x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​മ​ത്ത് പി​ക്ക​പ്പ് വാ​ൻ ത​ട്ടു​ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്, ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലെ​ന്ന് സം​ശ​യം

വെബ് ഡെസ്ക്
Published: November 30, 2026 12:43 AM IST | Updated: November 30, 2026 12:43 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം നേ​മ​ത്ത് ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു​ക​യ​റി. നേ​മം സ്കൂ​ളി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഒ​രു കു​ട്ടി​ക്ക് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ പി​ക്ക​പ്പ് വാ​ൻ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന നാ​ല് ബൈ​ക്കു​ക​ളും ര​ണ്ട് കാ​റു​ക​ളും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ​യെ​ല്ലാം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും വി​വ​ര​മു​ണ്ട്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. നേ​മം പൊ​ലി​സ് സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Nemom Trivandrum RoadAccident Police DrunkAndDrive

Recent News

Corehub Up