സ്ട്രോബ് ടാൽബോട്ട്
വാഷിംഗ്ടൺ: ആണവപരീക്ഷണത്തിൽ തട്ടി ചിന്നിച്ചിതറിയ അമേരിക്ക-ഇന്ത്യ ബന്ധം തുന്നിച്ചേർത്ത യുഎസ് നയതന്ത്രജ്ഞൻ സ്ട്രോബ് ടാൽബോട്ട് (80) അന്തരിച്ചു.
പൊഖ്റാൻ ആണവപരീക്ഷണത്തോടെ രണ്ടു വർഷത്തോളം അകന്നുനിന്ന അമേരിക്കയെ ഇന്ത്യയുമായി അടുപ്പിച്ചവരിൽ പ്രധാനിയായിരുന്നു ടാൽബോട്ട്.
1998ലെ പൊഖ്റാൻ പരീക്ഷണത്തിനു പിന്നാലെ അമേരിക്ക ഇന്ത്യക്ക് ഉപരോധം ഏർപ്പെടുത്തി. അന്നത്തെ വിദേശകാര്യ മന്ത്രിയായ ജസ്വന്ത് സിംഗിനൊപ്പം ചേർന്ന് ഇന്ത്യയെയും അമേരിക്കയെയും അടുപ്പിക്കുന്നതിൽ ടാൽബോട്ട് നിർണായക പങ്കുവഹിച്ചു.
ഏഴ് രാജ്യങ്ങളിലായി ഇരുവരും നടത്തിയ 14 കൂടിക്കാഴ്ചകളാണ് 2000ൽ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഇന്ത്യാ സന്ദർശനത്തിനു വഴിയൊരുക്കിയത്. പിന്നീട് നടന്ന ജസ്വന്ത് സിംഗ്-ടാൽബോട്ട് ചർച്ചകളാണ് ഇന്ത്യ-യുഎസ് ആണവക്കരാറിന് ഇടയാക്കിയത്.
Tags : Strobe Talbott US diplomat passes away