x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ധു​രി​ച്ചി​ട്ടി​റ​ക്ക​ണോ, ക​യ്ച്ചി​ട്ട് തു​പ്പ​ണോ? മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​ശ‍​യ​ക്കു​ഴ​പ്പ​ത്തി​ൽ 

രാഹുൽ ഗോപിനാഥ്
Published: November 28, 2026 01:54 AM IST | Updated: November 28, 2026 02:04 AM IST

പ്രതീകാത്മക ചിത്രം

മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ലേ​റി​യ മോ​ദി സ​ർ​ക്കാ​രി​ന്‍റെ ശ​ക്തി പ​രീ​ക്ഷ​ണം അ​ഥ​വാ ലി​റ്റ്മ​സ് ടെ​സ്റ്റാ​യി​രു​ന്നു മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ അ​ഥ​വാ നാ​രീ​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം. ബി​ല്ലു​ക​ൾ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ‌ സ​ഭ​യി​ൽ ബി​ജെ​പി​ക്ക് ഉ​ണ്ടാ​യി​രു​ന്ന അ​പ്ര​മാ​ദി​ത്വം ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട സ​ന്ദ​ർ​ഭമാ​യി​രു​ന്നു ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ലോ​ക്സ​ഭ​യി​ൽ പ്ര​സ്തു​ത ബി​ൽ വോ​ട്ടി​നി​ട്ട സ​മ​യം.  

വോ​ട്ടിം​ഗി​ൽ പ​ങ്കാ​ളി​ക​ളാ​യ  528 അം​ഗ​ങ്ങ​ളി​ൽ 298 അം​ഗ​ങ്ങ​ൾ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് വോ​ട്ട് ചെ​യ്ത​പ്പോ​ൾ 230 അം​ഗ​ങ്ങ​ൾ പ്ര​തി​കൂ​ലി​ച്ച് വോ​ട്ട് ചെ​യ്തു. ത​ത്ഫ​ലം ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം അ​ഥ​വാ 352 എ​ന്ന മാ​ന്ത്രി​ക സം​ഖ്യ മ​റി​ക​ട​ക്കാ​ൻ ആ​കാ​തെ ബി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. അ​ന്ന​ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വ​ലി​യ വി​ജ​യ​മാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. തൊ​ട്ടു​പി​ന്നാ​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ​രി​ശ്ര​മ​ത്തെ പ്ര​തി​പ​ക്ഷം ഒ​റ്റ​ക്ക​ട്ടാ​യി നി​ന്ന് അ​ട്ടി​മ​റി​ച്ച​താ​യി വി​ല​പി​ച്ചു. 

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി നി​ൽ​ക്കു​ന്ന സ​ന്ദ​ർ​ഭം കൂ​ടി​യാ​യി​രു​ന്നു അ​ത്. ആ​ല​ങ്കാ​രി​ക​മാ​യി പ​റ​ഞ്ഞാ​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക് ഒ​രു ഷാം​പെ​യ്ൻ ബോ‌​ട്ടി​ൽ പൊ​ട്ടി​ച്ച് ആ​ഘോ​ഷി​ക്കാ​നു​ള്ള വ​ക ആ ​വി​ജ​യം ന​ൽ​കി. അ​വ​രി​ൽ‌ ചി​ല​രൊ​ക്കെ അ​ത് ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു. വി​വാ​ദ​മാ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ, ജ​മ്മു കാ​ഷ്മീ​ർ‌ പു​നഃ​സം​ഘ​ട​നാ ബി​ൽ, കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ അ​സം​ഖ്യം ബി​ല്ലു​ക​ൾ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ മു​ൻ കാ​ല​ങ്ങ​ളി​ൽ കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​തി​രു​ന്ന മോ​ദി സ​ർ​ക്കാ​രി​നെ പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ത്ത് തോ​ൽ​പ്പി​ച്ച​തി​ന് രാ​ജ്യം സാ​ക്ഷ്യം വ​ഹി​ച്ച സ​ന്ദ​ർ​ഭം കൂ​ടി​യാ​യി​രു​ന്നു അ​ത്. വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ഒ​ടു​വി​ൽ രാ​ജ്യ​ത്തി​നൊ​രു പ്ര​തി​പ​ക്ഷ​മു​ണ്ടെ​ന്ന് ഇ​ന്നാ‌​ട്ടി​ല്ലെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ഊ​റ്റം കൊ​ണ്ടി​രു​ന്ന സ​മ​യം. എ​ന്നാ​ലി​ന്ന് സ്ഥി​തി അ​ങ്ങ​നെ​യാ​ണെ​ന്ന് ക​രു​താ​നാ​കി​ല്ല! 

*ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലെ സ​സ്പെ​ൻ​സു​ക​ൾ 

പ​ശ്ചി​മ ബം​ഗാ​ളി​ലും, കേ​ര​ള​ത്തി​ലും ത​മി​ഴ്‌നാ​ട്ടി​ലും പി​ന്നെ പു​തു​ച്ചേ​രി​യി​ലും ആ​സാ​മി​ലും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് പി​ന്നാ​ലെ ദേ​ശീ​യ രാ​ഷ്‌‌​ട്രീ​യ​ത്തി​ൽ ചി​ല സം​ഭ​വ വി​കാ​സ​ങ്ങ​ളൊ​ക്കെ​യു​ണ്ടാ​യി. അ​തി​ൽ പ്ര​ധാ​നം പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് സം​ഭ​വി​ച്ച പ​ത​ന​മാ​ണ്. ബി​ജെ​പി 131 സീ​റ്റു​ക​ൾ അ​ധി​കം നേ​ടി 208 സീ​റ്റു​ക​ളോ​ടെ​യാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ധി​കാ​ര​മു​റ​പ്പി​ച്ച​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നാ​ക​ട്ടെ ന​ഷ്ട​മാ​യ​ത് 135 സീ​റ്റു​ക​ളാ​ണ്. അ​തി​ൽ‌ ടി​എം​സി​യു​ടെ സ​ർ​വാ​ധി​കാ​രി​യാ​യി വി​രാ​ജി​ച്ച മ​മ​ത ബാ​ന​ർ​ജി​യു​ടെ ഭ​വാ​നി​പൂ​ർ മ​ണ്ഡ​ല​വും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. 

2021-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ന്ദി​ഗ്രാ​മി​ൽ മ​മ​ത ബാ​ന​ർ​ജി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ സു​വേ​ന്ദു അ​ധി​കാ​രി, ഇ​ത്ത​വ​ണ മ​മ​ത​യു​ടെ ത​ട്ട​ക​മാ​യ ഭ​വാ​നി​പൂ​രി​ൽ എ​ത്തി​യാ​ണ് ര​ണ്ടാം ത​വ​ണ​യും അ​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തും 15,105 വോ​ട്ടു​ക​ൾ​ക്ക് ! ഇ​ക്ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ​ക്കി​ടെ സാ​ക്ഷാ​ൽ സോ​ണി​യാ ഗാ​ന്ധി​യെ​യും  രാ​ഹു​ൽ ഗാ​ന്ധി​യെ​യും പോ​ലും നി​ഷ്പ്ര​ഭ​രാ​ക്കാ​ൻ ക​ഴി​യും വി​ധം രാ​ഷ്ട്രീ​യ കൈ​ക്ക​രു​ത്തു​ണ്ടാ​യി​രു​ന്ന മ​മ​ത ബാ​ന​ർ​ജി​യാ​ണ് വീ​ണി​ത​ല്ലോ കി​ട​ക്കു​ന്നു ധ​ര​ണി​യി​ൽ എ​ന്ന ചൊ​ല്ലി​നെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം നി​ലം​പ​രി​ശാ​യി പോ​യ​ത് ! 

*തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ അ​ന്തഛി​ദ്രം  

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ പാ​ർ​ട്ടി​യി​ൽ മ​മ​ത നേ​രി​ട്ട​ത് മു​ൻ​പെ​ങ്ങും ഇ​ല്ലാ​ത്ത വി​ധ​മു​ള്ള അ​ന്തഛി​ദ്ര​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച 80 ടി​എം​സി എം​എ​ൽ​എ​മാ​രി​ൽ 60 പേ​ർ മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വാ​യി മ​മ​ത ബാ​ന​ർ​ജി നി​ർ​ദേ​ശി​ച്ച മു​തി​ർ​ന്ന നേ​താ​വ് ശോ​ഭ​ൻ​ദേ​വ് ച​തോ​പാ​ധ്യാ​യ​യെ ത​ള്ളി​ക്ക​ള​ഞ്ഞ വി​മ​ത പ​ക്ഷം, പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യെ ത​ങ്ങ​ളു​ടെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 

2026 ജൂ​ണി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ വി​മ​ത വി​ഭാ​ഗ​ത്തെ അം​ഗീ​ക​രി​ക്കു​ക​യും ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി ഈ ​നി​യ​മ​നം റ​ദ്ദാ​ക്കു​ക​യും വി​ഷ​യം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സ്പീ​ക്ക​റോ​ട് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.  വി​മ​ത വി​ഭാ​ഗം സ​മാ​ന്ത​ര സം​ഘ​ട​നാ സം​വി​ധാ​നം രൂ​പീ​ക​രി​ക്കു​ക​യും യ​ഥാ​ർ​ഥ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ത​ങ്ങ​ളാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പാ​ർ​ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും മ​ര​വി​പ്പി​ക്കു​ക​യും, മ​മ​ത വി​ഭാ​ഗ​ത്തി​ന് 'മ​മ​ത ഓ​ൾ ഇ​ന്ത്യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്' എ​ന്നും ഋ​ത​ബ്ര​ത വി​ഭാ​ഗ​ത്തി​ന് 'ഡെ​മോ​ക്രാ​റ്റി​ക് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്' എ​ന്നും താ​ത്കാ​ലി​ക പേ​രു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. 

ലോ​ക്സ​ഭ​യി​ലെ 28 ടി​എം​സി എം.​പി​മാ​രി​ൽ 20 പേ​ർ കാ​കോ​ലി ഘോ​ഷ് ദ​സ്തി​ദാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി വി​ടു​ക​യും എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ സു​ഖേ​ന്ദു ശേ​ഖ​ർ റോ​യ്, സു​സ്മി​ത ദേ​വ്, പ്ര​കാ​ശ് ചി​ക് ബ​റാ​യി​ക് എ​ന്നി​വ​ർ രാ​ജ്യ​സ​ഭാം​ഗ​ത്വ​വും പാ​ർ​ട്ടി​യും രാ​ജി​വെ​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. പാ​ർ​ട്ടി​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ മ​മ​ത​യു​ടെ അ​ന​ന്ത​ര​വ​ൻ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യും തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​രാ​യ ഐ-​പാ​ക്കും ഏ​ക​പ​ക്ഷീ​യ​മാ​യി എ​ടു​ക്കു​ന്ന​തി​ലു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ അ​സം​തൃ​പ്തി​യാ​ണ് പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് വി​മ​ത എം​എ​ൽ​എ​മാ​ർ ആ​രോ​പി​ക്കു​ന്നു. ഇ​തി​നു​പു​റ​മെ കോ​ൽ​ക്ക​ത്ത മേ​യ​റാ​യി​രു​ന്ന ഫി​ർ​ഹാ​ദ് ഹ​ക്കിം സ്ഥാ​ന​മൊ​ഴി​ഞ്ഞ​തും, ഫാ​ൽ​ട്ട മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ ടി​എം​സി സ്ഥാ​നാ​ർ​ത്ഥി പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്ന് പി​ന്മാ​റി പാ​ർ​ട്ടി നാ​ലാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട​തും മ​മ​ത ബാ​ന​ർ​ജി​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി. 

*ഡി​എം​കെ​യെ കൈ​വി​ട്ട കോ​ൺ​ഗ്ര​സ് ‌

2026 മേ​യ് മാ​സ​ത്തി​ൽ ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന് വെ​റും 48 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ്, ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ടു​നി​ന്ന ഡി​എം​കെ സ​ഖ്യം ഉ​പേ​ക്ഷി​ച്ച് കോ​ൺ​ഗ്ര​സ് ന​ട​ൻ വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നൊ​പ്പം ഏ​റ്റ​വും ഉ​റ​ച്ചു​നി​ന്നി​രു​ന്ന സ​ഖ്യ​ക​ക്ഷി​യെ കൈ​വി​ട്ട ഈ ​നീ​ക്ക​ത്തെ "രാ​ഷ്ട്രീ​യ നെ​റി​കേ​ടും" "സ്വ​ന്തം കാ​ലി​ൽ വെ​ടി​വെ​ക്കു​ന്ന​തി​ന് തു​ല്യ​വു​മാ​യ" തീ​രു​മാ​ന​മാ​യാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തി​യ​ത്.  

2004-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി യു​പി​എ രൂ​പീ​ക​രി​ച്ച​തു മു​ത​ലു​ള്ള 22 വ​ർ​ഷ​ത്തെ രാ​ഷ്ട‌​ട്രീ​യ ബാ​ന്ധ​വ​മാ​ണ് ഈ​യൊ​രൊ​റ്റ തീ​രു​മാ​ന​ത്തി​ലൂ​ടെ കോ​ൺ​ഗ്ര​സ് അ​വ​സാ​നി​പ്പി​ച്ച​ത്. 2019, 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും 2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​മി​ഴ്‌​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സി​ന് വ​ലി​യ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് എം.​കെ. സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ ക​രു​ത്തി​ലാ​യി​രു​ന്നു.   

കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് 10 സീ​റ്റു​ക​ളു​ടെ കു​റ​വു​ണ്ടാ​യി​രു​ന്ന വി​ജ​യ്‌​യു​ടെ ടി​വി​കെ​യ്ക്ക് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ 5 എം​എ​ൽ​എ​മാ​രു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ നി​ർ​ണാ​യ​ക​മാ​യി മാ​റി. 1967-ൽ ​അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട ശേ​ഷം 59 വ​ർ​ഷ​മാ​യി ത​മി​ഴ്‌​നാ​ട്ടി​ൽ ദ്രാ​വി​ഡ പാ​ർ​ട്ടി​ക​ളു​ടെ നി​ഴ​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ന്, വി​ജ​യ് സ​ർ​ക്കാ​രി​ൽ ര​ണ്ട് മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ നേ​ടി​യെ​ടു​ത്ത് വീ​ണ്ടും ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​യി​രു​ന്നു ഇ​ത്.  ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത കോ​ൺ​ഗ്ര​സ് 2026 മേ​യ് ആ​റി​ന് ഡി​എം​കെ സ​ഖ്യം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച് ടി​വി​കെ​യ്ക്ക് നി​ബ​ന്ധ​ന​ക​ളോ​ടെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. 

*ഡി​എം​കെ​യു​ടെ സ​മ​ദൂ​രം

ത​മി​ഴ്‌​നാ​ട്ടി​ലെ ര​ണ്ട് മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി കോ​ൺ​ഗ്ര​സ് ബ​ലി​ക​ഴി​ച്ച​ത് ലോ​ക്സ​ഭ​യി​ലെ 22 എം​പി​മാ​രും രാ​ജ്യ​സ​ഭ​യി​ലെ എ​ട്ട് എം​പി​മാ​രു​മു​ള്ള ഡി​എം​കെ​യു​ടെ പി​ന്തു​ണ​യാ​ണ്. ഇ​തോ​ടെ ഡി​എം​കെ 'ഇ​ന്ത്യ' മു​ന്ന​ണി വി​ട്ടു. ഒ​ന്നി​ച്ച് വോ​ട്ട് ചോ​ദി​ച്ച് മ​ത്സ​രി​ച്ച ശേ​ഷം, ഫ​ലം വ​ന്ന് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 'ഇ​ന്ത്യ'​മു​ന്ന​ണി​യി​ലെ പ്ര​ധാ​ന നേ​താ​വാ​യ എം.​കെ. സ്റ്റാ​ലി​നു​മാ​യി യാ​തൊ​രു കൂ​ടി​യാ​ലോ​ച​ന​യും ന​ട​ത്താ​തെ കോ​ൺ​ഗ്ര​സ് മ​റു​ക​ണ്ടം ചാ​ടി​യ​ത് ക​ടു​ത്ത വി​ശ്വാ​സ​വ​ഞ്ച​ന​യാ​യാ​ണ്  ഡി​എം​കെ നേ​തൃ​ത്വം വി​ല​യി​രു​ത്തി​യ​ത്. ‌ഏ​പ്രി​ലി​ൽ ലോ​ക്സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ വീ​ണ്ടും പാ​സാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​മ്പോ​ൾ, കോ​ൺ​ഗ്ര​സി​നോ​ടു​ള്ള അ​ക​ൽ​ച്ച കാ​ര​ണം ഡി​എം​കെ ഇ​പ്പോ​ൾ ബി​ജെ​പി​യോ​ടും കോ​ൺ​ഗ്ര​സി​നോ​ടും തു​ല്യ അ​ക​ലം പാ​ലി​ക്കു​ന്ന നി​ല​പാ​ടി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട‌്.  ത​മി​ഴ്‌​നാ​ടി​ന്‍റെ സീ​റ്റ് വി​ഹി​തം കു​റ​യി​ല്ലെ​ങ്കി​ൽ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കാ​മെ​ന്ന സൂ​ച​ന​യും ഡി​എം​കെ ന​ൽ​കി​യി​ട്ടു​ണ്ട്. ചു​രു​ക്ക​ത്തി​ൽ, ത​മി​ഴ്‌​നാ​ട്ടി​ലെ ചെ​റി​യ നേ​ട്ട​ത്തി​ന് വേ​ണ്ടി ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന തീ​രു​മാ​ന​മാ​ണ് കോ​ൺ​ഗ്ര​സ് എ​ടു​ത്ത​ത്. 

*മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പ​വാ​ർ നാ​ട​കം 

അ​ജി​ത് പ​വാ​റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​മാ​നാ​പ​ക​ട മ​ര​ണ​ത്തി​ന് പി​ന്നാ​ലെ എ​ൻ​സി​പി​യി​ൽ രൂ​പ​പ്പെ​ട്ട നേ​തൃ​ത്വ ശൂ​ന്യ​ത​യും അ​ധി​കാ​ര വ​ടം​വ​ലി​യും ഇ​ന്ത്യ സ​ഖ്യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണ്. പാ​ർ​ട്ടി​യി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ബി​ജെ​പി​യു​മാ​യി അ​ടു​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ, ശ​ര​ദ് പ​വാ​റി​ന്‍റെ അ​നാ​രോ​ഗ്യ​വും രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. 'ഇ​ന്ത്യ' മു​ന്ന​ണി യോ​ഗ​ത്തി​ൽ നി​ന്ന് സു​പ്രി​യ സു​ലെ വി​ട്ടു​നി​ൽ​ക്കു​ന്ന​തും, ശ​ര​ദ് പ​വാ​റി​ന് ശേ​ഷം പാ​ർ​ട്ടി​യു​ടെ​യും സു​പ്രി​യ​യു​ടെ​യും രാ​ഷ്ട്രീ​യ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ കേ​ന്ദ്ര​വു​മാ​യി ധാ​ര​ണ​യി​ലെ​ത്തു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്.

സു​പ്രി​യ സു​ലെ​യ്ക്ക് കേ​ന്ദ്ര കാ​ബി​ന​റ്റ് പ​ദ​വി​യോ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ർ​ണാ​യ​ക സ്ഥാ​ന​മോ ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ണി​യ​റ നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്നാ​ണ് സൂ​ച​ന. എ​ൻ.​ഡി​എ​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ചേ​രു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ത​ത്കാ​ലം നേ​തൃ​ത്വം നി​ഷേ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ലെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കാ​ൻ ശ​ര​ദ് പ​വാ​ർ വി​ഭാ​ഗം ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ട്ടി​യു​ടെ ലോ​ക്സ​ഭാ എം​പി​മാ​ർ​ക്ക് പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ഹാ​ജ​രാ​കാ​ൻ വി​പ്പ് ന​ൽ​കി​യ​തും പ്ര​തി​പ​ക്ഷ നി​ര​യി​ലെ വി​ള്ള​ലു​ക​ൾ കൂ​ടു​ത​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. 

ഏ​പ്രി​ലി​ൽ ലോ​ക്സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ്ണ​യ ബി​ൽ വീ​ണ്ടും അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ, പ​വാ​ർ കു​ടും​ബ​ത്തി​ന്‍റെ നി​ല​പാ​ട് എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന് വ​ലി​യ ക​രു​ത്താ​കും. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് ആ​വ​ശ്യ​മാ​യ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ ഓ​രോ വോ​ട്ടും നി​ർ​ണാ​യ​ക​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഡി​എം​കെ​യ്ക്കൊ​പ്പം എ​ൻ​സി​പി ശ​ര​ദ് പ​വാ​ർ വി​ഭാ​ഗ​ത്തി​ന്‍റെ എ​ട്ട് എം​പി​മാ​രു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ക്കു​ന്ന​ത് ബി​ൽ ക​ട​ന്നു​കൂ​ടാ​നു​ള്ള വ​ഴി​ക​ൾ എ​ളു​പ്പ​മാ​ക്കും. 

