Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AIDS

Malappuram

എ​യ്ഡ്സ് പ്ര​തി​രോ​ധ​ത്തി​ന് ആ​രോ​ഗ്യ കാ​ന്പ​യി​ൻ

മ​ല​പ്പു​റം: ജി​ല്ല​യി​ലെ എ​യ്ഡ്സ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രോ​ഗ്യ പ​ദ്ധ​തി​ക​ളും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല എ​യ്ഡ്സ് നി​യ​ന്ത്ര​ണ പ്ര​തി​രോ​ധ സ​മി​തി അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു.

ദു​ര​ന്ത​നി​വാ​ര​ണ​വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സ്വാ​തി ച​ന്ദ്ര​മോ​ഹ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. സം​യോ​ജി​ത ആ​രോ​ഗ്യ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി യോ​ഗം ച​ർ​ച്ച ചെ​യ്തു.

എ​യ്ഡ്സ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി സം​യോ​ജി​ത ആ​രോ​ഗ്യ കാ​ന്പ​യി​നു​ക​ൾ ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കും. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള "പ്രോ​ഗ്രാ​മാ​റ്റി​ക് മാ​പ്പിം​ഗ്’, ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് എ​ന്നി​വ​യു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ ക​മ്യൂ​ണി​റ്റി അ​ഡ്വൈ​സ​റി ബോ​ർ​ഡ് യോ​ഗം എ​ന്നി​വ വി​ല​യി​രു​ത്തി.

എ​ച്ച്ഐ​വി/​എ​യ്ഡ്സ് ആ​ക്ട് 2017 സം​ബ​ന്ധി​ച്ച് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ക്കാ​നും എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള "ഉ​ണ​ർ​വ്’ കാ​ന്പ​യി​ൻ ശ​ക്ത​മാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജി​ല്ലാ എ​ച്ച്ഐ​വി പോ​സി​റ്റീ​വ് നെ​റ്റ് വ​ർ​ക്കും ടി​ഐ പ്രോജ​ക്ടു​ക​ളും നേ​രി​ടു​ന്ന ചി​കി​ത്സാ സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ, ഫ​ണ്ട് ല​ഭ്യ​ത തു​ട​ങ്ങി​യ പ​രാ​തി​ക​ൾ ച​ർ​ച്ച ചെ​യ്തു. ഇ​വ പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ​ത​ല​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി.

യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​ടി. ജ​യ​ന്തി, ജി​ല്ലാ എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ ഡോ. ​നൂ​ന​മ​ർ​ജ, ദി​ശ ക്ല​സ്റ്റ​ർ പ്രോ​ഗ്രാം മാ​നേ​ജ​ർ എ​സ്. സു​നി​ൽ​കു​മാ​ർ, ദി​ശ ക്ലി​നി​ക്ക​ൽ സ​ർ​വീ​സ് ഓ​ഫീ​സ​ർ സ​പ്ന രാ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി, സ​മി​തി​യി​ലെ വി​വി​ധ അം​ഗ​ങ്ങ​ൾ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up