​ല്ല​മ്പ​ലം ഡി​ടി​ഡി​സി കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി ല​ഹ​രി​മ​രു​ന്ന് വ​രു​ത്തി വി​ത​ര​ണം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

 

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്; യു​വാ​വ് പി​ടി​യി​ൽ

വെ​ഞ്ഞാ​റ​മൂ​ട്: സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സ​ഞ്ജ​ൻ (22) ആ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ​യാ​ണ് പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ആ​യി​രു​ന്നു പ്ര​തി പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. തു​ട​ർ​ന്ന് ഫോ​ൺ ന​മ്പ​ർ കൈ​മാ​റു​ക​യും നി​ര​ന്ത​രം സം​സാ​രി​ക്കു​ക​യും ചെ​യ്ത് കു​ട്ടി​യു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പ്ര​തി ബൈ​ക്കി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സി​ലിം​ഗി​നി​ടെ​യാ​ണ് കു​ട്ടി വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞ​ത്.

സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

‌ക​ട​യ്ക്കാ​വൂ​രി​ൽ ന​ടു​റോ​ഡി​ൽ യു​വ​തി​യു​ടെ കൈ​വെ​ട്ടി മാ​റ്റി; പ്ര​തി​ക്കാ​യി തെരച്ചിൽ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ന് സ​മീ​പം ക​ട​യ്ക്കാ​വൂ​രി​ൽ ന​ടു​റോ​ഡി​ൽ യു​വ​തി​യു​ടെ കൈ​വെ​ട്ടി മാ​റ്റി. ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി​നി വി​ജി(38) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. വി​ജി​യു​ടെ വ​ല​തു​കൈ പൂ​ർ​ണ​മാ​യും അ​റ്റു​പോ​യെ​ന്നും ഇ​ട​ത് കൈ​യ്ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ടെ​ന്നു​മാ​ണ് വി​വ​രം.

വി​ജി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വാ​വ് ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ട​യ്ക്കാ​വൂ​ർ ചാ​വ​ടി​മു​ക്കി​ൽ ആ​യി​രു​ന്നു സം​ഭ​വം. വി​ജി കോ​ട്ട​യ​ത്താ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​ന്ന് നാ​ട്ടി​ലെ​ത്തി​യ വി​ജി ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വാ​വ് ജോ​ലി നോ​ക്കു​ന്ന വ​ർ​ക്ക്ഷോ​പ്പി​ൽ എ​ത്തു​ക​യും തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

ഇ​തേ​തു​ട​ർ​ന്നാ​ണ് വ​ർ​ക്ക്ഷോ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​രു വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് പ്ര​തി യു​വ​തി​യെ ത​ല​യി​ലും കൈ​ക​ളി​ലും വെ​ട്ടി​യ​ത്.

National

ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഫി​യ അ​യൂ​ബി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എം​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ചൊ​വ്വാ​ഴ്ച രാ​ത്രി 11:30ഓ​ടെ ഓ​ഖ്‌​ല​യി​ൽ നി​ന്നാ​ണ് അ​ഫി​യ അ​യൂ​ബി​നെ കാ​ണാ​താ​യ​ത്. അ​ഫി​യ ഫോ​ൺ മു​റി​യി​ൽ വ​ച്ചാ​ണ് പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മ​രു​ന്ന് വാ​ങ്ങാ​ൻ പോ​യ​താ​ണെ​ന്നും പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

 

 

 

Kerala

ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ തി​രി​മ​റി​യെ​ന്ന് ആ​രോ​പ​ണം; ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച യു​വ​തി​ക​ളി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു  

 

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ തി​രി​മ​റി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച യു​വ​തി​ക​ളി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി അ​ഞ്ജു(28) ആ​ണ് മ​രി​ച്ച​ത്.

മ​റ്റൊ​രു യു​വ​തി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ജൂ​ണ്‍ 30ന് ​ആ​യി​രു​ന്നു സം​ഭ​വം. വെ​ങ്ങാ​നൂ​രി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൂ​ര്യ ഫി​നാ​ന്‍​സ് എ​ന്ന സ്വ​കാ​ര്യ സ്വ​ര്‍​ണ​പ​ണ​യ സ്ഥാ​പ​ന​ത്തി​ലാ​ണ് ര​ണ്ട് യു​വ​തി​ക​ൾ​ക്കെ​തി​രെ ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്.

പി​ന്നാ​ലെ എ​ലി​വി​ഷം ക​ഴി​ച്ചാ​ണ് യു​വ​തി​ക​ൾ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ അ​ഞ്ജു​വി​നൊ​പ്പം വി​ഷം ക​ഴി​ച്ച പെ​ണ്‍​കു​ട്ടി വീ​ട്ടി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞു. ഉ​ട​ന്‍ ത​ന്നെ അ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ഞ്ജു ഇ​ക്കാ​ര്യം വീ​ട്ടി​ല്‍ പ​റ​ഞ്ഞി​ല്ല. സ്ഥാ​പ​ന​ത്തി​ലെ തി​രി​മ​റി സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല. അ​ഞ്ജു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് വെ​ങ്ങാ​നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ച​ക്ക​യി​ടാ​ൻ ക​യ​റു​ന്ന​തി​നി​ടെ അ​പ​ക​ടം; പ​രി​ക്കേ​റ്റ​യാ​ൾ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ ച​ക്ക​യി​ടാ​ന്‍ ക​യ​റു​ന്ന​തി​നി​ടെ ഏ​ണി​യി​ല്‍ നി​ന്നു​വീ​ണ് പ​രി​ക്കേ​റ്റ​യാ​ൾ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. വ​ർ​ക്ക​ല, ഇ​ല​ക​മ​ണ്‍ ചാ​രും​കു​ഴി സ്വ​ദേ​ശി സ​ജീ​വ് (55) ആ​ണ് മ​രി​ച്ച​ത്.

ജൂ​ൺ14​ന് വീ​ട്ടി​ലെ പ്ലാ​വി​ല്‍ ച​ക്ക​യി​ടാ​ന്‍ ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് സ​ജീ​വ് ഏ​ണി​യി​ല്‍ നി​ന്നു​വീ​ണ​ത്. ഇ​തേ​തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ സ​ജീ​വി​നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

Kerala

വ്യാ​ജ ഒ​പ്പി​ട്ട് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി

പേ​രൂ​ര്‍​ക്ക​ട: വ്യാ​ജ ഒ​പ്പി​ട്ട് ന​ല്‍​കി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​താ​യി പ​രാ​തി. കു​റ​വ​ന്‍​കോ​ണ​ത്തെ ഒ​രു സ്വ​കാ​ര്യ ബാ​ങ്കി​ല്‍ വ്യാ​ജ ഒ​പ്പി​ട്ട് എ​ന്‍​ആ​ര്‍​ഐ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം ത​ട്ടി​യ​താ​യാ​ണ് പ​രാ​തി​യു​ള്ള​ത്. ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി​നി ഷീ​ല​യാ​ണ് പ​രാ​തി​ക്കാ​രി.

സ്വ​കാ​ര്യ ബാ​ങ്കി​ലെ മാ​നേ​ജ​രും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ആ​റ് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. 2016ല്‍ ​എ​ന്‍​ആ​ര്‍​ഐ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​ല​ക്ഷം രൂ​പ വ്യാ​ജ ഒ​പ്പി​ട്ട് ഫി​ക്‌​സ​ഡ് ഡ​പ്പോ​സി​റ്റി​ലേ​ക്കു മാ​റ്റി. ആ ​രേ​ഖ ഉ​പ​യോ​ഗി​ച്ച് ലോ​ണ്‍ എ​ടു​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് തു​ക ഷീ​ല​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​ശേ​ഷം മാ​നേ​ജ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു. 2025ലും ​ഷീ​ല വി​ദേ​ശ​ത്താ​യി​രു​ന്ന​പ്പോ​ള്‍ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് വ്യാ​ജ ഒ​പ്പി​ട്ട് ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ആ​ർ. സു​ഗ​ത​നെ ഇ​ന്ന് നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​നെ ഇ​ന്ന് നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കാ​പ്പാ കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന സു​ഗ​ത​നെ ഇ​ന്ന​ലെ വി​യ്യൂ​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചി​രു​ന്നു.

സു​ഗ​ത​ൻ പ്ര​തി​യാ​യ വ​ധ​ശ്ര​മ കേ​സി​ൽ നെ​ടു​മ​ങ്ങാ​ട് കോ​ട​തി പ്രൊ​ഡ​ക്ഷ​ൻ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സു​ഗ​ത​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന സു​ഗ​ത​നെ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ടും.

സു​ഗ​ത​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് വി​യ്യൂ​രി​ൽ നി​ന്ന് സു​ഗ​ത​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച​ത്.

Kerala

ക​ണ്ണ് കാ​ണാ​ത്ത അ​തി​ക്ര​മം; ബി​ജെ​പി-​യു​ഡി​എ​ഫ് സം​ഘ​ർ​ഷ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി പി.​കെ. ശ്രീ​മ​തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി - യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ‌ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി. ക​ണ്ണ് കാ​ണാ​ത്ത അ​തി​ക്ര​മ​ത്തി​ലേ​ക്ക് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ മാ​റി​യ​ത് ല​ജ്ജാ​ക​ര​മാ​ണെ​ന്ന് ശ്രീ​മ​തി പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​യി​രു​ന്നു പി.​കെ. ശ്രീ​മ​തി വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കേ​വ​ലം ഉ​ന്തും ത​ള്ളു​മ​ല്ലെ​ന്നും ഒ​രു വ​നി​ത അം​ഗം ര​ണ്ടു​പേ​രു​ടെ ഇ​ട​യി​ൽ ഞെ​രു​ങ്ങി​പ്പോ​യെ​ന്നും പി.​കെ. ശ്രീ​മ​തി വി​മ‍​ർ​ശി​ച്ചു.

അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്തു. ബി​ജെ​പി കൗ​ൺ​സി​ല​റും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ‍​ർ​മാ​നു​മാ​യ ചെ​മ്പ​ഴ​ന്തി ഉ​ദ​യ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് കേ​സെ​ടു​ത്ത​ത്. ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​ജി. ഗി​രി​കു​മാ‍​ർ, വ​യ​ൽ​ക്ക​ര ര​തീ​ഷ്, പാ​പ്പ​നം​കോ​ട് സ​ജി എ​ന്നി​വ​രും പ്ര​തി​ക​ളാ​ണ്.

Kerala

വി​ഴി​ഞ്ഞ​ത്ത് നി​ന്ന് മീ​ൻ പി​ടി​ക്കാ​ൻ പോ​യ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തീ​ര​ത്ത് നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. വെ​ട്ടു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ റോ​ബി​ൻ​സ​ൺ (55),സ​നു(45), വ​ലി​യ​വേ​ളി സ്വ​ദേ​ശി ബാ​ബു(40) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

ജൂ​ൺ28​ന് വൈ​കി​ട്ടോ​ടെ ക​ട​ലി​ൽ പോ​യ ഇ​വ​ർ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ മ​ട​ങ്ങി​യെ​ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ മൂ​വ​രെ​യും കാ​ണാ​താ​യ​തോ​ടെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ളും തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്.

ഫി​ഷ​റീ​സ് വ​കു​പ്പും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച തെ​ര​ച്ചി​ൽ രാ​ത്രി വൈ​കി​യും തു​ട​രു​ന്നു​ണ്ട്. കോ​സ്‌​റ്റ് ഗാ​ർ​ഡ്,തീ​ര​ദേ​ശ പോ​ലീ​സ്, കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘ​വും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

ഒ​ഴു​ക്ക് തെ​ക്കോ​ട്ട് എ​ന്ന നി​ല​യ്ക്ക് ക​ന്യാ​കു​മാ​രി, കു​ള​ച്ച​ൽ ഭാ​ഗ​ത്തേ​ക്കാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തെ​ര​യു​ന്ന​തി​ന് നാ​വി​ക സേ​ന​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ്, ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ ക​ല​ക്ട​ർ​ക്ക് ക​ത്തു ന​ൽ​കി.

Kerala

അ​വി​ശ്വാ​സ​പ്ര​മേ​യ സാ​ധ്യ​ത ന​ഷ്ട​മാ​യി; തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ൽ ഇ​ന്ന് കൗ​ണ്‍​സി​ല്‍ യോ​ഗം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ ബി​ജെ​പി ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ യു​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യ നീ​ക്ക​ങ്ങ​ള്‍​ക്കി​ടെ ഇ​ന്നു ​കൗണ്‍​സി​ല്‍ യോ​ഗം ചേ​രും. 20 അം​ഗ​ങ്ങ​ള്‍ മാ​ത്ര​മു​ള്ള​തി​നാ​ല്‍ യു​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സി​ന് അം​ഗീ​കാ​രം ല​ഭി​ക്കി​ല്ല.

എ​ന്നാ​ൽ യു​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യ നീ​ക്ക​ങ്ങ​ള്‍​ക്ക് എ​ൽ​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കി​ല്ല. അ​വി​ശ്വാ​സ പ്ര​മേ​യ നീ​ക്ക​ങ്ങ​ളോ​ട് തത്കാ​ലം പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് നി​ല​പാ​ട്. ന​യ​പ​ര​മാ​യ പ്ര​ശ്‌​ന​മു​ണ്ടെ​ന്നും നി​ല​വി​ല്‍ അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​യ്ക്കാ​നാ​കി​ല്ലെ​ന്നു​മാ​ണ് എ​ല്‍​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, കോ​ർ​പ​റേ​ഷ​നി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നം. തെ​രു​വ്‌​നാ​യ വി​ഷ​യം, കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി, മാ​ലി​ന്യ​പ്ര​ശ്‌​നം എ​ന്നി​വ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്നു ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്.

Kerala

ആ​റ്റു​കാ​ലി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ഭ​ർ​ത്താ​വ് അ​തു​ൽ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ലി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​തു​ൽ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല സ്വ​ദേ​ശി ആ​ര​തി(27) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​വും ഗാ​ര്‍​ഹി​ക പീ​ഡ​ന​വും ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്.

അ​തു​ലി​നെ​തി​രെ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തു​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ര​തി​യു​ടെ ദേ​ഹ​ത്ത് മ​ർ​ദ​ന​ത്തി​ന്‍റെ നി​ര​വ​ധി പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ആ​ര​തി ആ​റ്റു​കാ​ലി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് അ​തു​ൽ മ​ർ​ദി​ച്ച​ത് അ​മ്മ​യെ വി​ളി​ച്ച് പ​റ​ഞ്ഞ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ആ​ര​തി ജീ​വ​നൊ​ടു​ക്കി​യ​ത്. അ​തു​ലി​ന്‍റെ പീ​ഡ​നം കാ​ര​ണ​മാ​ണ് ആ​ര​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് യു​വ​തി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

അ​തു​ൽ മ​ർ​ദി​ച്ച​തി​ന്‍റെ ചി​ത്ര​ങ്ങ​ള​ട​ക്കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഒ​ന്ന​ര​വ​ർ​ഷം മു​മ്പാ​ണ് വ​ർ​ക്ക​ല സ്വ​ദേ​ശി ആ​ര​തി​യും ക​ല്ല​റ സ്വ​ദേ​ശി അ​തു​ലും വി​വാ​ഹം ക​ഴി​ച്ച​ത്. ആ​റ് മാ​സം മു​മ്പാ​ണ് ഇ​വ​ര്‍ ആ​റ്റു​കാ​ലി​ലെ വാ​ട​ക വീ​ട്ടി​ലേ​ക്ക് മാ​റി​യ​ത്.

Kerala

വി​ല്ല വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി; ഒ​രാ​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​ല്ല വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ഈ​ഞ്ച​യ്ക്ക​ല്‍ മി​ലാ​ദ് ഭ​വ​നി​ല്‍ മു​ഹ​മ്മ​ദ് ആ​സിം (41) ആ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി സു​ധ ര​മേ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വെ​ങ്ങാ​നൂ​രി​ല്‍ അ​ഞ്ച് സെ​ന്‍റി​ല്‍ വി​ല്ല നി​ര്‍​മി​ച്ചു ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. മു​ഹ​മ്മ​ദ് ആ​സിം ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍​ക്കെ​തി​രെ​യാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. മ​റ്റ് മൂ​ന്ന് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

77 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ൾ പ​രാ​തി​ക്കാ​രി​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും വി​ല്ല​യോ പ​ണ​മോ ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് മു​ഹ​മ്മ​ദ് ആ​സി​മി​നെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

 

 

Kerala

യു​വ​തി​യെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പ്ര​തി പി​ടി​യി​ൽ

ക​ഴ​ക്കൂ​ട്ടം: യു​വ​തി​യെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. വ​ട്ടി​യൂ​ർ​ക്കാ​വ് വേ​ട്ട​മു​ക്ക് കൊ​ല്ല​വി​ള​വീ​ട്ടി​ൽ ര​ഞ്ജി​ത് (35) ആ​ണ് പി​ടി​യി​ലാ​യ​ത്. ജൂ​ൺ 19ന് ​രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. നേ​ര​ത്തെ ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന ഇ​രു​വ​രും പി​ന്നീ​ട് അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ ദി​വ​സം യു​വ​തി താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലി​ലെ​ത്തി​യ പ്ര​തി, പ്ര​ശ്ന​ങ്ങ​ൾ സം​സാ​രി​ച്ച് തീ​ർ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് സ്കൂ​ട്ട​റി​ൽ ക​യ​റ്റി മേ​നം​കു​ള​ത്തു​ള്ള ത​ന്‍റെ വാ​ട​ക​വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ഇ​വി​ടെ​വ​ച്ച് ഇ​രു​വ​രും ത​മ്മി​ൽ വീ​ണ്ടും വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

ത​ർ​ക്ക​ത്തി​നി​ടെ പ്ര​തി യു​വ​തി​യെ മ​ർ​ദി​ക്കു​ക​യും, മു​റി​യി​ലു​ണ്ടാ​യി​രു​ന്ന പ്ലാ​സ്റ്റി​ക് ക​യ​റെ​ടു​ത്ത് ക​ഴു​ത്തി​ൽ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

 

Kerala

സി​ഗ​ര​റ്റ് വാ​ങ്ങി ന​ൽ​കാ​ത്ത​തി​ൽ പ്ര​കോ​പ​നം; മ​ധ്യ​വ​യ​സ്ക​നെ മ​ർ​ദി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സി​ഗ​ര​റ്റ് വാ​ങ്ങി ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മ​ധ്യ​വ​യ​സ്ക​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കാ​പ്പ കേ​സ് പ്ര​തി​യു​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ പി​ടി​യി​ൽ. മം​ഗ​ല​പു​രം സ്വ​ദേ​ശി ഷ​ഹീ​ൻ (28), കാ​ട്ടാ​യി​ക്കോ​ണം അ​യി​രൂ​പ്പാ​റ സ്വ​ദേ​ശി ശി​വ​പ്ര​സാ​ദ് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കാ​പ്പ നി​യ​മ​പ്ര​കാ​രം ര​ണ്ടു​ത​വ​ണ ത​ട​വി​ൽ ക​ഴി​ഞ്ഞി​ട്ടു​ള്ള ഷ​ഹീ​ൻ 15ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ര​ണ്ടാം​പ്ര​തി ശി​വ​പ്ര​സാ​ദ് പോ​ത്ത​ൻ​കോ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ഞ്ചോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് കാ​രം​കോ​ട് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ പ്ര​തി​ക​ൾ ക​ട​യ്ക്ക് സ​മീ​പ​ത്തു​നി​ന്ന മ​ധ്യ​വ​യ​സ്ക​നോ​ട് സി​ഗ​ര​റ്റ് വാ​ങ്ങി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​സ​മ്മ​തി​ച്ച​തോ​ടെ ഇ​രു​വ​രും ചേ​ർ​ന്ന് മ​ധ്യ​വ​യ​സ്ക​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

സി​ഗ​ര​റ്റ് വാ​ങ്ങി ന​ൽ​കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കാ​റി​നു​ള്ളി​ല്‍ യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​റി​നു​ള്ളി​ല്‍ വ​ച്ച് യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. ക​രി​മ​ഠം സ്വ​ദേ​ശി ബി​ജു ആ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

