രോഹിത് പവാർ എംഎൽഎ
മുംബൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കരുതെന്ന് എൻസിപി (എസ്പി) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെയോട് ആവശ്യപ്പെട്ട് പാർട്ടി എംഎൽഎ രോഹിത് പവാർ. ബില്ലിനെ പിന്തുണയ്ക്കുന്നത് ശരദ് പവാറിന്റെ പാരന്പര്യത്തോടുള്ള വഞ്ചനയാകുമെന്ന് രോഹിത് സുപ്രിയയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.
പാർട്ടിക്കുള്ളിലെ ബിജെപി അനുകൂലികളാണ് ബില്ലിനെ പിന്തുണയ്ക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് രോഹിത് കുറ്റപ്പെടുത്തി. ശരദ് പവാറിന്റെ സഹോദരന്റെ പൗത്രനാണ് രോഹിത്.
അജിത് പവാർ പാർട്ടി പിളർത്തിയപ്പോൾ ശരദ് പവാറിനൊപ്പം ഉറച്ചുനിന്ന രോഹിത് കാർജാട്-ജംഖേദ് മണ്ഡലത്തെയാണു പ്രതിനിധീകരിക്കുന്നത്. ഇതിനിടെ, ആശുപത്രിയിൽ ചികിത്സയിലുള്ള എൻസിപി (എസ്പി) എംപി സുരേഷ് മാത്രേ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഡോക്ടർമാരുടെ ഉപദേശപ്രകാരം മാത്രമായിരിക്കുമെന്ന് മകൻ സുമിത് അറിയിച്ചു.
Tags : Rohit Pawar Supriya Sule support Rahul Gandhi Soniya Gandhi Soniya Constituency Delimitation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash