Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rupee

രൂ​​പ​​യ്ക്ക് ആ​​ശ്വാ​​സം

മും​​ബൈ: താ​​ഴ്ച​​യി​​ൽ​​നി​​ന്ന് താ​​ഴ്ച​​യി​​ലേ​​ക്ക് പോ​​യി​​ക്കൊ​​ണ്ടി​​രു​​ന്ന രൂ​​പ​​യ്ക്ക് ആ​​ശ്വാ​​സം. ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ര​​ക്കി​​ൽ​​നി​​ന്ന് ഇ​​ന്ന​​ലെ 49 പൈ​​സ നേ​​ട്ട​​ത്തോ​​ടെ 96.37 എ​​ന്ന നി​​ല​​യി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ​​നി​​ന്നു കു​​റ​​ഞ്ഞ​​തും ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ ല​​ഘൂ​​ക​​രി​​ക്ക​​പ്പെ​​ടു​​മെ​​ന്ന സൂ​​ച​​ന​​ക​​ളും രൂ​​പ​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​ന് ക​​രു​​ത്താ​​യി. ഒ​​പ്പം റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ ഇ​​ട​​പെ​​ട​​ലു​​ക​​ളും രൂ​​പ​​യ്ക്ക് താ​​ങ്ങാ​​യി.

സ​​മീ​​പ​​കാ​​ല ഭൗ​​മ​​രാ​​ഷ്‌ട്രീ​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം രൂ​​പ​​യ്ക്ക് നേ​​ട്ട​​മു​​ണ്ടെ​​ന്ന് വി​​ദേ​​ശ​​നാ​​ണ്യ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു. എ​​ങ്കി​​ലും നി​​ക്ഷേ​​പ​​ക​​ർ നി​​ല​​വി​​ലു​​ള്ള ഭൗ​​മ​​രാ​​ഷ്ട്രീ​​യ ആ​​ശ​​ങ്ക​​ക​​ളും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​കു​​ന്ന വ്യ​​തി​​യാ​​ന​​ങ്ങ​​ളും സ​​സൂ​​ക്ഷ്മം നി​​രീ​​ക്ഷി​​ച്ചു​​വ​​രു​​ക​​യാ​​ണ്.

ബു​​ധ​​നാ​​ഴ്ച രൂ​​പ​​യു​​ടെ ഒ​​രു വ​​ർ​​ഷ​​ത്തെ ഫോ​​ർ​​വേ​​ർ​​ഡ് വി​​പ​​ണി നി​​ര​​ക്ക് നി​​ർ​​ണാ​​യ​​ക​​മാ​​യ 100/യു​​എ​​സ് ഡോ​​ള​​ർ എ​​ന്ന നി​​ല​​വാ​​ര​​ത്തി​​ൽ തൊ​​ട്ട​​താ​​യി വി​​ദേ​​ശ നാ​​ണ്യ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു. അ​​ടു​​ത്ത 12 മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​നി​​യും ഇ​​ടി​​യാ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് ക​​റ​​ൻ​​സി വി​​പ​​ണി ഇ​​തി​​ലൂ​​ടെ മു​​ൻ​​കൂ​​ട്ടി കാ​​ണു​​ന്ന​​തെ​​ന്ന് വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ചി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 96.25ലാ​​ണ് വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ​​ത്. തു​​ട​​ക്ക​​ത്തി​​ൽ 96.05 നി​​ര​​ക്കി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു പി​​ന്നീ​​ടി​​ത് 96.60ലേ​​ക്ക് താ​​ഴ്ന്നു. ബു​​ധ​​നാ​​ഴ്ച രൂ​​പ​​യു​​ടെ മൂ​​ല്യം ച​​രി​​ത്ര​​ത്തി​​ലെ താ​​ഴ്ന്ന നി​​ര​​ക്കാ​​യ 96.95ൽ ​​എ​​ത്തി​​യി​​രു​​ന്നു. അ​​വ​​സാ​​നം 96.86 ​​എ​​ന്ന റി​​ക്കാ​​ർ​​ഡ് നി​​ര​​ക്കി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യും ചെ​​യ്തു.

ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള വ്യാ​​പാ​​ര​​ത്തി​​ൽ ഡോ​​ള​​ർ സൂ​​ചി​​ക 0.22 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 99.30ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

Business

ഡോളറിനെതിരേ രൂപയുടെ മൂല്യം വർധിച്ചു; 61 പൈസയുടെ നേട്ടം

മും​​ബൈ: ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് യു​​എ​​സ് ഡോ​​ള​​റി​​നെ​​തി​​രേ ഇ​​ന്ത്യ​​ൻ രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ൽ വ​​ൻ കു​​തി​​ച്ചു​​ചാ​​ട്ടം. ബു​​ധ​​നാ​​ഴ്ച വ്യാ​​പാ​​രം അ​​വ​​സാ​​നി​​ക്കു​​മ്പോ​​ൾ രൂ​​പ​​യു​​ടെ മൂ​​ല്യം 61 പൈ​​സ വ​​ർ​​ധി​​ച്ച് 94.57 എ​​ന്ന നി​​ല​​യി​​ലെ​​ത്തി.

ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലെ സം​​ഘ​​ർ​​ഷ​​ങ്ങ​​ളി​​ൽ അ​​യ​​വ് വ​​ന്ന​​തും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല കു​​റ​​ഞ്ഞ​​തു​​മാ​​ണ് രൂ​​പ​​യ്ക്കു ക​​രു​​ത്താ​​യ​​ത്.

രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച ത​​ട​​യാ​​ൻ ആ​​ർ‌​​ബി‌​​ഐ നേ​​രി​​ട്ട​​ല്ലാ​​തെ ന​​ട​​ത്തു​​ന്ന ഇ​​ട​​പെ​​ട​​ലു​​ക​​ളും വി​​പ​​ണി​​യി​​ൽ മാ​​റ്റ​​മു​​ണ്ടാ​​ക്കി. വി​​ദേ​​ശ​​നാ​​ണ്യ ശേ​​ഖ​​രം നേ​​രി​​ട്ട് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നു പ​​ക​​രം പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ൾ വ​​ഴി വി​​ദേ​​ശ​​നാ​​ണ്യ ബോ​​ണ്ടു​​ക​​ൾ ഇ​​റ​​ക്കി ഡോ​​ള​​ർ എ​​ത്തി​​ക്കാ​​നാ​​ണ് ആ​​ർ​​ബി​​ഐ ശ്ര​​മി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം മൂ​​ല്യം 95.44 എ​​ന്ന റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ലേ​​ക്ക് പോ​​യ​​പ്പോ​​ൾ​​ത​​ന്നെ ആ​​ർ​​ബി​​ഐ​​യു​​ടെ സ​​ജീ​​വ ഇ​​ട​​പെ​​ട​​ലു​​ക​​ൾ തു​​ട​​ങ്ങി​​യി​​രു​​ന്നു.

ഇ​​തോ​​ടൊ​​പ്പം ഇ​​ന്ത്യ​​യു​​ടെ സേ​​വ​​നമേ​​ഖ​​ല​​യി​​ലെ വ​​ള​​ർ​​ച്ച ഏ​​പ്രി​​ൽ മാ​​സ​​ത്തി​​ൽ അ​​ഞ്ച് മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 58.8-ൽ ​​എ​​ത്തി​​യെ​​ന്ന റി​​പ്പോ​​ർ​​ട്ടും ഇ​​ന്ത്യ​​ൻ സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യു​​ടെ ക​​രു​​ത്ത് തെ​​ളി​​യി​​ക്കു​​ന്ന​​താ​​യി.

ഡോ​​ള​​ർ ഇ​​ൻ​​ഡ​​ക്സി​​ലെ ഇ​​ടി​​വും രൂ​​പ​​യു​​ടെ മു​​ന്നേ​​റ്റ​​ത്തി​​ന് സ​​ഹാ​​യ​​ക​​ര​​മാ​​യി​​ട്ടു​​ണ്ട്.

National

രൂ​പ​യ്ക്ക് റെ​ക്കോ​ർ​ഡ് ത​ക​ർ​ച്ച; ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഡോ​ള​റി​നെ​തി​രെ 95 ക​ട​ന്നു

മും​ബൈ: ആ​ഗോ​ള വി​പ​ണി​യി​ലെ തി​രി​ച്ച​ടി​ക​ളെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ വ​ൻ ഇ​ടി​വ്. തി​ങ്ക​ളാ​ഴ്ച വ്യാ​പാ​ര​ത്തി​നി​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യു​എ​സ് ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 95.20 എ​ന്ന റെ​ക്കോ​ർ​ഡ് ത​ക​ർ​ച്ച​യി​ലെ​ത്തി. ആർബിഐ ഇ​ന്ത്യൻ വി​പ​ണി​യി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ട്ടും രൂ​പ​യു​ടെ മൂ​ല്യം പി​ടി​ച്ചു​നി​ർ​ത്താ​നാ​യി​ല്ല.ഒ​റ്റ ദി​വ​സം കൊ​ണ്ട് 0.3 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മാ​ർ​ച്ച് മാ​സ​ത്തി​ൽ മാ​ത്രം രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ നാ​ല് ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​വു​ണ്ടാ​യി. ഇ​ത് ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​ന​മാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധ​സാ​ഹ​ച​ര്യം കാ​ര​ണം ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ധി​ച്ച​താ​ണ് പ്ര​ധാ​ന കാ​ര​ണം. 

കൂ​ടാ​തെ, ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ നി​ന്ന് വി​ദേ​ശ നി​ക്ഷേ​പ​ക​ർ വ​ൻ​തോ​തി​ൽ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തും രൂ​പ​യെ ത​ള​ർ​ത്തി. രൂ​പ​യു​ടെ ത​ക​ർ​ച്ച ത​ട​യാ​ൻ ബാ​ങ്കു​ക​ളു​ടെ വി​ദേ​ശ​നാ​ണ്യ വി​നി​മ​യ പ​രി​ധി 100 മി​ല്യ​ൺ ഡോ​ള​റാ​യി ആ​ർ​ബി​ഐ നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​നി​ർ​ദ്ദേ​ശം ഏ​പ്രി​ൽ 10-ന​കം പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശം. രൂ​പ​യു​ടെ ത​ക​ർ​ച്ച​യ്ക്കൊ​പ്പം ഓ​ഹ​രി വി​പ​ണി​യി​ലും വ​ലി​യ ഇ​ടി​വു​ണ്ടാ​യി.

നി​ഫ്റ്റി 50 സൂ​ചി​ക​യി​ൽ തി​ങ്ക​ളാ​ഴ്ച 2 ശ​ത​മാ​ന​ത്തോ​ള​മാ​ണ് ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക്രൂ​ഡ് ഓ​യി​ൽ വി​ല നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​ത്ത പ​ക്ഷം രൂ​പ​യു​ടെ മൂ​ല്യം ഇ​നി​യും താ​ഴേ​ക്ക് പോ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.

Business

രൂപയ്ക്കു റിക്കാർഡ് തകർച്ച; ഡോളറിനെതിരേ മൂല്യം ആദ്യമായി 93 കടന്നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ​​​​യും പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി 93 ക​​​​ട​​​​ന്നു.

ഇ​​​​ന്ന​​​​ലെ വ്യാ​​​​പാ​​​​രം തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ​​​​ത്ത​​​​ന്നെ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം 19 പൈ​​​​സ ഇ​​​​ടി​​​​ഞ്ഞു 93 എ​​​​ന്ന പ​​​​രി​​​​ധി മ​​​​റി​​​​ക​​​​ട​​​​ന്നു. ബു​​​​ധ​​​​നാ​​​​ഴ്ച 92.63 എ​​​​ന്ന നി​​​​ല​​​​യി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു രൂ​​​​പ​​​​യു​​​​ടെ ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും താ​​​​ഴ്ന്ന നി​​​​ര​​​​ക്ക്.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷം ആ​​​​ഗോ​​​​ള ഊ​​​​ർ​​​​ജ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ൽ ത​​​​ട​​​​സ​​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​​ടി​​​​ച്ച​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ് ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ നാ​​​​ലാ​​​​മ​​​​ത്തെ സ​​​​ന്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​റ​​​​ൻ​​​​സി​​​​ക്ക് വേ​​​​ഗ​​​​ത്തി​​​​ൽ ക്ഷ​​​​ത​​​​മേ​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം. ഇ​​​​തി​​​​നോ​​​​ടൊ​​​​പ്പം ഓ​​​​ഹ​​​​രി വി​​​​പ​​​​ണി​​​​യു​​​​ടെ ഇ​​​​ടി​​​​വും സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പ​​​​ക​​​​ർ വ​​​​ൻ​​​​തോ​​​​തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ​​​​നി​​​​ന്നു നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തും രൂ​​​​പ​​​​യു​​​​ടെ വി​​​​ല​​​​യി​​​​ടി​​​​വി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി.

ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്ന നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ ഡോ​​​​ള​​​​റി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​താ​​​​ണ് രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്തി​​​​ലെ ഇ​​​​ടി​​​​വി​​​​നു വേ​​​​ഗം കൂ​​​​ട്ടി​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ ഒ​​​​ന്നി​​​​നും ഈ ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി 22നു​​​​മി​​​​ട​​​​യി​​​​ൽ 6.7 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം ഇ​​​​ടി​​​​ഞ്ഞ​​​​തെ​​​​ന്ന് കേ​​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കി. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​വും ഇ​​​​ന്ത്യ​​​​ക്കു​​​​മേ​​​​ലു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ പ​​​​ക​​​​രം തീ​​​​രു​​​​വ​​​​യും ഈ ​​​​ഇ​​​​ടി​​​​വി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി.

പ്ര​​​​ധാ​​​​ന ക​​​​റ​​​​ൻ​​​​സി​​​​ക​​​​ളി​​​​ൽ യൂ​​​​റോ​​​​യും ബ്രി​​​​ട്ടീ​​​​ഷ് പൗ​​​​ണ്ടും ചൈ​​​​നീ​​​​സ് റെ​​​​ണ്‍മി​​​​ന്പി​​​​യും ബ്രി​​​​സീ​​​​ലി​​​​യ​​​​ൻ റി​​​​യ​​​​ലു​​​​മൊ​​​​ക്കെ ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ മൂ​​​​ല്യ​​​​വ​​​​ർ​​​​ധ​​​​ന​​​​വ് പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ ഏ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​ധാ​​​​ന ക​​​​റ​​​​ൻ​​​​സി​​​​ക​​​​ളാ​​​​യ ജാ​​​​പ്പ​​​​നീ​​​​സ് യെ​​​​ന്നി​​​​നും ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ റു​​​​പ്പ​​​​യ​​​​യ്ക്കും ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ന്‍റെ പെ​​​​സോ​​​​യ്ക്കും തു​​​​ർ​​​​ക്കി​​​​ഷ് ലി​​​​റ​​​​യ്ക്കും ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ മൂ​​​​ല്യ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യി. 12.3 ശ​​​​ത​​​​മാ​​​​നം മൂ​​​​ല്യ ഇ​​​​ടി​​​​വോ​​​​ടെ തു​​​​ർ​​​​ക്കി​​​​ഷ് ലി​​​​റ മാ​​​​ത്ര​​​​മാ​​​​ണു ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു പി​​​​ന്നി​​​​ലെ​​​​ന്ന് കേ​​​​ന്ദ്രം ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്.

Business

രൂ​പ റി​ക്കാ​ർ​ഡ് താ​ഴ്ച​യി​ൽ

മും​​ബൈ: ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​ന്ന​​ലെ പു​​തി​​യ റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ൽ. 23 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 92.63 നി​​ല​​വാ​​ര​​ത്തി​​ലാ​​ണ് ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

ഡോ​​ള​​ർ ശ​​ക്തി​​പ്പെ​​ട്ട​​തും ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​കർ പ​​ണം പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തുമാ​​ണ് രൂ​​പ​​യെ ത​​ള​​ർ​​ത്തി​​യ​​ത്. പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷം ശ​​ക്ത​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഉ​​യ​​ർ​​ന്ന​​ത് വി​​പ​​ണി​​യി​​ലെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തെ ത​​ള​​ർ​​ത്തി​​യെ​​ന്ന് ഫോ​​റെ​​ക്സ് വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ചി​​ൽ രൂ​​പ 92.42 നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ​​ത്. പി​​ന്നീ​​ട് സെ​​ഷ​​ന്‍റെ ഭൂ​​രി​​ഭാ​​ഗ സ​​മ​​യ​​വും 92.41-92.48 നി​​ര​​ക്കി​​ൽ വ്യാ​​പാ​​രം തു​​ട​​ർ​​ന്നു. എ​​ന്നാ​​ൽ, അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ൽ ഇ​​ടി​​വ് ശ​​ക്ത​​മാ​​യി. ത​​ലേ​​ന്ന​​ത്തെ ക്ലോ​​സിം​​ഗി​​നേ​​ക്കാ​​ൾ 23 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 92.63 നി​​ര​​ക്കി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​ന്ന​​ലെ​​ത്തെ വ്യാ​​പാ​​ര​​ത്തി​​നി​​ടെ രൂ​​പ​​യു​​ടെ മൂ​​ല്യം റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യാ​​യ 92.65 വ​​രെ​​യെ​​ത്തി​​യി​​രു​​ന്നു.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കാ​​യ 92.47നെ​​യാ​​ണ് ഇ​​ന്ന​​ലെ തി​​രു​​ത്തി​​യ​​ത്.

പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ യു​​ദ്ധം ആ​​രം​​ഭി​​ച്ച​​തു​​മു​​ത​​ൽ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രുടെ എ​​ട്ടു ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ പി​​ൻ​​വ​​ലി​​ക്ക​​ൽ ന​​ട​​ന്ന​​തോ​​ടെ രൂ​​പ​​യു​​ടെ മൂ​​ല്യം 1.5 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞി​​ട്ടു​​ണ്ട്. ഇ​​ന്ന​​ലെ​​യു​​ൾ​​പ്പെ​​ടെ പ​​ല ദി​​വ​​സ​​ങ്ങ​​ളി​​ലും റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ഇ​​ട​​പെ​​ട​​ലു​​ക​​ളാ​​ണ് രൂ​​പ​​യെ കൂ​​ടു​​ത​​ൽ താ​​ഴ്ച​​യി​​ലേ​​ക്കു പോ​​കാ​​തെ ത​​ട​​ഞ്ഞുനി​​ർ​​ത്തി​​യ​​തെ​​ന്ന് വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ 10 സെ​​ഷ​​നു​​ക​​ളി​​ലാ​​യി രൂ​​പ​​യു​​ടെ മൂ​​ല്യം കു​​റ​​ഞ്ഞ​​ത് അ​​ഞ്ച് ത​​വ​​ണ​​യെ​​ങ്കി​​ലും റി​​ക്കാ​​ർ​​ഡ് താ​​ഴ്ച രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ഫെ​​ബ്രു​​വ​​രി 28ന് ​​യു​​എ​​സ് -ഇ​​സ്ര​​യേ​​ൽ സം​​യു​​ക്ത​​സേ​​ന ഇ​​റാ​​നെ​​തി​​രേ ആ​​ക്ര​​മ​​ണം ആ​​രം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം ബ്രെ​​ന്‍റ് ക്രൂ​​ഡി​​ന്‍റെ വി​​ല ഏ​​ക​​ദേ​​ശം 40.2 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു. ബാ​​ര​​ലി​​ന് 100 ഡോ​​ള​​റി​​നു മു​​ക​​ളി​​ൽ സ്ഥി​​ര​​മാ​​യി തു​​ട​​രു​​ക​​യു​​മാ​​ണ്. യു​​ദ്ധം ഇ​​ന്ത്യ​​യി​​ൽ ഉൗ​​ർ​​ജ പ്ര​​തി​​സ​​ന്ധി​​ക്ക് ഇ​​ട​​യാ​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക ഉ​​യ​​രു​​ന്നു​​ണ്ട്. എ​​ണ്ണവി​​ല ഉ​​യ​​രു​​ന്ന​​ത് ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ട് ഡെ​​ഫി​​സി​​റ്റ് വ​​ർ​​ധി​​പ്പി​​ക്കാ​​നും പ​​ണ​​പ്പെ​​രു​​പ്പ​​ത്തി​​നും കാ​​ര​​ണ​​മാ​​കും.

സൂ​​ചി​​ക​​ക​​ൾ മൂ​​ന്നാം ദി​​വ​​സവും നേ​​ട്ട​​ത്തി​​ൽ

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ദി​​ന​​വും ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്ത് നേ​​ട്ട​​മു​​ണ്ടാ​​ക്കി. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ നേ​​രി​​യ കു​​റ​​വും ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ പോ​​സി​​റ്റീ​​വ് സൂ​​ചന​​ക​​ളു​​മാ​​ണ് വി​​പ​​ണി​​യെ താ​​ങ്ങി​​യ​​ത്. ഐ​​ടി ഓ​​ഹ​​രി​​ക​​ളി​​ലു​​ണ്ടാ​​യ വാ​​ങ്ങ​​ലു​​ക​​ളും വി​​പ​​ണി​​യു​​ടെ കു​​തി​​പ്പി​​നെ സ​​ഹാ​​യി​​ച്ചു.

സെ​​ൻ​​സെ​​ക്സ് 633 പോ​​യി​​ന്‍റ് (0.83%) ഉ​​യ​​ർ​​ന്ന് 76,704ലും ​​നി​​ഫ്റ്റി 197 പോ​​യി​​ന്‍റ് (0.83%) നേ​​ട്ട​​ത്തി​​ൽ 23,778ലും ​​ക്ലോ​​സ് ചെ​​യ്തു. ക​​ഴി​​ഞ്ഞ മൂ​​ന്നു സെ​​ഷ​​നു​​ക​​ളി​​ലാ​​യി സൂ​​ചി​​ക ഏ​​ക​​ദേ​​ശം 3.6 ശ​​ത​​മാ​​നം നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്. വ്യാ​​പാ​​ര​​ത്തി​​നി​​ടെ നി​​ഫ്റ്റി 23,862 പോ​​യി​​ന്‍റ് വ​​രെ ഉ​​യ​​ർ​​ന്നെ​​ങ്കി​​ലും 23,850ൽ ശ​​ക്ത​​മാ​​യ പ്ര​​തി​​രോ​​ധം നേ​​രി​​ടു​​ക​​യാ​​ണ്.

Kerala

പി​ൻ​വ​ലി​ച്ച 2000 നോ​ട്ടു​ക​ളി​ൽ തി​രി​ച്ചെ​ത്താ​ൻ 5551 കോ​ടി

പ​ര​വൂ​ർ: രാ​ജ്യ​ത്ത് പി​ൻ​വ​ലി​ച്ച 2000 രൂ​പ നോ​ട്ടു​ക​ളി​ൽ ഇ​നി​യും തി​രി​ച്ചെ​ത്താ​നു​ള്ള​ത് 5551 കോ​ടി​യു​ടെ ക​റ​ൻ​സി​ക​ൾ. റി​സ​ർ​വ് ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. രാ​ജ​ത്ത് 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ പ്ര​ചാ​ര​ത്തി​ൽ​നി​ന്ന് പി​ൻ​വ​ലി​ച്ചി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​കാ​ൻ പോ​കു​ന്നു. 2023 മേ​യ് 19-നാ​ണ് 2000 രൂ​പ​യു​ടെ ക​റ​ൻ​സി​ക​ൾ പി​ൻ​വ​ലി​ച്ച​ത്.

പി​ൻ​വ​ലി​ക്കു​ന്ന സ​മ​യ​ത്ത് 3.56 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​റ​ൻ​സി​ക​ളാ​ണ് പ്ര​ചാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 2026 മാ​ർ​ച്ച് ഒ​ന്നി​ന് റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കി​യ പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​തു​വ​രെ 98.44 ശ​ത​മാ​നം റോ​ട്ടു​ക​ൾ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. 5551 കോ​ടി രൂ​പ​യു​ടെ ക​റ​ൻ​സി​ക​ൾ ഇ​നി​യും തി​രി​ച്ചെ​ത്താ​തെ അ​വ​ശേ​ഷി​ക്കു​ന്നു.

റി​സ​ർ​വ് ബാ​ങ്ക് ക​ണ​ക്ക് പ്ര​കാ​രം 2000 രൂ​പ​യു​ടെ 2.78 കോ​ടി ക​റ​ൻ​സി​ക​ൾ ഇ​പ്പോ​ഴും തി​രി​ച്ചെ​ത്താ​തെ​യു​ണ്ട്. 2025 മാ​ർ​ച്ച് 31 വ​രെ ഇ​ത് 3.18 കോ​ടി​യാ​യി​രു​ന്നു. അ​തി​നു ശേ​ഷ​മു​ള്ള 11 മാ​സ​ത്തി​നി​ടെ തി​രി​ച്ചെ​ത്തി​യ​ത് 40 ല​ക്ഷം നോ​ട്ടു​ക​ളാ​ണെ​ന്നും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ക​ണ​ക്കി​ൽ സൂ​ചി​പ്പി​ക്കു​ന്നു. 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കാ​ൻ 2023 ഒ​ക്ടോ​ബ​ർ വ​രെ ബാ​ങ്ക് ശാ​ഖ​ക​ൾ മു​ഖാ​ന്തി​രം അ​വ​സ​രം ന​ൽ​കി​യി​രു​ന്നു.

അ​തി​നു ശേ​ഷം റി​സ​ർ​വ് ബാ​ങ്കി​ന്‍റെ രാ​ജ്യ​ത്തെ 19 ഇ​ഷ്യു കേ​ന്ദ്ര​ങ്ങ​ൾ വ​ഴി പ്ര​സ്തു​ത നോ​ട്ടു​ക​ൾ ഇ​പ്പോ​ഴും മാ​റി ന​ൽ​കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഇ​ഷ്യു കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ഷ്യു കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ട് എ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് ത​പാ​ൽ വ​ഴി അ​യ​ച്ച് ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ അ​യ​യ്ക്കു​ന്ന ക​റ​ൻ​സി​ക​ൾ അ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം ഇ​ഷ്യൂ ഓ​ഫീ​സു​ക​ളി​ൽ​നി​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക കൈ​മാ​റി ന​ൽ​കു​ക​യാ​ണ് പ​തി​വ്.

ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും 2000 രൂ​പ നോ​ട്ടു​ക​ളു​ടെ നി​യ​മ​പ്രാ​ബ​ല്യം രാ​ജ്യ​ത്ത് ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ വി​പ​ണി​യി​ൽ ഈ ​ക​റ​ൻ​സി​ക​ൾ ദൈ​നം​ദി​ന സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ക​യു​മി​ല്ല. ആ​ർ​ബി​ഐ​യു​ടെ ഇ​ഷ്യു ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട് എ​ത്തി​യോ ത​പാ​ൽ മു​ഖാ​ന്തി​ര​മോ അ​യ​ച്ച് അ​വ മാ​റി​യെ​ടു​ക്കാ​ൻ മാ​ത്ര​മേ ഇ​പ്പോ​ൾ അ​വ​സ​ര​മു​ള്ളൂ. ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് റി​സ​ർ​വ് ബാ​ങ്ക് ഇ​പ്പോ​ഴും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Business

രൂ​​പ​​യ്ക്കു നേ​​ട്ടം

മും​​ബൈ: ഇ​​ന്ത്യ​​യും യു​​എ​​സും ത​​മ്മി​​ലു​​ള്ള പു​​തി​​യ വ്യാ​​പാ​​ര​​ക്ക​​രാ​​റി​​നെ​​ത്തു​​ട​​ർ​​ന്ന് ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​ന്ന​​ലെ ഉ​​യ​​ർ​​ന്നു. ഇ​​ന്ന​​ലെ രൂ​​പ​​യു​​ടെ മൂ​​ല്യം 122 പൈ​​സ (1.33 ശ​​ത​​മാ​​നം) ഉ​​യ​​ർ​​ന്ന 90.27ലെ​​ത്തി. ഇ​​തോ​​ടെ ഡോ​​ള​​റി​​നെ​​തി​​രേ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കു​​ന്ന ക​​റ​​ൻ​​സി​​യാ​​യി രൂ​​പ മാ​​റി.

വ്യാ​​പാ​​ര​​ക്ക​​രാ​​റി​​നെ​​ത്തു​​ട​​ർ​​ന്ന് രൂ​​പ​​യുടെ മൂ​​ല്യം ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ട​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലേ​​ക്ക് എ​​ത്തി​​യെ​​ന്നും ഏ​​ക​​ദേ​​ശം 1.5 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി​​യെ​​ന്നും വി​​ദേ​​ശ​​നാ​​ണ​​യ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ച് മാ​​ർ​​ക്ക​​റ്റി​​ൽ രൂ​​പ 90.30ലാ​​ണ് ഡോ​​ള​​റി​​നെ​​തി​​രേ വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ​​ത്. വ്യാ​​പാ​​ര​​ത്തി​​നി​​ടെ 90.05ലേ​​ക്ക് ഉ​​യ​​രു​​ക​​യും 90.52ലേ​​ക്കു താ​​ഴു​​ക​​യും ചെ​​യ്തു. അ​​വ​​സാ​​നം തി​​ങ്ക​​ളാ​​ച​​ത്തെ നി​​ര​​ക്കി​​നേ​​ക്കാ​​ൾ 122 പൈ​​സ നേ​​ട്ട​​ത്തോ​​ടെ 90.27ൽ ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച രൂ​​പ 44 പൈ​​സ ഉ​​യ​​ർ​​ന്ന 91.49ലെ​​ത്തി.

Business

രൂ​പ​യ്ക്ക് റി​ക്കാ​ർ​ഡ് ഇ​ടി​വ്

മും​​ബൈ: ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ൽ. ഇ​​ന്ന​​ലെ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 76 പൈസ ഇ​​ടി​​ഞ്ഞ് 91.73 എ​​ന്ന നി​​ല​​യി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ ര​​ണ്ടു മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഒ​​രു ദി​​വ​​സ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഇ​​ടി​​വാ​​ണ് ഇ​​ത്.

ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​വും ഗ്രീ​​ൻ​​ലാ​​ൻ​​ഡ് പി​​ടി​​ച്ചെ​​ടു​​ക്കു​​മെ​​ന്ന യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ ഭീ​​ഷ​​ണി​​യും നി​​ക്ഷേ​​പ​​ക​​രെ ആ​​ശ​​ങ്ക​​യി​​ലാ​​ക്കി. ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​കരു​​ടെ പിന്മാ​​റ്റ​​വും ലോ​​ഹ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ​​ക്കി​​ട​​യി​​ൽ ഡോ​​ള​​റി​​നു ശ​​ക്ത​​മാ​​യ ആ​​വ​​ശ്യ​​ക​​ത ഉ​​ണ്ടാ​​യ​​തും രൂ​​പ​​യെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കി.

