പ്രതീകാത്മക ചിത്രം
മുംബൈ: ഡോളറിനെതിരേ രൂപയ്ക്ക് തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. ഇന്നലെ 60 പൈസ താഴ്ന്ന് 92.98ൽ ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും ആഭ്യന്തര ഓഹരവിപണിയിലുണ്ടായ ഇടിവും സമീപകാലത്തുണ്ടായ നേട്ടങ്ങൾ രൂപയ്ക്കു നഷ്ടമാക്കി.
വിദേശനിക്ഷേപത്തിന്റെ ഒഴുക്കു പിന്തുണ നൽകിയെങ്കിലും ഡോളർ ശക്തിപ്പെട്ടതാണ് രൂപയെ ദുർബലമാക്കിയത്.
വ്യാഴാഴ്ച 18 പൈസ നഷ്ടത്തിൽ 92.38ലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്. ഈ സാന്പത്തികവർഷത്തിൽ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് 65 പൈസ ഉയർന്നതിന്റെ പിറ്റേന്നായിരുന്നു ഈ ഇറക്കം.
കഴിഞ്ഞ ഏഴു മാസത്തിനിടെ ഏഷ്യയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി രൂപ മാറി. ഒക്ടോബർ എട്ടിന് രേഖപ്പെടുത്തിയ ഡോളറിനെതിരായ 96.88 എന്ന എക്കാലത്തെയും താഴ്ന്ന ക്ലോസിംഗിൽനിന്ന് രൂപ അഞ്ചു ശതമാനം തിരിച്ചുകയറി.