കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ അന്തിമഘട്ടത്തിലേക്ക് അടുത്തുവെന്നു കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. കരാർ യാഥാർഥ്യമാകുന്നതിന് തടസമായിരുന്ന കാര്യങ്ങൾ ഇപ്പോൾ മാറിവരുന്നുണ്ടെന്ന് പിയൂഷ് ഗോയൽ വ്യക്തമാക്കി.
ഇന്ത്യക്കുള്ള ഇറക്കുമതിത്തീരുവ 25 ശതമാനമായി അമേരിക്ക പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് വാണിജ്യമന്ത്രിയുടെ പ്രതികരണം.
ഇന്ത്യയുമായി ഒരു ധാരണയുണ്ടായിക്കഴിഞ്ഞാൽ ഇന്ത്യക്കുമേലുള്ള തീരുവ 17 ശതമാനമായി പരിമിതപ്പെടുത്തുമെന്നു യുഎസ് വ്യാപാര പ്രതിനിധി ജെയ്മിസൺ ഗ്രീർ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ് സുപ്രീം കോടതി റദ്ദാക്കിയ 25 ശതമാനമെന്ന തീരുവ ട്രംപ് സർക്കാർ വീണ്ടും പുനഃസ്ഥാപിച്ചത് ഇന്ത്യ-യുഎസ് വ്യാപാരകരാർ ചർച്ചയിൽ ഇന്ത്യയെ വരുതിയിലാക്കാനാണെന്നാണ് വിലയിരുത്തൽ.
Tags : Trade Deal India-US Final Stages minister piyush goyal Piyush Goyal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash