പ്രതീകാത്മക ചിത്രം
കൊച്ചി: ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ 7.50 ഓടെ നടന്ന അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
മുന്നിലുണ്ടായിരുന്ന ടാങ്കര്‍ ലോറി യുടേണ്‍ എടുക്കുന്നതിനായി തിരിച്ചപ്പോള്‍, തൊട്ടുപിന്നാലെ വന്നിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിര്‍ത്തിയതാണ് അപകടത്തിന് ഇടയാക്കിയത്. കാറില്‍ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ പരിക്കേറ്റ എട്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം. സംഭവമറിഞ്ഞ് പൊലിസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Tags : KSRTC People Injured LosesControl Crashes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash