x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ 23 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

വെബ് ഡെസ്ക്
Published: November 27, 2026 11:09 PM IST | Updated: November 27, 2026 11:09 PM IST

പ്രതീകാത്മക ചിത്രം

വിഴിഞ്ഞം: ഉൾക്കടലിൽ മീൻപിടിത്തത്തിനിടെ എൻജിൻ തകരാറിലായി അപകടത്തിൽപ്പെട്ട രണ്ട് ബോട്ടുകളിലെ 23 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്‍റ് സംഘവും ലൈഫ് ഗാർഡുകളും ചേർന്ന് സുരക്ഷിതമായി കരയ്ക്കെത്തിച്ചു. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെയുമായി വിഴിഞ്ഞം തീരത്തിന് സമീപമാണ് രണ്ട് അപകടങ്ങളുമുണ്ടായത്.

വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു ആദ്യ സംഭവം. കൊല്ലം ശക്തികുളങ്ങര സ്വദേശി ജോർജ് സെറിലിന്‍റെ ഉടമസ്ഥതയിലുള്ള ‘സെന്‍റ് മൈക്കിൾ’ എന്ന ബോട്ടാണ് വിഴിഞ്ഞം തീരത്തുനിന്ന് 18 നോട്ടിക്കൽ മൈൽ അകലെവച്ച് എൻജിൻ തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് ഒഴുകിയത്. തൊഴിലാളികൾ ഉടൻതന്നെ ഫിഷറീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെത്തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ബോട്ടിനെയും തൊഴിലാളികളെയും സുരക്ഷിതമായി തീരത്തേക്ക് അടുപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ എട്ടോടെ വിഴിഞ്ഞം തീരത്തുനിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് രണ്ടാമത്തെ അപകടമുണ്ടായത്. കൊല്ലം ശക്തികുളങ്ങര സ്വദേശി വിൽസൺ വിൻസന്‍റിന്‍റെ ഉടമസ്ഥതയിലുള്ള ‘ബെഥേൽ’ എന്ന ബോട്ടിന്‍റെ എൻജിനാണ് പ്രവർത്തനരഹിതമായത്. അപകടവിവരം അറിഞ്ഞയുടൻ ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ മനുവിന്‍റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്‌സ്‌മെന്‍റ് സംഘവും ലൈഫ് ഗാർഡുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രണ്ട് ബോട്ടുകളിലുമായി ഉണ്ടായിരുന്ന 23 തൊഴിലാളികളെയും പരിക്കുകളൊന്നുമില്ലാതെ വിഴിഞ്ഞം തീരത്തെത്തിച്ചു.

Tags : Fishing Rescued Fishermen Sea EngineFailure Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up