*മാ​റ്റ​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്പോ​ൾ 

ഏ​പ്രി​ലി​ൽ 54 വോ​ട്ടു​ക​ളു​ടെ കു​റ​വി​ൽ വീ​ണു​പോ​യ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ ന​വം​ബ​ർ 30-ന് ​ആ​രം​ഭി​ക്കു​ന്ന പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ വീ​ണ്ടും അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ, അ​ത് പാ​സാ​ക്കി​യെ​ടു​ക്കാ​ൻ മോ​ദി സ​ർ​ക്കാ​രി​ന് ഇ​ത്ത​വ​ണ സാ​ധ്യ​ത​ക​ൾ ഏ​റെ​യാ​ണ്. 540 അം​ഗ​ങ്ങ​ളു​ള്ള നി​ല​വി​ലെ ലോ​ക്സ​ഭ​യി​ൽ എ​ല്ലാ​വ​രും വോ​ട്ട് ചെ​യ്താ​ൽ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പാ​സാ​കാ​ൻ വേ​ണ്ട​ത് 360 വോ​ട്ടു​ക​ളാ​ണ്. ടി​എം​സി, ആം ​ആ​ദ്മി പാ​ർ​ട്ടി, ശി​വ​സേ​ന  എ​ന്നി​വ​രി​ൽ നി​ന്നു​ള്ള എം​പി​മാ​രു​ടെ കൂ​റു​മാ​റ്റ​ത്തോ​ടെ എൻ​ഡി​എ​യു​ടെ അം​ഗ​ബ​ലം ഇ​തി​നോ​ട​കം ഏ​ക​ദേ​ശം 320-ലേ​ക്ക് എ​ത്തി​ക്ക​ഴി​ഞ്ഞു.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും 50 ശ​ത​മാ​നം സീ​റ്റ് വ​ർ​ധ​ന​വും 2051 വ​രെ നി​ല​വി​ലെ സീ​റ്റ് അ​നു​പാ​തം നി​ല​നി​ർ​ത്തു​മെ​ന്ന ഉ​റ​പ്പും ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ, പ്ര​തി​പ​ക്ഷ നി​ര​യി​ലു​ണ്ടാ​യി​രു​ന്ന ഡി​എം​കെ​യു​ടെ 22 എം​പി​മാ​രും ശ​ര​ദ് പ​വാ​ർ വി​ഭാ​ഗ​ത്തി​ന്‍റെ എ​ട്ട് എം​പി​മാ​രും നി​ബ​ന്ധ​ന​ക​ളോ​ടെ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ചു​രു​ക്ക​ത്തി​ൽ, ഡി​എം​കെ​യു​ടെ​യും എ​ൻ​സി​പി​യു​ടെ​യും പി​ന്തു​ണ കൂ​ടി ചേ​രു​മ്പോ​ൾ സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ വോ​ട്ടു​ക​ൾ 350 ക​ട​ന്നേ​ക്കും.  

ഇ​തി​ന് പു​റ​മേ, വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്ത് പ്ര​തി​പ​ക്ഷ നി​ര​യി​ലെ ഏ​താ​നും അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ നി​ന്ന് വി​ട്ടു നി​ന്നാ​ൽ, സ​ഭ​യി​ൽ ഹാ​ജ​രാ​യി വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം എ​ന്ന ക​ട​മ്പ എ​ൻ​ഡി​എ അ​നാ​യാ​സം മ​റി​ക​ട​ക്കും. പ​ശ്ചി​മ ബം​ഗാ​ളി​ലെ​യും ത​മി​ഴ്‌​നാ​ട്ടി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​ക​ളും മ​ഹാ​രാ​ഷ്ട്ര​യി​ലെ മാ​റി​യ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളും പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഘ​ട​ന ത​ന്നെ മാ​റ്റി​യെ​ഴു​തു​ന്ന ഈ ​നി​ർ​ണാ​യ​ക ബി​ൽ ഇ​ത്ത​വ​ണ ഇ​രു​സ​ഭ​ക​ളും ക​ട​ന്ന് നി​യ​മ​മാ​കു​മെ​ന്ന കാ​ര്യം ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു. 

Tags : Constituency Delimitation Bill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up