പ്രതീകാത്മക ചിത്രം
റാഞ്ചി: ജാർഖണ്ഡിൽ എസ്യുവി ട്രക്കിലേക്ക് ഇടിച്ചുകയറി 13 ബിഹാർ സ്വദേശികൾ മരിച്ചു. മരിച്ചവരിൽ അഞ്ചു കുട്ടികളും ഉൾപ്പെടുന്നു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു.
രാംഗഡ് ജില്ലയിൽ ഇന്നലെ പുലർച്ചെ രണ്ടിന് റാഞ്ചി-പാറ്റ്ന ഹൈവേയിലെ പയിൻകി ഗ്രാമത്തിലായിരുന്നു അപകടം.
മരിച്ചവരിൽ ആറു പേർ ഒരു കുടുംബത്തിലാണ്. രാജ്റാപ്പയിലെ ഛിന്നമസ്താ ക്ഷേത്രത്തിലേക്കു പോയവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി.
Tags : Accident SUV Truck Ramgarh district Ranchi-Patna highway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash