അഹമ്മദാബാദ്: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളയാൾ വഡോദരയിൽ അറസ്റ്റിലായി. ആസാം കരിംഗഞ്ച് സ്വദേശി മുഹമ്മദ് സഹാറുൽ ഇസ്ലാം കബീറുദ്ദീൻ (22) ആണ് പിടിയിലായത്.
വഡോദരയിലെ വ്യോമസേനാ കേന്ദ്രം ഉൾപ്പടെ ആക്രമിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് കബീറുദ്ദീനെ അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്ന് ആയുധവും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി എടിഎസ് പറയുന്നു. ഓട്ടോമാറ്റിക് തോക്ക്, മൂന്ന് ലൈവ് കാട്രിഡ്ജുകൾ, ജെയ്ഷെ മുഹമ്മദിന്റെ പതാക, രണ്ട് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, 20,000 രൂപ എന്നിവ പ്രതികയിൽനിന്ന് കണ്ടെടുത്തതായി എടിഎസ് അറിയിച്ചു.
Tags : Jaish-e-Mohammed arrested Muhammad Saharul Islam Kabiruddin