പാ​പ്പ​നം​കോ​ട് പാ​റ​യി​ല്‍​ക്ക​ട​വ് റോ​ഡി​ല്‍ വ​ച്ച് ആ‍​യി​രു​ന്നു യു​വ​തി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കി​ള്ളി​പ്പാ​ല​ത്തു നി​ന്നും ഇ​വ​രെ ബ​ല​മാ​യി കാ​റി​ല്‍ ക​യ​റ്റി ത​മ​ലം ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ന്ന പാ​റ​യി​ല്‍​ക്ക​ട​വ് റോ​ഡി​ലെ​ത്തി​ച്ച ശേ​ഷ​മാ​ണ് ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് ‍യു​വ​തി കാ​റി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ബി​ജു കാ​റി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ക​രു​മം ഭാ​ഗ​ത്ത് വ​ച്ച് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ യു​വ​തി ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

പെ​ൺ​കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ വ​നി​താ കോ​ച്ച് മ​തി; നി​ർ​ദേ​ശ​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: പെ​ൺ​കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും ക്രി​ക്ക​റ്റ് പ​രി​ശീ​ല​നം ന​ൽ​കാ​ൻ വ​നി​താ കോ​ച്ചി​നെ നി​യ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

പെ​ൺ​കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കാ​ൻ വ​നി​താ കോ​ച്ച് ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന സ്ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളും വ​സ്ത്രം മാ​റു​ന്ന മു​റി​ക​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്ക് പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും നി​ഷേ​ധി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണം. പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പ​രി​ശീ​ല​ന സ്ഥ​ല​ത്ത് തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

കൂ​ടു​ത​ൽ‌ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ട്. കെ​സി​എ​യു​ടെ കീ​ഴി​ൽ ക്രി​ക്ക​റ്റ് പ​രി​ശീ​ലി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി​ക​ളെ പ​രി​ശീ​ല​ക​ൻ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്.

Kerala

തു​ണി​ക്ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം; ര​ണ്ട് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​മ​ലേ​ശ്വ​ര​ത്ത് തു​ണി​ക്ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. മ​ണ​ക്കാ​ട് ആ​റ്റു​കാ​ൽ ക​ട്ട​ക്ക​ൽ വീ​ട്ടി​ൽ സൂ​ര​ജ്(21), ആ​റ്റു​കാ​ൽ വ​യ​ൽ​വീ​ട്ടി​ൽ ധ്രു​വ​ൻ(25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പൂ​ന്തു​റ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്‌​ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പി​ടി​യി​ലാ​യ പ്ര​തി​ക​ൾ ഇ​രു​വ​രും ചേ​ർ​ന്ന് ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി തു​ണി​ക​ൾ മോ​ഷ്‌​ടി​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​യു​ട​മ തി​രി​കെ എ​ത്തു​ക​യാ​യി​രു​ന്നു.

ക​ട​യ്ക്കു​ള്ളി​ൽ ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളെ ക​ണ്ട ഉ​ട​മ ബ​ഹ​ളം വ​ച്ചു. ഇ​തു​കേ​ട്ട് നാ​ട്ടു​കാ​രും സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് ഓ​ടി​ക്കൂ​ടി. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പൂ​ന്തു​റ പോ​ലീ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

ബേ​ക്ക​റി ഉ​ട​മ​യ്ക്കെ​തി​രെ ആ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് ബേ​ക്ക​റി​യി​ൽ ക​യ​റി ഉ​ട​മ​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ബീ​മാ​പ​ള്ളി സ്വ​ദേ​ശി​യാ​യ അ​നീ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ആ​യി​രു​ന്നു അ​ക്ര​മ​സം​ഭ​വം ന​ട​ന്ന​ത്.

ബേ​ക്ക​റി​ക്ക് സ​മീ​പ​മെ​ത്തി​യ അ​നീ​ഷ് ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഷ​വ​ർ​മ ക​ത്തി അ​നു​വാ​ദ​മി​ല്ലാ​തെ എ​ടു​ത്ത് വാ​ഹ​നം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​ത് ബേ​ക്ക​റി ഉ​ട​മ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പ്ര​കോ​പി​ത​നാ​യ അ​നീ​ഷ് ബേ​ക്ക​റി ഉ​ട​മ​യെ അ​സ​ഭ്യം വി​ളി​ച്ച് മ​ട​ങ്ങി​പ്പോ​യി.

തു​ട​ർ​ന്ന് മ​റ്റൊ​രു ക​ത്തി​യു​മാ​യി തി​രി​ച്ചെ​ത്തി ഷാ​ഹു​ൽ ഹ​മീ​ദി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ക​ത്തി വീ​ശി ക​ട​യി​ലും പ​രി​സ​ര​ത്തും പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ക​ട​യു​ട​മ​യ്ക്ക് ത​ല​യി​ലും ഇ​ട​ത് കൈ​യ്ക്കും പ​രി​ക്കേ​റ്റു. പി​ന്നാ​ലെ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് അ​നീ​ഷി​നെ പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ൽ‌​പ്പി​ച്ചു.

 

Kerala

കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ  

 

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ക​രി​മ​ഠം കോ​ള​നി​യി​ൽ വാ​വാ​ച്ചി എ​ന്ന സ​ന​ൽ​കു​മാ​ർ (23) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി ക​ത്തി​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

കു​ടും​ബ വ​ഴ​ക്കി​നി​ടെ ഇ​യാ​ൾ ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​യു​ക​യും, ത​ല​യി​ലും മു​ഖ​ത്തും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി മു​റി​വേ​ൽ​പ്പി​ച്ചെ​ന്ന് പോ​ലീ​സ് വി​ശ​ദ​മാ​ക്കു​ന്ന​ത്.

ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി. തി​രു​വ​ന​ന്ത​പു​രം സി​റ്റി-​റൂ​റ​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി ഏ​ഴോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സ​ന​ൽ​കു​മാ​ർ. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ശു​ചി​മു​റി​യോ​ട് ചേ​ർ​ന്നു​ള്ള പാ​റ അ​ട​ർ​ന്നു​വീ​ണു; വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പാ​റ അ​ട​ർ​ന്നു​വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ൽ ഇ​ന്ന് പു​ല​ർ‌​ച്ചെ 5.30ഓ​ടെ​യാ​ണ് സം​ഭ​വം. പാ​റ​ശാ​ല സ്വ​ദേ​ശി രാ​ജ​കു​മാ​രി​ക്ക് ആ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

വീ​ടി​നു സ​മീ​പ​ത്ത് ശു​ചി​മു​റി​യി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ൽ പാ​റ മു​ക​ളി​ൽ നി​ന്നും അ​ട​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പാ​റ​യു​ടെ അ​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യാ​ണ് യു​വ​തി​യെ പു​റ​ത്തെ​ടു​ത്ത​ത്. രാ​ജ​കു​മാ​രി​യെ പാ​റ​ശാ​ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

 

Kerala

ത​ല​സ്ഥാ​ന​ത്ത് ബൈ​ക്ക് മോ​ഷ​ണം; ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. പ​ന്ത​ളം ക​ട​ക്കാ​ട്, കും​ബാ​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ന​സ് (19), ആ​ലു​മു​ക്ക് ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ അ​ന​ന്ദു (19)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ണ്ണ​ന്ത​ല, ത​മ്പാ​നൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​ന​സ് നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി​യു​ടെ ഏ​ക​ദേ​ശം ര​ണ്ട​ര ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ജൂ​ൺ ഒ​ന്നി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

മേ​യ് മൂ​ന്നി​ന് ത​മ്പാ​നൂ​ർ ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ട്ടാ​യി​ക്കോ​ണം സ്വ​ദേ​ശി​യു​ടെ വാ​ഹ​നം മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​ന​ന്ദു​വി​ന്‍റെ അ​റ​സ്റ്റ്. ഇ​രു കേ​സു​ക​ളി​ലും പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

കു​ടും​ബ​ശ്രീ​ക്കാ​ര്‍ ഇ​നി എ​ന്തു​ചെ​യ്യും? ക​രാ‌​ർ പു​തു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ സം​സ്ഥാ​ന ജി​ല്ലാ മി​ഷ​നു​ക​ളി​ലെ ക​രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ കാ​ലാ​വ​ധി പു​തു​ക്കു​ന്ന​ത് മ​ര​വി​പ്പി​ച്ചു​കൊ​ണ്ട് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. കു​ടും​ബ​ശ്രീ​യി​ല്‍ സം​സ്ഥാ​ന, ജി​ല്ലാ മി​ഷ​നു​ക​ളി​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, അ​സി. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍ ഒ​ഴി​കെ മ​റ്റു​ള്ള​വ​രെ​ല്ലാം ക​രാ​ര്‍ ജീ​വ​ന​ക്കാ​രാ​ണ്.

154 ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍​മാ​ര്‍, 608 ബ്ലോ​ക്ക് കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍, 1070 സി​ഡി​എ​സ് അ​ക്കൗ​ണ്ട​ന്‍റു​മാ​ര്‍, 45 സി​റ്റി മി​ഷ​ന്‍ മാ​നേ​ജ​ര്‍, 45 സോ​ഷ്യ​ല്‍ ഡ​വ​ല​പ്മെ​ന്‍റ് സ്പെ​ഷ്യ​ലി​സ്റ്റ്, 535 ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ര്‍, 28 ജി​ല്ലാ അ​ക്കൗ​ണ്ട​ന്‍റ്, 43 എ​സ്‌​വി​ഇ​പി ജി​ല്ലാ അ​ക്കൗ​ണ്ട​ന്‍റു​മാ​ര്‍, 59 സം​സ്ഥാ​ന മി​ഷ​നി​ല്‍ മാ​നേ​ജ​ര്‍, പി​ആ​ര്‍ ടീം ​മൂ​ന്ന്, അ​ട്ട​പ്പാ​ടി പ​ദ്ധ​തി​യി​ല്‍ ഒ​ൻ​പ​ത് പേ​ര്‍, ട്രൈ​ബ​ല്‍ സ്പെ​ഷ​ല്‍ പ്രോ​ജ​ക്ടി​ല്‍ 17 പേ​ര്‍, മ​റ്റു​ള​ള​വ​ര്‍ എ​ട്ട് എ​ന്നി​ങ്ങ​നെ 2,624 പേ​രാ​ണ് ക​രാ​ര്‍ ജീ​വ​ന​ക്കാ​രാ​യു​ള്ള​ത്.

കു​ടും​ബ​ശ്രീ​യെ ച​ലി​പ്പി​ക്കു​ന്ന​തി​ല്‍ ഇ​വ​ര്‍​ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ട്. ക​രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തി​നാ​ല്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. പെ​രു​മാ​റ്റ​ച്ച​ട്ടം അ​വ​സാ​നി​ക്കു​ന്ന മെ​യ് ആ​റി​ന് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ ജി​ല്ലാ മി​ഷ​നു​ക​ള്‍​ക്ക് സം​സ്ഥാ​ന മി​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

മെ​യ് ഏ​ഴി​നാ​ണ് പു​തി​യ ഉ​ത്ത​ര​വു വ​ന്ന​ത്. ജൂ​ണ്‍ ഒ​ന്നി​നു​ശേ​ഷ​മു​ള്ള അ​റി​യി​പ്പ​നു​സ​രി​ച്ചു നി​യ​മ​നം മ​തി​യെ​ന്നും ആ​ര്‍​ക്കെ​ങ്കി​ലും നി​യ​മ​നം ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ റ​ദ്ദാ​ക്കാ​നു​മാ​ണ് നി​ര്‍​ദേ​ശം. വേ​ത​ന​ത്തി​ലു​പ​രി അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും അ​ധി​ക​സ​മ​യ​വും ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍.

 

 

 

 

 

 

Kerala

സി​പി​എം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: സി​പി​എം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ക​ഴ​ക്കൂ​ട്ടം സി​പി​എം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്.​എ​സ്. ബി​ജു ആ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. മാ​രാ​ർ​ജി ഭ​വ​നി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്നാ​ണ് ബി​ജു അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സൈ​നി​ക് സ്കൂ​ൾ വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ബി​ജു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് ബി​ജു പൂ​ർ​ണ​മാ​യും വി​ട്ടു​നി​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബി​ജു​വി​നെ​തി​രെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്ന് വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

Kerala

‌"ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തൊ​ക്കെ തെ​റ്റ​ല്ലേ സാ​റേ'; ച​ട്നി അ​ര​യ്ക്കാ​നും പാ​ലി​ൽ ചേ​ർ​ത്ത് കു​ടി​ക്കാ​നും ടെ​ക്കി​യു​ടെ ക​ഞ്ചാ​വ് തോ​ട്ടം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യ​ത്ത് ഫ്ലാ​റ്റി​നു​ള്ളി​ൽ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത ഹ​രി​യാ​ന സ്വ​ദേ​ശി പി​ടി​യി​ൽ.ടെ​ക്നോ​പാ​ർ​ക്കി​ലെ ഐ​ടി ക​മ്പ​നി​യി​ൽ മാ​നേ​ജ​ർ ആ​യി ജോ​ലി നോ​ക്കു​ന്ന വി​ശാ​ൽ (26) ആ​ണ് പി​ടി​യി​ലാ​യ​ത്. 70ഓ​ളം ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ഇ​യാ​ളു​ടെ ഫ്ലാ​റ്റി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ചെ​ടി​ച്ച​ട്ടി​ക​ളി​ലും മു​ട്ട വാ​ങ്ങു​ന്ന ക​വ​റു​ക​ളി​ലും ചെ​റി​യ പാ​ത്ര​ങ്ങ​ളി​ലു​മാ​യാ​ണ് ഇ​യാ​ൾ ഫ്ലാ​റ്റി​നു​ള്ളി​ൽ ക​ഞ്ചാ​വ് ന​ട്ടു​വ​ള​ർ​ത്തി​യ​ത്. ച​ട്നി അ​ര​യ്ക്കാ​നും പാ​ലി​ൽ ചേ​ർ​ത്ത് കു​ടി​ക്കാ​നു​മാ​യാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച വി​വ​ര​ത്തി​ൽ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് കൃ​ഷി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​മാ​സം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ശ​മ്പ​ള​മു​ണ്ട് വി​ശാ​ലി​ന്. ക​ഞ്ചാ​വ് വി​റ്റ് പ​ണ​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യം പ്ര​തി​ക്കു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​ണ് ഇ​യാ​ൾ ഫ്ലാ​റ്റി​ൽ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ക​ഞ്ചാ​വ് ചെ​ടി​യു​ടെ ഇ​ല​ക​ൾ അ​ര​ച്ച് പാ​ലി​ൽ ചേ​ർ​ത്ത് കു​ടി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ പ്ര​ധാ​ന രീ​തി. ഇ​തി​നു​പു​റ​മേ ഇ​ല​ക​ൾ ചേ​ർ​ത്ത ച​മ്മ​ന്തി​യും പ​തി​വാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഫ്ലാ​റ്റി​നു​ള്ളി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ക​ഞ്ചാ​വ് ചെ​ടി​ക​ൾ​ക്ക് പ്ര​തി രാ​സ​വ​ളം ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ലെ​ന്നും പൂ​ർ​ണ​മാ​യും ജൈ​വ​വ​ളം മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

 

 

Kerala

ശ്രീ​പ​ദ്‌​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട സം​ഭ​വം; പോ​ലീ​സി​നെ​തി​രെ പ​രാ​തി ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ദ്‌​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങി ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി. റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കു​ക.

മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും ദേ​വ​സ്വം മ​ന്ത്രി​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​സ​മി​തി ക​ത്തു​ന​ൽ​കും. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട് തെ​റ്റാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് സ​മി​തി ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്. തി​ങ്ക​ളാ​ഴ്‌​ച പ​രാ​തി ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ക്ഷേ​ത്ര​ത്തി​ന്‍റെ സു​ര​ക്ഷാ​ചു​മ​ത​ല സി​ഐ​എ​സ്‌​എ​ഫി​നെ ഏ​ൽ​പ്പി​ക്കു​ന്ന​തി​നു​ള്ള ശി​പാ​ർ​ശ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ന​ൽ​കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

District News

സാ​മ്പത്തി​ക തി​രി​മ​റി: ഖാ​ദി ബോ​ർ​ഡ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ന് ഏ​ഴു കേ​സു​ക​ളി​ൽ 56 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: സാ​ന്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി 21,88,599 ത​ട്ടി​യെ​ടു​ത്ത കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡി​ലെ മു​ൻ കാ​ഷ്യ​ർ​ക്കു സ​മാ​ന​മാ​യ ഏ​ഴു കേ​സു​ക​ളി​ൽ കോ​ട​തി 56 വ​ർ​ഷം ക​ഠി​ന​ത​ട​വും 2,80,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ 14 വ​ർ​ഷം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഒ​രോ കേ​സി​ലും എ​ട്ടു വ​ർ​ഷം ക​ഠി​ന​ത​ട​വും 40,000 രൂ​പ വീ​ത​വു​മാ​ണ് പി​ഴ.

ശി​ക്ഷ കാ​ലാ​വ​ധി ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. ആ​റ്റി​ങ്ങ​ൽ കോ​രാ​ണി സ്വ​ദേ​ശി ശി​വ​രാ​ജ​ൻ ചെ​ട്ടി​യാ​ർ(64) ആ​ണു കേ​സി​ലെ പ്ര​തി. പ്ര​ത്യേ​ക വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് പ്ര​തി​യെ ശി​ക്ഷി​ച്ച​ത്. പ്ര​തി 2001 ജ​നു​വ​രി 15 മു​ത​ൽ 2011 ജൂ​ണ്‍ ഒ​ന്നു വ​രെ കാ​ഷ്യ​റാ​യി ജോ​ലി നോ​ക്കു​ന്പോ​ൾ വി​വി​ധ കാ​ല​യ​ള​വു​ക​ളി​ലാ​യാ​ണ് 21,88,599 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.

വ്യാ​ജ ബി​ല്ലു​ക​ളും വൗ​ച്ച​റു​ക​ളും ഉ​ണ്ടാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ൽ തി​രി​മ​റി ബോ​ധ്യ​മാ​യ​പ്പോ​ഴാ​ണ് കേ​സ് അ​ന്വേ​ഷ​ണം വി​ജി​ല​ൻ​സി​ന് കൈ​മാ​റി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി വി​ജി​ല​ൻ​സ് പ്രോ​സി​ക്യൂ​ട്ട​ർ വീ​ണ സ​തീ​ശ​ൻ ഹാ​ജ​രാ​യി.

District News

കോ​ള​ജ് ഫെ​സ്റ്റി​നി​ടെ​ സംഘർഷം : വിദ്യാർഥിയുടെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു

വെഞ്ഞാറമ്മൂട്: കോ​ള​ജ് ഫെ​സ്റ്റി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മ​ര്‍​ദ​ന​മേ​റ്റ വി​ദ്യാ​ര്‍​ഥി​ക്ക് ഇ​ട​തു​ക​ണ്ണി​ന്‍റെ കാ​ഴ്ച്ച ന​ഷ്ട​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി അ​ല്‍ അ​മീ​നാ​ണ് ക​ണ്ണി​ന്‍റെ കാ​ഴ്ച്ച ന​ഷ്ട​പ്പെ​ട്ട​ത്. ഇ​ട​തു​ക​ണ്ണി​ന്‍റെ കോ​ര്‍​ണി​യ​യും റെ​റ്റി​ന​യും ത​ക​ര്‍​ന്നു. വെ​ഞ്ഞാ​റ​മൂ​ട് മു​സ്‌ലിം അ​സോ​സി​യേ​ഷ​ന്‍ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ 24-ാം തി​യ​തി​യാ​യി​രു​ന്നു സം​ഭ​വം.

ര​ണ്ടാം​വ​ര്‍​ഷ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ല്‍ അ​മീ​ന്‍. ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പു​റ​ത്തു​നി​ന്ന​ട​ക്കം ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. ഇ​വ​ർ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തോ​ടെ അ​മീ​ൻ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മ​ർ​ദ​ന​മേ​റ്റ​തെ​ന്നാ​ണ് വി​വ​രം.​കൂ​ര്‍​ത്ത ഇ​ടി​വ​ള കൊ​ണ്ട് അ​മീ​ന്‍റെ മു​ഖ​ത്ത് ഇ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​മീ​നെ തി​രു​വ​ന​ന്ത​പു​രം ക​ണ്ണാ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി തി​രു​നെ​ല്‍​വേ​ലി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.​

അ​തേ​സ​മ​യം പ​രാ​തി​യി​ല്‍ ഏ​ഴു​പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ശി​വ​ജി​ത്ത്, നി​തി​ന്‍, കാ​ശി​നാ​ഥ് എ​ന്നി​വ​ര്‍​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു​പേ​ര്‍​ക്കു​മെ​തി​രെ​യാ​ണ് കേ​സ്.

Latest News

Corehub Up