ഗ്രീ​​ൻ​​ലാ​​ൻ​​ഡ് വി​​ഷ​​യ​​ത്തി​​ൽ യു​​എ​​സും യൂ​​റോ​​പ്പു​​മാ​​യു​​ള്ള ബ​​ന്ധ​​ത്തി​​ലു​​ണ്ടാ​​യ വി​​ള്ള​​ലും എ​​ട്ടു യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ൾ​​ക്കുമേ​​ൽ ട്രം​​പ് ചു​​മ​​ത്തി​​യ അ​​ധി​​ക തീ​​രു​​വ വീ​​ണ്ടു​​മൊ​​രു വ്യാ​​പാ​​ര യു​​ദ്ധ​​ത്തി​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളും വി​​പ​​ണി​​യി​​ൽ സ​​മ്മ​​ർ​​ദ​​മു​​ണ്ടാ​​ക്കി. കൂ​​ടാ​​തെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ലെ തു​​ട​​ർ​​ച്ച​​യാ​​യു​​ള്ള ത​​ക​​ർ​​ച്ച​​യും രൂ​​പ​​യു​​ടെ ഇ​​ടി​​വിന് ആ​​ക്കം​​കൂ​​ട്ടി​​യെ​​ന്ന് വി​​നി​​മ​​യ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ചി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 91.05 എ​​ന്ന നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. പി​​ന്നീ​​ടി​​ത് വ്യാ​​പാ​​ര​​ത്തി​​നി​​ടെ​​യി​​ലെ എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​യാ​​യ 91.74ലെ​​ത്തി. അ​​വ​​സാ​​നം മു​​ൻ സെ​​ഷ​​നി​​ലെ ക്ലോ​​സിം​​ഗ് ലെ​​വ​​ലി​​നേ​​ക്കാ​​ൾ 76 പൈ​​സ ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

ഡി​​സം​​ബ​​ർ 16ന് ​​രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 91.14 ആ​​ണ് വ്യാ​​പാ​​ര​​ത്തി​​നി​​ടെ​​യി​​ലെ രൂ​​പ​​യു​​ടെ ഇതിനുമുന്പുള്ള താ​​ഴ്ന്ന നി​​ല.

ഏ​​ഷ്യ​​ൻ ക​​റ​​ൻ​​സി​​ക​​ളി​​ൽ ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്ന രൂ​​പ ഈ ​​മാ​​സം ര​​ണ്ടു ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​ഞ്ഞു. 2025ൽ ​​അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ന്‍റെ താ​​ഴ്ച​​യാ​​ണു​​ണ്ടാ​​യ​​ത്.

ഓ​​ഹ​​രി​​വി​​പ​​ണി ചു​​വ​​പ്പി​​ൽ

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ദി​​വ​​സ​​വും ന​​ഷ്ട​​ത്തി​​ൽ ത​​ന്നെ. ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളാ​​ണ് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യെ ബാ​​ധി​​ക്കു​​ന്ന​​ത്. സെ​​ൻ​​സെ​​ക്സ് 271 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 81,910ലും ​​നി​​ഫ്റ്റി 75 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 25,157.50ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി മെ​​റ്റ​​ൽ, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് ഒ​​ഴി​​കെ എ​​ല്ലാ സൂ​​ചി​​ക​​ക​​ളും താ​​ഴ്ന്നു.

Business

കൂപ്പുകുത്തി രൂ​​പ​​

 

മും​​ബൈ: ഡോ​​ള​​റി​​നെ​​തി​​രേ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ മൂ​​ല്യ​​ത്താ​​ഴ്ച​​യി​​ൽ രൂ​​പ. ഇ​​ന്ന​​ലെ ഡോ​​ള​​റി​​നെ​​തി​​രേ ഒ​​ന്പ​​ത് പൈ​​സ ഇ​​ടി​​ഞ്ഞ രൂ​​പ​​യു​​ടെ മൂ​​ല്യം 90.41ൽ ​​എ​​ത്തി. ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ൽ തു​​ട​​രു​​ന്ന അ​​നി​​ശ്ചി​​ത​​ത്വ​​വും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ പി​​ൻ​​വ​​ലി​​ക്ക​​ലു​​മാ​​ണ് രൂ​​പ​​യു​​ടെ ഇ​​ടി​​വി​​നു കാ​​ര​​ണ​​മാ​​യ​​ത്.

സ്വ​​ർ​​ണം, വെള്ളി തുടങ്ങിയ അമൂല്യ ലോഹങ്ങളുടെ വി​​ല ഉ​​യ​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ​​ക്കി​​ട​​യി​​ൽ ഡോ​​ള​​ർ ആ​​വ​​ശ്യ​​ക​​ത ശ​​ക്ത​​മാ​​യ​​ത് രൂ​​പ​​യ്ക്ക് സ​​മ്മ​​ർദ​​മാ​​യെ​​ന്നാ​​ണ് വി​​ദേ​​ശ ക​​റ​​ൻ​​സി വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞ​​ത്.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ചി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 90.43 എ​​ന്ന നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. ഇ​​ത് പി​​ന്നീ​​ട് വ്യാ​​പാ​​ര​​ത്തി​​നി​​ടെ ത​​ലേ​​ന്ന​​ത്തെ ക്ലോ​​സിം​​ഗി​​നെ​​ക്കാ​​ൾ 24 പൈ​​സ ന​​ഷ്ട​​ത്തോ​​ടെ 90.56 എ​​ന്ന റി​​ക്കാ​​ർ​​ഡ് താ​​ഴ്ച നേ​​രി​​ട്ടു.

അ​​വ​​സാ​​നം ക​​ഴി​​ഞ്ഞ ദി​​നം വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​നേ​​ക്കാ​​ൾ ഒ​​ന്പ​​ത് പൈ​​സ ന​​ഷ്ട​​ത്തി​​ൽ 90.41ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.ഡോ​​ള​​ർ സൂ​​ചി​​ക ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

തു​​ട​​ർ​​ച്ച​​യാ​​യ 11 ദി​​വ​​സം വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ർ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ൽ വി​​ൽ​​പ്പ​​ന​​ക്കാ​​രാ​​ണ്. ഇന്നലെ 1114.22 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഈ മാസം ഇതുവരെ 19,605.51 കോടി രൂപയുടെ ഓഹരികൾ വിറ്റു.

Business

രൂ​​പ റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ൽ

മും​​ബൈ: ഇ​​ന്ന​​ലെ ഡോ​​ള​​ർ 90 രൂ​​പ​​യി​​ലെ​​ത്തി. ഇ​​ൻ​​ട്രാ ഡേ ​​വ്യാ​​പാ​​ര​​ത്തി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ 90ലെ​​ത്തി​​യ രൂ​​പ അ​​തി​​ൽ​​നി​​ന്ന് ക​​ര​​ക​​യ​​റി 42 പൈ​​സ ഇ​​ടി​​ഞ്ഞ് എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ര​​ക്കാ​​യ 89.95ലെ​​ത്തി വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ദി​​വ​​സ​​മാ​​ണ് രൂ​​പ​​യ്ക്ക് ഇ​​ടി​​വു​​ണ്ടാ​​കു​​ന്ന​​ത്. 2025 ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്ന ഏ​​ഷ്യ​​ൻ ക​​റ​​ൻ​​സി​​യാ​​യി​​രി​​ക്കു​​ക​​യാ​​ണ് രൂ​​പ.

കോ​​ർ​​പ​​റേ​​റ്റു​​ക​​ൾ, ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ, വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ എ​​ന്നി​​വ​​രി​​ൽ നി​​ന്നു​​ള്ള ശ​​ക്ത​​മാ​​യ ഡോ​​ള​​ർ ഡി​​മാ​​ൻ​​ഡാ​​ണ് രൂ​​പ​​യു​​ടെ ഇ​​ടി​​വി​​ന് കാ​​ര​​ണം.

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ളി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ ഒ​​ഴു​​ക്ക്, ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക​​രാ​​രി​​ൽ തു​​ട​​രു​​ന്ന അ​​നി​​ശ്ചി​​ത​​ത്വം എ​​ന്നി​​വ നി​​ക്ഷേ​​പ​​ക​​രെ സ്വാ​​ധീ​​നി​​ക്കു​​ന്ന​​താ​​യി ഫോ​​റെ​​ക്സ് വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് വി​​ദേ​​ശ​​നാ​​ണ്യ വി​​പ​​ണി​​യി​​ൽ രൂ​​പ 89.70ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. പി​​ന്നീ​​ട് അ​​തി​​ന്‍റെ നി​​ല താ​​ഴേ​​ക്കാ​​യി​​രു​​ന്നു. ഇ​​ൻ​​ട്രാ ഡേ​​യി​​ൽ 90.00 എ​​ന്ന റി​​ക്കാ​​ർ​​ഡ് നി​​ര​​ക്കി​​ലേ​​ക്കു പ​​തി​​ച്ചു. തി​​ങ്ക​​ളാഴ്​​ച​​ത്തെ ക്ലോ​​സിം​​ഗി​​നേ​​ക്കാ​​ൾ 47 പൈ​​സ ഇ​​ടി​​വാ​​യി​​രു​​ന്നു ഇ​​ത്. തി​​ങ്ക​​ളാ​​ഴ്ച രൂ​​പ 89.53ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ ഡോ​​ള​​ർ സൂ​​ചി​​ക 0.06 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 99.41ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ക്കു​​ന്ന​​ത്. ക്രൂ​​ഡ് ഓ​​യി​​ൽ ഒ​​രു ബാ​​ര​​ലി​​ന് 0.25 ശ​​ത​​മാ​​നം താ​​ഴ്ന്ന് 63.03 ഡോ​​ള​​റി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

Business

രൂ​​പയ്ക്ക് വന്‌ വീഴ്ച; ഡോളറിനെതിരേ രൂപയുടെ മൂല്യം ആദ്യമായി 89ലെത്തി

മും​ബൈ: ആ​ഭ്യ​ന്ത​ര, ആ​ഗോ​ള ഓ​ഹ​രി​വി​പ​ണി​ക​ളി​ലു​ണ്ടാ​യ ദൗർബല്യം മൂലം ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ മൂ​ല്യം എ​ക്കാ​ല​ത്തെ​യും താ​ഴ്ന്ന നി​ല​യി​ൽ. ആ​ദ്യ​മാ​യി ഡോ​ള​റി​നെ​തി​രേ രൂ​പ 89 എ​ന്ന നി​ല ക​ട​ന്നു. മൂ​ന്നു മാ​സ​ത്തി​നി​ടി​യി​ലെ ഒ​രു ദി​വ​സം രൂ​പ​യ്ക്കു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ഇ​ടി​വാ​ണിത്.

ഇ​ൻ​ട്രാ​ഡേ വ്യാ​പാ​ര​ത്തി​ൽ ഡോ​ള​റി​നെ​തി​രേ 93 പൈ​സ ന​ഷ്ട​ത്തോ​ടെ 89.61 എ​ന്ന നി​ല​യി​ൽ ഇ​ടി​ഞ്ഞ രൂ​പ 87 പൈ​സ ന​ഷ്ട​ത്തോ​ടെ 89.43 എ​ന്ന നി​ല​യി​ൽ വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി. ഒ​​ക്ടോ​​ബ​​ർ 14ന് ​​കു​​റി​​ച്ച എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ര​​ക്കാ​​യ 88.81നെ​​യാ​​ണ് മ​​റി​​ക​​ട​​ന്ന​​ത്. ഈ ​വ​ർ​ഷം മേ​യ് എ​ട്ടി​ലെ താ​ഴ്ച​യ്ക്കു​ശേ​ഷം രൂ​പ ഒ​രു ദി​വ​സം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മാ​ണ്.

ഡോ​ള​റി​നെ​തി​രേ ഈ ​വ​ർ​ഷം ഇ​തു​വ​രെ 4.6 ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​ഞ്ഞ രൂ​പ ഏ​ഷ്യ​ൻ വി​പ​ണി​യി​ലെ ഏ​റ്റ​വു ദു​ർ​ബ​ല​മാ​യ ക​റ​ൻ​സി​ക​ളി​ൽ ഒ​ന്നാ​യി മാ​റി.

യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ നി​​ര​​ക്ക് കു​​റ​​യ്ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ മ​​ങ്ങിയതും ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക​​രാ​​റി​​നെ​​പ്പ​​റ്റി​​യു​​ള്ള അ​​നി​​ശ്ചി​​ത​​ത്വ​​വും രൂ​​പ​​യ്ക്കു തി​​രി​​ച്ച​​ടി​​യാ​​യി. ഇ​​ത് വി​​പ​​ണി​​യി​​ലെ നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം കു​​റ​​യ്ക്കു​​ക​​യും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രെ വി​​പ​​ണി​​യി​​ൽനി​​ന്ന് അ​​ക​​റ്റു​​ക​​യും ചെ​​യ്തു.

ഈ ​​വ​​ർ​​ഷം ഇ​​തു​​വ​​രെ എ​​ഫ്ഐ​​ഐ​​ക​​ൾ ഒ​​ന്ന​​ര ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് പി​​ൻ​​വ​​ലി​​ച്ച​​ത്. ര​​ണ്ടു ദി​​വ​​സം നി​​ക്ഷേ​​പ​​കരാ​​യി​​രു​​ന്ന വി​​ദേ​​ശ നി​​ക്ഷേ​​പ​​ക സ്ഥാ​​പ​​ന​​ങ്ങ​​ൾ (എ​​ഫ്ഐ​​ഐ) വീ​​ണ്ടും വ​​ൻതോ​​തി​​ൽ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ൾ വി​​റ്റ​​ഴി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​തും രൂ​​പ​​യെ ബാ​​ധി​​ച്ചു. 1766.55 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് ഇ​​ന്ന​​ലെ എ​​ഫ്ഐ​​ഐ​​ക​​ൾ വി​​റ്റ​​ഴി​​ച്ച​​ത്.
ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ ഡോ​​ള​​ർ സൂ​​ചി​​ക ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലും ന​​ഷ്ടദി​​നം

ര​​ണ്ട് ദി​​വ​​സം നേ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്ന വി​​പ​​ണി ഇ​​ന്ന​​ലെ ന​​ഷ്ട​​ത്തി​​ലേ​​ക്ക് വീ​​ണു. ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​യി​​ൽ. ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ ത​​ള​​ർ​​ച്ച​​യാ​​ണ് വി​​പ​​ണി​​യെ ത​​ക​​ർ​​ച്ച​​യി​​ലേ​​ക്ക് വീ​​ഴ്ത്തി​​യ​​ത്.

ആ​​ഗോ​​ളവി​​പ​​ണി​​ക​​ളി​​ലെ ദു​​ർ​​ബ​​ല​​മാ​​യ സൂ​​ച​​ന​​ക​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ, ഇ​​ന്ത്യ​​ൻ സൂ​​ചി​​ക​​ക​​ൾ താ​​ഴ്ന്നാ​​ണ് തു​​റ​​ന്ന​​ത്. വി​​ൽ​​പ്പ​​ന ഉ​​യ​​രു​​ക​​യും ചെ​​യ്തു. എ​​ന്നി​​രു​​ന്നാ​​ലും, സെ​​ഷ​​ന്‍റെ മ​​ധ്യ​​ത്തി​​ൽ വാ​​ങ്ങ​​ൽ ന​​ട​​ന്നെ​​ങ്കി​​ലും, വി​​പ​​ണി​​യു​​ടെ ഇ​​ടി​​വി​​നെ ത​​ട​​യാ​​നാ​​യി​​ല്ല.

സെ​​ൻ​​സെ​​ക്സ് 400.76 പോ​​യി​​ന്‍റ് (0.47%) ഇ​​ടി​​ഞ്ഞ് 85,231.92ലും ​​നി​​ഫ്റ്റി 124 പോ​​യി​​ന്‍റ് (0.47%) ന​​ഷ്ട​​ത്തി​​ലും 26,068.15 ലും ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. ഈ ​​ആ​​ഴ്ച​​യി​​ൽ ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 0.8 ശ​​ത​​മാ​​ന​​വും നി​​ഫ്റ്റി 0.6 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ന്നു.ബി​​എ​​സ്ഇ മി​​ഡ്കാ​​പും സ്മോ​​ൾ​​കാ​​പും 1.30 ശ​​ത​​മാ​​നം താ​​ഴ്ന്നാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

ആ​​ഗോ​​ള സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ കാ​​ര​​ണം ഐ​​ടി, മെ​​റ്റ​​ൽ പോ​​ലു​​ള്ള പ്ര​​ധാ​​ന സെ​​ക്ട​​റു​​ക​​ളി​​ലെ ഓ​​ഹ​​രി​​ക​​ൾ​​ക്ക് ഇ​​ന്ന​​ലെ ക​​ന​​ത്ത വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദം നേ​​രി​​ടേ​​ണ്ടിവ​​ന്നു. നി​​ഫ്റ്റി മെ​​റ്റ​​ൽ 2.34 ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണ് നേ​​രി​​ട്ട​​ത്. മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ എ​​ഫ്എം​​സി​​ജി ഒ​​ഴി​​യെ​​ല്ലാം താ​​ഴേ​​ക്കു പ​​തി​​ച്ചു. പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്ക് സൂ​​ചി​​ക 1.43 ശ​​ത​​മാ​​ന​​വും നി​​ഫ്റ്റി ബാ​​ങ്ക് 0.81 ശ​​ത​​മാ​​ന​​വും ഐ​​ടി 0.43 ശ​​ത​​മാ​​ന​​വും പ്രൈ​​വ​​റ്റ് ബാ​​ങ്ക് 0.66 ശ​​ത​​മാ​​ന​​വും റി​​യ​​ൽ​​റ്റി 1.86 ശ​​ത​​മാ​​ന​​വും ക​​ണ്‍​സ്യു​​മ​​ർ ഡൂ​​റ​​ബി​​ൾ​​സ് 0.75 ശ​​ത​​മാ​​ന​​വും താ​​ഴ്ന്നു.

ഓ​​ഹ​​രിവി​​പ​​ണി​​യി​​ലെ ഇ​​ടി​​വി​​നു വ​​ഴി​​വ​​ച്ച​​ത് യു​​എ​​സ് വി​​പ​​ണി​​യി​​ലെ ശ​​ക്ത​​മാ​​യ വി​​ൽ​​പ്പ​​ന​​യാ​​ണ്. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ വ​​ലി​​യ മു​​ന്നേ​​റ്റം ന​​ട​​ത്തി​​യ യു​​എ​​സ് ഓ​​ഹ​​രി​​ക​​ൾ, പ്ര​​ത്യേ​​കി​​ച്ച് നാ​​സ്ദാ​​ക്ക് സൂ​​ചി​​ക​​യി​​ലെ എ​​ഐ അ​​നു​​ബ​​ന്ധ ഓ​​ഹ​​രി​​ക​​ളി​​ലെ മൂ​​ല്യ​​നി​​ർ​​ണ​​യ ആ​​ശ​​ങ്ക​​ക​​ൾ കാ​​ര​​ണം വ​​ൻ ന​​ഷ്ടം നേ​​രി​​ട്ടു. ഇ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​നം ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളെ​​യും ഇ​​ന്ത്യ​​യെ​​യും ബാ​​ധി​​ച്ചു.

Latest News

Corehub Up