പ്രതീകാത്മക ചിത്രം
ബംഗളൂരു: ഓണറേറിയത്തിൽ 2000 രൂപയുടെ വർധന വരുത്തുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പുനൽകിയതിനു പിന്നാലെ കർണാടകയിൽ ആശാപ്രവർത്തകർ നടത്തിവന്ന സമരം അവസാനിച്ചു.
ആശാ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം, പ്രതിമാസ ഓണറേറിയത്തില്‍ 2,000 രൂപ വര്‍ധിപ്പിക്കുന്നതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പ്രഖ്യാപിച്ചു.
പുതുക്കിയ തുക 2027 ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വരും. ആവശ്യം അംഗീകരിച്ച് സർക്കാർ രേഖാമൂലം കുറിപ്പ് നൽകിയതിനാൽ സമരം അവസാനിപ്പിച്ചതായി കർണാടക ജോയിന്റ് ആശാ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡി. നാഗലക്ഷ്മി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അടുത്ത ബജറ്റിൽ കൂടുതൽ വർധനവ് വരുത്താമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ആവശ്യമായ ചർച്ചകൾക്ക് ശേഷം, മറ്റ് ആവശ്യങ്ങളിൽ ഡിസംബർ 10നകം തീരുമാനമെടുക്കാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പുനൽകിയതായും നാഗലക്ഷ്മി അറിയിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് 17 മുതലാണ് ആശാപ്രവർത്തകർ ഫ്രീഡം പാർക്കിൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചത്.
പ്രതിമാസ ഓണറേറിയം 15,000 രൂപയാക്കണമെന്നതായിരുന്നു പ്രധാന ആവശ്യം.
Tags : ASHA workers Strike Karnataka Honorarium Increased called off Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash