പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ എയ്ഡ്സ് വ്യാപനമെന്നു പഠന റിപ്പോർട്ട്. സുരക്ഷിതമല്ലാത്ത സിറിഞ്ചിന്റെ ഉപയോഗം വൈറസ് ബാധിക്കുന്നതിന് ഇടയാക്കുന്നു.
2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തിൽ 794 എയ്ഡ്സ് ബാധിതർ ഉണ്ടെന്നാണു സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
സംസ്ഥാനത്താകെ ഇതുവരെ 4681 എയ്ഡ്സ് ബാധിതരാണുള്ളത്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സൂചി, സിറിഞ്ച് പങ്കിടുന്നതിലൂടെ 8.19 ശതമാനം പേർക്ക് വൈറസ് ബാധിക്കുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരിലാണ് അധികവും കണ്ടെത്തിയിട്ടുള്ളത്.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയുള്ള വൈറസ് ബാധിതർ 62.6 ശതമാനവും 24.6 ശതമാനം സ്വവർഗമോ ഉഭയലിംഗ ബന്ധങ്ങളിലൂടെയും 0.9ശതമാനം അമ്മയിൽ നിന്നും കുഞ്ഞിലേക്കും പകരുന്നതുമാണ്.
Tags : Report AIDS Drug users Spread Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash