x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

28
NOV
2026

ജ​​ഡ്ജി വാ​​യി​​ച്ച ക​​വി​​ത​​യ്ക്ക് സ​​ജി​​നി​​യു​​ടെ ക​​ണ്ണീ​​രൊ​​പ്പ്

Editorial Audio


Published: November 28, 2026 12:00 AM IST | Updated: November 27, 2026 11:48 PM IST

“യു​​​ദ്ധ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​ക്കും, നേ​​​താ​​​ക്ക​​​ൾ ഹ​​​സ്ത​​​ദാ​​​നം ചെ​​​യ്യും. ആ ​​​വൃ​​​ദ്ധ, ത​​​ന്‍റെ ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യ മ​​​ക​​​നെ കാ​​​ത്തി​​​രി​​​ക്കും. ആ ​​​പെ​​​ണ്‍കു​​​ട്ടി, ത​​​ന്‍റെ പ്രി​​​യ​​​ഭ​​​ര്‍ത്താ​​​വി​​​നാ​​​യും കു​​​ട്ടി​​​ക​​​ള്‍ അ​​​വ​​​രു​​​ടെ പി​​​താ​​​വി​​​നാ​​​യും കാ​​​ത്തി​​​രി​​​ക്കും”

കൊ​​​ല​​​പാ​​​ത​​​കം രാ​​​ഷ്‌​​​ട്രീ​​​യ​​​മോ എ​​​ന്തി​​​നെ​​​ങ്കി​​​ലും പ​​​രി​​​ഹാ​​​ര​​​മോ അ​​​ല്ലെ​​​ന്നും അ​​​ന്തി​​​മ​​​ന​​​ഷ്‌​​​ടം കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വീ​​​ട്ടി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണെ​​​ന്നും ഓ​​​ർ​​​മി​​​പ്പി​​​ക്കാ​​​നാ​​​ണ്, പ​​​ല​​​സ്തീ​​​ൻ ക​​​വി മ​​​ഹ്‌​​​മൂ​​​ദ് ദ​​​ർ​​​വീ​​​ഷി​​​ന്‍റെ ക​​​വി​​​ത​​​യി​​​ലെ വ​​​രി​​​ക​​​ൾ ത​​​ളി​​​പ്പ​​​റ​​​മ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ജ​​​ഡ്ജി കെ.​​​എ​​​ൻ. പ്ര​​​ശാ​​​ന്ത് ഉ​​​ദ്ധ​​​രി​​​ച്ച​​​ത്. പ​​​യ്യ​​​ന്നൂ​​​രി​​​ലെ സി​​​പി​​​എ​​​മ്മു​​​കാ​​​ര​​​ൻ സി.​​​വി. ധ​​​ന​​​രാ​​​ജി​​​നെ അ​​​മ്മ​​​യു​​​ടെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും മു​​​ന്നി​​​ലി​​​ട്ട് 37 വെ​​​ട്ടി​​​നു കൊ​​​ന്ന കേ​​​സി​​​ൽ വി​​​ധി വാ​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. (ഇ​​​തു ദ​​​ർ​​​വീ​​​ഷി​​​ന്‍റെ ക​​​വി​​​ത​​​യ​​​ല്ലെ​​​ന്നും അ​​​ജ്ഞാ​​​ത​​​നാ​​​യ ഏ​​​തോ എ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍റെ വ​​​രി​​​ക​​​ൾ പി​​​ൽക്കാ​​​ല​​​ത്ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നും നി​​​രീ​​​ക്ഷ​​​ണ​​​മു​​​ണ്ട്.) പ​​​ക്ഷേ, ഇ​​​തി​​​ലും ഹൃ​​​ദ​​​യ​​​സ്പ​​​ർ​​​ശി​​​യും കേ​​​ര​​​ളം ക​​​ണ്ട ഏ​​​റ്റ​​​വും യു​​​ദ്ധ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​യ വ​​​രി​​​ക​​​ൾ ധ​​​ന​​​രാ​​​ജി​​​ന്‍റെ ഭാ​​​ര്യ സ്വ​​​ന്തം ഹൃ​​​ദ​​​യ​​​ര​​​ക്തംകൊ​​​ണ്ടെ​​​ഴു​​​തി.

“ധ​​​ന​​​രാ​​​ജി​​​ന്‍റെ അ​​​മ്മ​​​യും ഞാ​​​നും മ​​​ക്ക​​​ളു​​​മൊ​​​ക്കെ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന വേ​​​ദ​​​ന ഇ​​​നി ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​നും ഉ​​​ണ്ടാ​​​ക​​​രു​​​ത്. പ​​​റ​​​ഞ്ഞു​​​തീ​​​ർ​​​ക്കാ​​​നാ​​​കാ​​​ത്ത ഒ​​​രു വി​​​ഷ​​​യ​​​വും സ​​​മൂ​​​ഹ​​​ത്തി​​​ലി​​​ല്ല. ഏ​​​തു വി​​​ഷ​​​യ​​​മു​​​ണ്ടെ​​​ങ്കി​​​ലും പ​​​റ​​​ഞ്ഞു​​​തീ​​​ർ​​​ക്കാ​​​നാ​​​കും. അ​​​ഥ​​​വാ അ​​​ത്ത​​​ര​​​ത്തി​​​ൽ എ​​​ന്തെ​​​ങ്കി​​​ലു​​​മു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തൊ​​​ന്നും പ​​​രി​​​ഹാ​​​ര​​​മ​​​ല്ല. ആ​​​രും ഒ​​​രി​​​ക്ക​​​ലും അ​​​തേ​​​ക്കു​​​റി​​​ച്ചൊ​​​ന്നും ചി​​​ന്തി​​​ക്ക​​​രു​​​തെ​​​ന്ന ആ​​​ത്മാ​​​ർ​​​ഥ​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​മു​​​ണ്ടെ​​​നി​​​ക്ക്. ഒ​​​ര​​​മ്മ​​​യും ഇ​​​നി എ​​​ന്നെ​​​പ്പോ​​​ലെ വി​​​ധ​​​വ​​​യാ​​​ക​​​രു​​​ത്. ഒ​​​രു ഉ​​​റു​​​മ്പി​​​നെ​​​പ്പോ​​​ലും നോ​​​വി​​​ക്ക​​​രു​​​തെ​​​ന്നു ഞാ​​​ൻ മ​​​ക്ക​​​ളോ​​​ടു പ​​​റ​​​യാ​​​റു​​​ണ്ട്.”

ക​​​ൺ​​​മു​​​ന്നി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ ഓ​​​ർ​​​മ​​​ക​​​ളി​​​ൽ​​​ നി​​​ന്നു​​​കൊ​​​ണ്ട് അ​​​ഹിം​​​സ​​​യെ​​​ക്കു​​​റി​​​ച്ച് എ​​​ങ്ങ​​​നെ​​​യാ​​​ണ് ഇ​​​ത്ര മ​​​ഹ​​​ത്താ​​​യി സം​​​സാ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​തി​​​ശ​​​യി​​​ക്കാ​​​തെ വ​​​യ്യ. സ​​​ജി​​​നി​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ കേ​​​ര​​​ളം ക​​​ണ്ട എ​​​ക്കാ​​​ല​​​ത്തെ​​​യും മ​​​ഹ​​​ത്താ​​​യ യു​​​ദ്ധ​​​വി​​​രു​​​ദ്ധ ക​​​വി​​​ത​​​യാ​​​ണ്. പ​​​ര​​​സ്പ​​​രം കൊ​​​ന്നും കൊ​​​ല​​​വി​​​ളി​​​ച്ചും വെ​​​ട്ടി​​​വീ​​​ഴ്ത്തി​​​യും പാ​​​ർ​​​ട്ടി​​​ക​​​ൾ ന​​​ട​​​ത്തി​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ൾ നി​​​ര​​​വ​​​ധി കു​​​ടും​​​ബ​​​ങ്ങ​​​ളെ അ​​​നാ​​​ഥ​​​മാ​​​ക്കി. ര​​​ക്ത​​​സാ​​​ക്ഷി​​​ക്കു​​​വേ​​​ണ്ടി കു​​​റെ വി​​​പ്ല​​​വ​​​ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളും പ്ര​​​സം​​​ഗ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കും. ഒ​​​ടു​​​വി​​​ൽ, ഏ​​​കാ​​​ന്ത​​​രാ​​​ത്രി​​​ക​​​ളി​​​ൽ, ത​​​ങ്ങ​​​ൾ​​​ക്കു​​​ വേ​​​ണ്ട​​​ത് ര​​​ക്ഷ​​​സാ​​​ക്ഷി​​​യെ അ​​​ല്ല, മ​​​ക​​​നെ, ഭ​​​ർ​​​ത്താ​​​വി​​​നെ, സ​​​ഹോ​​​ദ​​​ര​​​നെ, അ​​​ച്ഛ​​​നെ ആ​​​യി​​​രു​​​ന്നെ​​​ന്ന് കൊ​​​തി​​​ക്കു​​​ന്ന കു​​​ടും​​​ബം ത​​​നി​​​ച്ചാ​​​കും. അ​​​പ്പോ​​​ൾ രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​ർ അ​​​ടു​​​ത്ത ഇ​​​ര​​​യ്ക്കു​​​വേ​​​ണ്ടി ക​​​ത്തി രാ​​​കു​​​ക​​​യാ​​​യി​​​രി​​​ക്കും.

അ​​​ങ്ങ​​​നെ ക​​​ത്തി രാ​​​കു​​​ന്ന മ​​​നോ​​​ഭാ​​​വ​​​ത്തോ​​​ടെ​​​യും ഒ​​​രാ​​​ൾ പ്ര​​​സം​​​ഗി​​​ച്ചു. സി​​​പി​​​എം നേ​​​താ​​​വും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ ടി.​​​ഐ. മ​​​ധു​​​സൂ​​​ദ​​​ന​​​ൻ. “ജ​​​ഡ്ജി​​​ക്ക് ത​​​ണു​​​പ്പി​​​ലി​​​രു​​​ന്ന് ക​​​വി​​​ത​​​ക​​​ൾ ഉ​​​ദ്ധ​​​രി​​​ക്കാം. ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പോ​​​രാ​​​ട്ട​​​വീ​​​ര്യ​​​ത്തെ ത​​​ട​​​വും ശി​​​ക്ഷ​​​യുംകൊ​​​ണ്ട് ഇ​​​ല്ലാ​​​താ​​​ക്കാ​​​മെ​​​ന്നു ക​​​രു​​​തി സ​​​ങ്ക​​​ൽ​​​പ്പ​​​ത്തോ​​​ണി​​​യി​​​ൽ യാ​​​ത്ര ചെ​​​യ്യാം. ക​​​ണ​​​ക്കു പ​​​റ​​​യേ​​​ണ്ട​​​ത് പാ​​​ർ​​​ട്ടി പ​​​റ​​​ഞ്ഞു​​​ത​​​ന്നെ തീ​​​ർ​​​ക്കും. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പാ​​​ർ​​​ട്ടി​​​യെ ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു കി​​​ട്ടേ​​​ണ്ട​​​ത് കി​​​ട്ടി​​​യി​​​ട്ടു​​​ണ്ടാ​​​കും.

തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യാ​​​ൽ അ​​​തി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​തം അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി​​​വ​​​രും. ചീ​​​മേ​​​നി​​​യി​​​ൽ അ​​​ഞ്ചു​​​പേ​​​രെ ചു​​​ട്ടു​​​കൊ​​​ന്ന കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി വെ​​​റു​​​തെ വി​​​ട്ടു. എ​​​ന്നാ​​​ൽ, കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​രും ഇ​​​ന്ന് ജീ​​​വ​​​നോ​​​ടെ​​​യി​​​ല്ല...” എ​​​ത്ര ഭ​​​യാ​​​ന​​​ക​​​വും അ​​​പ​​​രി​​​ഷ്കൃ​​​ത​​​വു​​​മാ​​​ണ് വി​​​വ​​​ര​​​ക്കേ​​​ടി​​​ന്‍റെ ഈ ​​​വെ​​​ല്ലു​​​വി​​​ളി. പ​​​ക്ഷേ, പ്ര​​​സം​​​ഗി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ഒ​​​രു ഭാ​​​ഗം അ​​​ദ്ദേ​​​ഹം മ​​​റ​​​ച്ചു​​​വ​​​ച്ചെ​​​ന്നു പ​​​റ​​​യേ​​​ണ്ടി​​​വ​​​രും. “ഇ​​​ത്ത​​​രം കൊ​​​ല​​​പാ​​​ത​​​കം ഞ​​​ങ്ങ​​​ൾ നേ​​​താ​​​ക്ക​​​ളൊ​​​ന്നും ചെ​​​യ്യി​​​ല്ല. അ​​​തി​​​നു കു​​​ടും​​​ബ​​​വും ബ​​​ന്ധ​​​ങ്ങ​​​ളു​​​മൊ​​​ന്നും പ്ര​​​ശ്ന​​​മ​​​ല്ലാ​​​ത്ത അ​​​ന്ധ​​​രാ​​​യ പാ​​​ർ​​​ട്ടി ഭ​​​ക്ത​​​രു​​​ണ്ട്.”

സ​​​ജി​​​നി​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ​​​ക്ക​​​പ്പു​​​റം ഒ​​​ന്നു​​​മി​​​ല്ല പ​​​റ​​​യാ​​​ൻ. പ​​​ക്ഷേ അ​​​ത്, ചോ​​​ര​​​യൊ​​​ഴു​​​ക്കി കൊ​​​തി തീ​​​രാ​​​ത്ത എ​​​ല്ലാ രാ​​​ഷ്‌​​​ട്രീ​​​യ ര​​​ക്ത​​​ദാ​​​ഹി​​​ക​​​ളോ​​​ടു​​​മാ​​​ണെ​​​ന്ന്, മ​​​ധു​​​സൂ​​​ദ​​​ന​​​നെ​​​പ്പോ​​​ലു​​​ള്ള​​​വ​​​രോ​​​ട് അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ലു​​​ള്ള​​​വ​​​രെ​​​ങ്കി​​​ലും പ​​​റ​​​ഞ്ഞു​​​കൊ​​​ടു​​​ക്ക​​​ണം. സ​​​ർ​​​ക്കാ​​​ർ എ​​​ല്ലാ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും വേ​​​ണം. സി​​​പി​​​എം സെ​​​ക്ര​​​ട്ട​​​റി​​​ത​​​ന്നെ അ​​​ദ്ദേ​​​ഹ​​​ത്തെ ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞ​​​ത് ശു​​​ഭ​​​സൂ​​​ച​​​ന​​​യാ​​​ണ്. ക​​​മ്യൂ​​​ണി​​​സ​​​ത്തി​​​ന്‍റെ​​​യോ വ​​​ർ​​​ഗീ​​​യ​​​ത​​​യു​​​ടെ​​​യോ അ​​​തി​​​ദേ​​​ശീ​​​യ​​​ത​​​യു​​​ടെ​​​യോ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ന്‍റെ​​​യോ ആ​​​ക​​​ട്ടെ, ഫാ​​​സി​​​സ​​​ത്തി​​​ന്‍റെ ആ​​​യു​​​ധ​​​ങ്ങ​​​ൾ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ധ​​​രി​​​പ്പി​​​ക്ക​​​രു​​​ത്.

Tags : Deepika

Recent News

Corehub Up